ഏറ്റവും കൂടുതൽ ആരാധകരുള്ള മുൻ ബിഗ് ബോസ് താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ മലയാളത്തിന്റെ നാലാം സീസണിലൂടെയാണ് റോബിൻ പ്രേക്ഷകർക്ക് സുപരിചിതനായത്. 70 ആം ദിവസം റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോകേണ്ടി വന്നു. മുന്നോട്ട് താരം നിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ബിഗ് ബോസ് സീസൺ നാലിന്റെ വിജയ കിരീടം റോബിൻ സ്വന്തമാക്കുമായിരുന്നു എന്നായിരുന്നു ആരാധകരുടെ വിലയിരുത്തലുകൾ.
ബിഗ് ബോസിന് ശേഷം ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ആരതി പൊടിയുമായി റോബിന്‍ ഇഷ്ടത്തിലായി. പിന്നാലെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ നിശ്ചയവും നടത്തി. 2023 ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. ഇപ്പോഴിതാ വിവാഹ തീയതി പങ്കുവച്ചു കൊണ്ടാണ് റോബിനെത്തിയിരിക്കുന്നത്.
ഈ വര്‍ഷം ജൂണില്‍ തങ്ങളുടെ വിവാഹമുണ്ടെന്ന് പറഞ്ഞ ഒരു പോസ്റ്റാണ് റോബിനും ആരതിയും പങ്കുവെച്ചിരിക്കുന്നത്. ‘വളരെ സന്തോഷത്തോട് കൂടി ഞങ്ങളുടെ വിവാഹതീയ്യതി അറിയിക്കുകയാണ്. ’26-06-2024 നാണ് വിവാഹം. അതൊരു ബുധനാഴ്ചയാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം വേണം, എല്ലാവര്‍ക്കും നന്ദി.’ എന്നുമാണ് റോബിന്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.