കുറച്ച്‌ പേര്‍ക്ക് ഈ പോരാട്ടം യഥാര്‍ഥമാണ്. എന്നാല്‍ മറ്റ് ചിലര്‍ക്ക് അത് വെറും സ്റ്റണ്ടാണ്! വൈറലായി മംമ്ത മോഹൻദാസിന്റെ വാക്കുകൾ!

മംമ്ത മോഹന്‍ദാസ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മയൂഖം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു ഗായിക കൂടിയാണ് മംമ്ത. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഒരു സെലിബ്രിറ്റി എന്നതിലുപരി ഏവര്‍ക്കും ഒരു മാതൃകയാണ് നടിയുടെ ജീവിതം. ജീവിതത്തില്‍ തോറ്റ് പോയി എന്ന് കരുതുന്നവര്‍ക്ക് ഒരു പ്രചോദനമാണ് മംമ്ത. കാന്‍സര്‍ ദിനത്തില്‍ താരം പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നടി പൂനം പാണ്ഡെയുടെ പബ്ലിസിറ്റി സ്റ്റണ്ടിനെ പരാമര്‍ശിച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.

കുറച്ച്‌ പേര്‍ക്ക് ഈ പോരാട്ടം യഥാര്‍ഥമാണ്. എന്നാല്‍ മറ്റ് ചിലര്‍ക്ക് ഈ പോരാട്ടം വെറും സ്റ്റണ്ടാണ്. ഈ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. നിങ്ങളെ സ്വയം ശ്രദ്ധിക്കണം. എന്നും നിങ്ങള്‍ക്ക് ആദ്യ പരിഗണന നല്‍കണം. ഈ സാധനത്തിന് നിങ്ങളെ തോല്‍പ്പിക്കാനാവില്ല. പക്ഷേ നിങ്ങള്‍ക്ക് സാധിക്കും. കൂടുതല്‍ തിളങ്ങു. കാന്‍സറിനെതിരെ യുദ്ധം ചെയ്യുന്നവരെയും മുന്നില്‍ നിന്ന് പോരാടി ജീവന്‍ നഷ്ടമായവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു.മംമ്ത മോഹന്‍ദാസ് കുറിച്ചു.

2009 ലായിരുന്നു മംമ്ത മോഹന്‍ദാസിന് ക്യാന്‍സര്‍ സ്ഥിരീകരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം 2013ലായിരുന്നു താരം രോഗമുക്തി നേടിയത്. നിലവില്‍ വിറ്റിലിഗോ എന്ന ത്വക്ക് രോഗബാധിതയാണ് താരം. മംമ്ത തന്നെയാണ് തന്റെ രോഗാവസ്ഥയെ പറ്റി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്.

Related posts