മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അഖിൽ മാരാർ. സംവിധായാകനായി എത്തി പിന്നീട് ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അദ്ദേഹം. അഞ്ചാം സീസണിൽ ശക്തനായ മത്സരാർത്ഥിയും വിജയിയുമായിരുന്നു അഖിൽ. സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളിലും താരം തന്റെ ശക്തമായ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഇത് പലപ്പോഴും വിവാദങ്ങളിലേക്ക് വഴി വച്ചിരുന്നു. ബിഗ് ബോസ് മലയാളം സീസൺ ആറ് ഒരു വാരാന്ത്യം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ സീസണെ കുറിച്ച് അഖിൽ മാരാർ പറഞ്ഞ കാര്യം ആണ് ശ്രദ്ധനേടുന്നത്. സർവൈവൽ ഓഫ് ദ ഫിറ്റെസ്റ്റ് എന്ന ഡാർവിന്റെ പരിണാമ സിദ്ധാന്തം ആണ് ഷോയുടെ ബേസ് എന്ന് അഖിൽ പറയുന്നു. സീസൺ 6 തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ എനിക്ക് പറയാൻ ഉള്ളത് എന്ന് പറഞ്ഞാണ് അഖിൽ പോസ്റ്റ് തുടങ്ങുന്നത്.
ബിഗ് ബോസ്സ് മലയാളം സീസൺ 6 തുടങ്ങി ഒരാഴ്ച പിന്നിടുമ്പോൾ എനിക്ക് പറയാൻ ഉള്ളത്…നല്ലൊരു ശരീരത്തിന് ഭക്ഷണം എപ്രകാരം ആവശ്യമുള്ളതാണോ അത്ര തന്നെ പ്രാധാന്യമാണ് സോഷ്യൽ മീഡിയയ്ക്ക് കണ്ടന്റുകൾ… ആഹാരം മോശമായാൽ ആരോഗ്യമില്ലാത്ത ശരീരം ഉണ്ടാവും അത് പോലെ ആണ് നമുക്കിടയിൽ പ്രചരിക്കുന്ന മോശം കണ്ടന്റുകളും…ബിഗ് ബോസ്സ് എന്നത് സമൂഹത്തിന്റെ പ്രതിഫലനം എന്ന നിലയിൽ ആണ് അവർ പ്ലാൻ ചെയ്തത്.. അതായത് survival of the fittest എന്ന ഡാർവിന്റെ പരിണാമ സിദ്ധാന്തം ആണ് ഈ ഷോയുടെ ബേസ് എന്നത്..നിങ്ങളുടെ ഓരോ പ്രവർത്തിയും നിങ്ങൾക്ക് എന്ത് നേടി തരും എന്ന പാഠം. മറ്റൊരാൾ അറിയാതെ ചെയ്യുന്നു എന്ന് കരുതി നാം ചെയ്യുന്ന ഓരോ കാര്യങ്ങളും ദൈവം അറിയും എന്നത് പോലെ ബിഗ് ബോസ്സ് ഷോയിലെ ഓരോ മത്സരാർഥികളുടെ ഗുണവും ദോഷവും പ്രേക്ഷകരായ ദൈവങ്ങൾ നോക്കി വിലയിരുത്തും..യഥാർത്ഥ നമ്മൾ ആരെന്ന് തിരിച്ചറിയാതെ സമൂഹം നമ്മളെ എത്ര തന്നെ മാറ്റി നിർത്തിയാലും നിങ്ങളുടെ കർമം നിങ്ങളുടെ കഴിവ് നിങ്ങളുടെ മനസാന്നിധ്യം നിങ്ങളുടെ പോരാട്ട വീര്യം നിങ്ങളുടെ നന്മ നിങ്ങളെ വിജയത്തിൽ എത്തിക്കും എന്ന വലിയ പാഠം.. സമൂഹം നിങ്ങളെ ഒറ്റപെടുത്തിയാൽ ദൈവം നിങ്ങളെ ചേർത്ത് പിടിക്കും…വ്യത്യസ്ത ആശയങ്ങൾ തമ്മിലുള്ള പോരാട്ടം..നിങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ആവേശ ഭരിതരായി രസിപ്പിക്കാനും ഉള്ള കഴിവ് കൂടുതൽ പ്രേക്ഷകരെ ഷോ കാണാൻ പ്രേരിപ്പിക്കും.
കാരണം ഇല്ലാതെ ശ്രദ്ധിക്കപ്പെടാൻ ഉണ്ടാക്കുന്ന വഴക്കുകൾ.. അനാവശ്യ ബഹളങ്ങൾ അതിലൂടെ സൃഷ്ടിക്കപെടുന്ന നെഗറ്റിവിറ്റി ഷോ കാണുന്ന പല കുടുംബങ്ങളുടെ മാനസിക അവസ്ഥയെ കൂടി ബാധിക്കും.. ഈ നെഗറ്റിവിറ്റി മാത്രം കാണാൻ ആഗ്രഹിക്കുന്ന പ്രേക്ഷകരും ഉണ്ട്..
സിമ്പതിയും എമ്പതിയും മാത്രമാകരുത് മത്സരാർഥിയ്ക്കു വോട്ട് നൽകാൻ ഉള്ള മാനദണ്ഡം.. മറിച് പ്രേക്ഷകരായ നിങ്ങൾക്ക് അവരിൽ നിന്നും എന്ത് ദൃശ്യാനുഭം ലഭിക്കുന്നു എന്ത് തരം ആനന്ദമാണ് നിങ്ങൾ അവരിലൂടെ ആസ്വദിക്കുന്നത് എന്നത് വിലയിരുത്തി വോട്ട് നൽകുക..
പ്രേക്ഷകരായ നിങ്ങൾ കളിക്കുന്ന ഷോ കൂടിയാണ് ബിഗ് ബോസ്സ് എന്ന് തിരിച്ചറിയുക. എപ്പോൾ ആണ് ഒരു ട്വിസ്റ്റ് സംഭവിക്കുക എന്നറിയാത്ത ക്ലൈമാക്സ് എന്തെന്നറിയാത്ത കാലത്തിനനുസരിച്ചു നില നിൽപ്പിനു വേണ്ടി കോലങ്ങൾ കെട്ടി ആടുന്ന നമ്മളെ നമുക്ക് ഈ ഷോയിൽ കാണാൻ കഴിയും.. എങ്ങനെയാണ് പ്രതിസന്ധികൾ ഓരോരുത്തരും തരണം ചെയ്യുന്നതെന്ന് പഠിക്കുക..എങ്ങനെയാണു വാഴുന്നതെന്നും എങ്ങനെയാണ് വീണ് പോകുന്നതെന്നും തിരിച്ചറിഞ്ഞു നിങ്ങളും വിജയിക്കുക…All the best to സീസൺ 6.