റിമി ഫിനിക്സാണ്. തറയിൽ വീഴുമെന്ന് നമ്മൾ വിചാരിക്കും. പക്ഷെ തറയിൽ വീണാലും ഇരട്ടി ശക്തിയിൽ പറന്ന് വരും!

റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും റിമി പങ്കുവെക്കാറുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീഡിയോ പങ്കുവെക്കാൻ റിമി ടോമി ശ്രദ്ധിക്കാറുണ്ട്. സൗഹൃദങ്ങൾ നല്ല രീതിയിൽ റിമി കാത്തുസൂക്ഷിക്കാറുണ്ട്. ഇൻഡസ്ട്രിയിൽ റിമിയുടെ അടുത്ത സുഹൃത്താണ് വിധു പ്രതാപ്. ഇരുവരും വർഷങ്ങളായി പിന്നണി ​ഗാന രം​ഗത്ത് തുടരുന്നു. നിരവധി സിനിമകളിലും സ്റ്റേജ് ഷോകളിലും റിമിയും വിധുവും ഒരുമിച്ച് പാടിയിട്ടുണ്ട്. റിമി ടോമിയെക്കുറിച്ച് സംസാരിക്കുകയാണ് വിധു പ്രതാപ് ഇപ്പോൾ.

റിമി ഫിനിക്സാണ്. റിമി തറയിൽ വീഴുമെന്ന് നമ്മൾ വിചാരിക്കും. പക്ഷെ തറയിൽ വീണാലും റിമി ഇരട്ടി ശക്തിയിൽ പറന്ന് വരും. ഞാനവളെ വളരെയധികം ബഹുമാനിക്കുന്നു. ആ കുടുംബത്തെ പിടിച്ച് നിർത്തുന്നതും കൊണ്ട് പോകുന്നതുമൊക്കെ റിമിയാണ്. എവിടെയെങ്കിലും പോകുമ്പോൾ റിമിക്ക് പറ്റുമോ എന്ന് ചിലർ ചോദിക്കും. റിമിയെക്കുറിച്ച് നിങ്ങൾക്ക് അറിയാഞ്ഞിട്ടാണെന്ന് ഞാൻ പറയും. വളരെ ചെറുപ്പത്തിലേ എനിക്ക് അറിയാം. മീശമാധവൻ തൊട്ട് ധാരാളം ഷോകൾ ഒരുമിച്ച് ചെയ്തു. മാസങ്ങളോളം ഒരുമിച്ച് ട്രാവൽ ചെയ്ത് ഷോ ചെയ്തവരാണ്. റിമിയെ എനിക്ക് കൃത്യമായി അറിയാമെന്നും വിധു പ്രതാപ് വ്യക്തമാക്കി.

മറ്റ് സുഹൃത്തുക്കളായ സിത്താര കൃഷ്ണകുമാർ, രമേശ് പിഷാരടി, ജോത്സ്ന തുടങ്ങിയവരെക്കുറിച്ചും വിധു പ്രതാപ് സംസാരിച്ചു. സിത്തു ഭയങ്കര ലക്ഷ്യബോധമുള്ള ആളാണ്. കഠിനാധ്വാനം ചെയ്യും. നിനക്ക് വർക്ക് ചെയ്യാൻ 24 മണിക്കൂർ പോര എന്ന് ഞാൻ പറയും. അങ്ങനെ വർക്ക് ചെയ്യുന്ന ആളാണ്. ആ അധ്വാനം കാണുന്നുമുണ്ടെന്ന് വിധു പ്രതാപ് ചൂണ്ടിക്കാട്ടി. രമേഷ് പിഷാര‌ടി എല്ലാ കാര്യങ്ങളിലും അറിവുള്ള വ്യക്തിയാണെന്നും ​വിധു പ്രതാപ് ചൂണ്ടിക്കാട്ടി.

Related posts