ശ്രുതി രജനികാന്ത് പ്രേക്ഷകരുടെ പ്രിയ നടിയാണ്. ശ്രുതി തന്റെ ആരാധകരെ സൃഷ്ടിച്ചത് ചക്കപ്പഴം എന്ന മിനി സ്‌ക്രീൻ പരമ്പരയിൽ പൈങ്കിളി ആയി എത്തിയാണ്. താരത്തിന് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. താരത്തിന് സോഷ്യൽ മീഡിയയിൽ ഒരുപാട് ഫാൻ പേജുകൾ ആണുള്ളത്. ശ്രുതി ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകരെ കൈയ്യിലെടുത്തിട്ടുണ്ട്. ആസിഫ് അലി ചിത്രമായ കുഞ്ഞെൽദോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അനൂപ് മേനോൻ ചിത്രമായ പത്മയിലും അഭിനയിച്ചിട്ടുണ്ട്. മഹാദേവൻ തമ്പിക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് വൈറലായി മാറിയതോടെയായിരുന്നു താരത്തിന് ആ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചത്.
താൻ എപ്പോഴും വിഷാദാവസ്ഥയിലായിരിക്കുന്നതിന് കാരണം പ്രണയനൈരാശ്യമല്ല കുട്ടിക്കാലത്തുണ്ടായ ദുരനുഭവങ്ങളാണെന്ന് അടുത്തിടെയുണ്ടായ ഒരു അഭിമുഖത്തിൽ താരം തുറന്നുപറഞ്ഞിരുന്നു. ഒരു ബന്ധുവിൽ നിന്നും തന്റെ ചെറുപ്പകാലത്ത് ചൈൽഡ് അബ്യൂസ് നേരിട്ടതായി ശ്രുതി പറയുന്നു. ശ്രുതി ആ സംഭവത്തെ പറ്റി പറയുന്നത് ഇങ്ങനെ. ഞാനത് എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് പറയാൻ ബുദ്ധിമുട്ടുള്ളത് കൊണ്ടല്ല. ഇത് കാണുന്നവരിൽ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. ചിലർക്ക് കാര്യങ്ങൾ അറിയാം. എന്നോട് ഇതിനെ പറ്റി വീണ്ടും സംസാരിക്കുകയെ ചെയ്യരുതെന്നാണ് അവർ പറഞ്ഞത്. വീട്ടിൽ അറിയില്ല. ഞാൻ പറഞ്ഞിട്ടില്ല. അടുത്ത സുഹൃത്തുക്കളോട് ഞാൻ പറഞ്ഞിട്ടുണ്ട്.
ഒരു കസിനിൽ നിന്നായിരുന്നു ചെറുപ്പത്തിൽ ദുരനുഭവം ഉണ്ടായത്. എന്നെ അബ്യൂസ് ചെയ്തയാൾക്ക് ഒരു പെൺകുട്ടിയാണ്. കുട്ടിയെ പ്രസവിക്കുകയും പെൺകുട്ടിയാണെന്ന് തിരിച്ചറിയുകയും ചെയ്തപ്പോൾ മാപ്പ് പറഞ്ഞുകൊണ്ട് എനിക്ക് മെസേജ് അയച്ചിരുന്നു. ടേക്ക് കെയർ ഓൾ ദ ബെസ്റ്റ് എന്ന് ഞാൻ മറുപടി നൽകുകയും ചെയ്തു. ഞാനത് ആരോടെങ്കിലും പറയുമോ എന്ന ഭയത്തിൽ എന്റെയോ അനുജത്തിമാരുടെയോ അടുത്ത് അയാൾ വരില്ല. അയാൾക്കൊരു പെൺകുട്ടിയാണ്. ഒരു ദിവസം പോലും സമാധാനത്തോടെ അയാൾക്ക് കിടന്നുറങ്ങാൻ പറ്റില്ല. എന്റെ മോളോട് ആരെങ്കിലും ഇങ്ങനെ ചെയ്യുമോ എന്ന ചിന്ത വേട്ടയാടും. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശ്രുതി പറഞ്ഞു.