വിജയ് എന്നെ അങ്ങനെ വിളിച്ചപ്പോൾ ഞാൻ ഷോക്കായി പോയി! ഷക്കീല മനസ്സ് തുറക്കുന്നു!

ഷക്കീല ഒരുകാലത്ത് കേരളത്തിലെ യുവാക്കളെ ഹരം കൊള്ളിച്ച നടിയാണ്. ഷക്കീല ചിത്രങ്ങള്‍ വന്‍ വിജയം നേടി മുന്നേറുമ്പോഴും സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ഷക്കീല ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ വിജയ്‌ക്കൊപ്പമുള്ള അഭിനായനുഭവം വെളിപ്പെടുത്തുകയാണ് ഷക്കീല. പണ്ട് കൂടെ അഭിനയിച്ചവരെല്ലാം ഇപ്പോള്‍ വിജയ് യെ സര്‍ എന്നാണ് വിളിക്കുന്നത്. പക്ഷെ എനിക്കിപ്പോഴും ആ വിളി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. അതിലും വളരെ അധികം ക്ലോസായി ഞങ്ങള്‍ സംസാരിച്ച് പഴകിയിരുന്നു.

വിജയ്‌ക്കൊപ്പം എന്റെ സഹോദരി ഡാന്‍സൊക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ വിജയ്, റാം, സഞ്ജീവ്, ശ്രീനാഥ് തുടങ്ങിവരൊക്കെ നല്ല സുഹൃത്തുക്കളായിരുന്നു. അതുകൊണ്ട് പെട്ടന്ന് എനിക്കിപ്പോള്‍ വിജയ് യെ കാണുമ്പോള്‍ സര്‍ എന്ന് വിളിക്കാന്‍ പറ്റുന്നില്ല. പക്ഷെ പിന്നീട് കുറേക്കാലം ബന്ധമൊന്നും ഇല്ലായിരുന്നു. വിളിക്കാറോ കാണാറോ ഒന്നും ഉണ്ടായിരുന്നില്ല. അഴകിയ തമിഴ് മകന്‍ എന്ന ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോള്‍, ഞാന്‍ സംവിധാകനോട് ആദ്യം പറഞ്ഞത്, എനിക്ക് വിജയ്‌ക്കൊപ്പം കോമ്പിനേഷന്‍സ് ഒന്നും വയ്ക്കരുത് എന്നാണ്. അങ്ങനെയുണ്ടെങ്കില്‍ ഞാന്‍ വരില്ല എന്നും പറഞ്ഞിരുന്നു. അതിന് കാരണം, ഒരു കാലത്ത് ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഇപ്പോള്‍ അദ്ദേഹം മാറി, എന്റെ സാഹചര്യങ്ങളും മാറി. അദ്ദേഹം കൂടുതല്‍ ആരോടും സംസാരിക്കില്ല എന്ന് എല്ലാവരും പറയുന്നു. അപ്പോള്‍ സെറ്റില്‍ ഒരുമിച്ചുണ്ടായിട്ടും സംസാരിച്ചില്ലെങ്കില്‍ എനിക്കത് വിഷമമാവും. അതുകൊണ്ടാണ് ഒരുമിച്ച് അഭിനയിക്കില്ല എന്ന് പറഞ്ഞത്.

പക്ഷെ സെറ്റിലെത്തി, ആദ്യത്തെ ഷോട്ട് തന്നെ വിജയ്‌ക്കൊപ്പമായിരുന്നു. അദ്ദേഹം സെറ്റില്‍ എത്തിയപ്പോള്‍ മുതല്‍ എനിക്ക് ഭയങ്കര ടെന്‍ഷനായിരുന്നു. എങ്ങനെ പ്രതികരിക്കും എന്നൊന്നും അറിയില്ല, അറിയാമോ, ഓര്‍മയുണ്ടോ എന്നും അറിയില്ല. എന്നാല്‍ അദ്ദേഹം എന്നെ ദൂരെ നിന്ന് കണ്ടതും, ‘ഹായ് ഷക്കീ്’ എന്ന് പറഞ്ഞു വിളിച്ചു. അന്ന് സുഹൃത്തുക്കളായിരുന്ന കാലത്ത് വിളിക്കുന്ന പേരാണ് ഷക്കീ എന്നത്. ഇന്നും അദ്ദേഹം അതോര്‍ത്ത് വിളിച്ചതില്‍ എനിക്ക് അതിശയം തോന്നി. പെട്ടന്ന് ഞാന്‍ സ്റ്റക്കായി. സെറ്റില്‍ എല്ലാവരും തിരിഞ്ഞു നോക്കി. അടുത്ത് വന്നാണ് അത് പറഞ്ഞിരുന്നത് എങ്കില്‍ പോലും അത്രയും ഷോക്ക് ഉണ്ടാകുമായിരുന്നില്ല- ഷക്കീല പറഞ്ഞു

Related posts