മുഖം മിനുക്കി സ്വിഫ്റ്റ് !!

സ്വിഫ്റ്റ് എന്ന കാർ മാരുതി സുസുക്കിയുടെ ചെറുകാർ ശേഖരത്തിലെ ഒരു ഗ്ലാമർ താരമാണ്. സ്വിഫ്റ്റിന് ഒരു ലൈഫ്സ്റ്റൈൽ ഹാച്ച്ബാക്ക് പരിവേഷമാണ്. ഇപ്പോൾ വിപണിയിലുള്ള മൂന്നാം തലമുറ പതിപ്പ് 2018 ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി അവതരിപ്പിച്ചത് എങ്കിലും 2005 മുതൽ തന്നെ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിലുണ്ടായിരുന്നു. 2021 സ്വിഫ്റ്റിനെ മൂന്ന് വർഷത്തിനുശേഷം കുറച്ച് സ്റ്റൈലിംഗ് പരിഷ്കാരങ്ങളും കൂടുതൽ ഫീച്ചറുകളുമായി മാരുതി സുസുക്കി വിപണിയിലെത്തിച്ചു. മാരുതി സുസുക്കി, പുത്തൻ സ്വിഫ്റ്റിൽ കാര്യമായ അഴിച്ചുപണിക്ക് മുതിരാതെ കൂടുതൽ ഫീച്ചറുകളും ഡിസൈനിൽ കാലോചിതമായ പരിഷ്കാരങ്ങളും കൂട്ടിച്ചേർത്ത് പുതുമ വരുത്താനാണ് ശ്രമിച്ചിരിക്കുന്നത്. പുത്തൻ സ്വിഫ്റ്റിന്റെ വിലയും ഈ മാറ്റങ്ങൾക്കൊപ്പം കൂടിയിട്ടുണ്ട്. മാരുതി സുസുക്കി സ്വിഫ്റ്റ് 2021 ന്റെ സവിശേഷതകൾ അറിയം.


ഇതുവരെ വിപണിയിലുണ്ടായിരുന്ന സ്വിഫ്റ്റിന്റെ എക്‌സ്-ഷോറൂം വില 5.49 ലക്ഷം മുതൽ 8.02 ലക്ഷം വരെ ആയിരുന്നെങ്കിൽ 15,000 രൂപ മുതൽ 24,000 രൂപ വരെ വർദ്ധനവ് പുത്തൻ മോഡലിന് ഉണ്ടായിട്ടുണ്ട്. ഏറ്റവും ഉയർന്ന പതിപ്പിന്റെ വില, സ്വിഫ്റ്റ് പുതുതായി ഡ്യുവൽ ടോൺ പതിപ്പിലും എത്തിയതോടെ വീണ്ടും വർദ്ധിച്ചിട്ടുണ്ട്.ലൈൻ സ്റ്റൈൽ ഗ്രില്ലിന് പകരം മെഷ് പാറ്റെർനിലുള്ള ഡിസൈൻ ആണ് ഇപ്പോൾ വില്പനയിലുള്ള സ്വിഫ്റ്റിന്റെ പുത്തൻ മോഡലിന്. മാത്രമല്ല സാമാന്യം വലിപ്പത്തിൽ ഒരു ക്രോം ബാറും ഗ്രില്ലിന്റെ നടുവിലായി ഉണ്ട്. എക്‌സ്റ്റീരിയറിൽ മറ്റൊരു ആകർഷണം ഡ്യുവൽ ടോൺ നിറങ്ങളാണ്. പുതിയ ഡ്യുവൽ ടോൺ നിറങ്ങൾ പേൾ ആർക്ടിക് വൈറ്റ്/ ബ്ലാക്ക് റൂഫ്, സോളിഡ് ഫയർ റെഡ്/ ബ്ലാക്ക് റൂഫ്, മെറ്റാലിക് മിഡ്‌നെറ്റ് ബ്ലൂ/ വൈറ്റ് റൂഫ് എന്നിവയാണ്. ഡ്യുവൽ ടോൺ സ്വിഫ്റ്റ് ഏറ്റവും വിലയുള്ള ZXI+ വേരിയന്റിൽ മാത്രമേ ലഭ്യമാവൂ.

Maruti Suzuki Swift facelift India launch next week

പുതിയ സ്വിഫ്റ്റിന്റെ മറ്റൊരു പ്രത്യേകത പരിഷ്കരിച്ച ഫാബ്രിക് അപ്ഹോൾസ്റ്ററിയുള്ള ഇന്റീരിയർ ആണ്. ഇപ്പോൾ വിഎക്സ്ഐ വേരിയന്റിലും ബ്ലൂടൂത്ത്, യുഎസ്ബി, ഓക്‌സ്‌ കണക്ടിവിയുള്ള ഓഡിയോ ഹെഡ് യൂണിറ്റ് ഇടം പിടിച്ചിട്ടുണ്ട്. ക്രൂസ് കണ്ട്രോൾ, കളർ ഡിസ്പ്ലെയുള്ള മൾട്ടി ഇൻഫർമേഷൻ ഡിസ്പ്ലേ, ഓട്ടോ ഫോൾഡിങ് റിയർ വ്യൂ മിററുകൾ എന്നിവ ഏറ്റവും വിലക്കൂടുതലുള്ള ZXI+ പതിപ്പിൽ പുതുതായി ഇടം പിടിച്ചിട്ടുണ്ട്. കൂടാതെ ZXI+ പതിപ്പിൽ എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, കീലെസ് എൻട്രി ആൻഡ് ഗോ, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, റിയർ വ്യൂ ക്യാമറ എന്നീ ഫീച്ചറുകൾ മാറ്റമില്ലാതെ തുടരുന്നു.

Maruti Suzuki launches Swift 2021, price starts at Rs 5.73 lakh -  cnbctv18.com

എൻജിൻ ആണ് 2021 സ്വിഫ്റ്റിലെ ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന്. 2021 സ്വിഫ്റ്റിൽ 83 എച്ച്പി പവർ നിർമ്മിച്ചിരുന്ന 1.2 ലിറ്റർ കെ12 എഞ്ചിന് പകരം കൂടുതൽ കരുത്തുറ്റ 90 എച്ച്പി പവർ നിർമ്മിക്കുന്ന 1.2 ലിറ്റർ ഡ്യുവൽ ജെറ്റ് പെട്രോൾ എൻജിനാണ് ഇപ്പോൾ ഉള്ളത്. മാറ്റമില്ലാതെ ടോർക്ക് 113 എൻഎമ്മിൽ തുടരുന്നു. ഗിയർബോക്‌സ് ഓപ്ഷനുകൾ 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി എന്നിവയാണ്. പുത്തൻ സ്വിഫ്റ്റിൽ ഇന്ധനക്ഷമതയെ സഹായിക്കുന്ന എൻജിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ഫംഗ്ഷനും ഇടം പിടിച്ചിട്ടുണ്ട്. മാരുതി സുസുക്കി അവകാശപ്പെടുന്ന ഇന്ധനക്ഷമത മാനുവൽ ഗിയർബോക്‌സുള്ള 2021 സ്വിഫ്റ്റിന് ലിറ്ററിന് 23.20 കിലോമീറ്ററും ഓട്ടോമാറ്റിക് പതിപ്പിന് ലിറ്ററിന് 23.76 കിലോമീറ്ററും ആണ്.

Related posts