സർജറിക്കായി എനിക്ക് വണ്ണം കുറക്കേണ്ടി വന്നു. വണ്ണം കുറച്ചാലെ ഓപ്പറേഷൻ സാധിക്കൂ! പ്രിയാമണിയുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടുന്നു!

പ്രിയാമണി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ നടിയാണ് പ്രിയാമണി. എവരെ അതഗഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. പ്രിത്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. ഇന്ത്യയാകെ ചർച്ചയായ ഫാമിലിമാൻ സീരിസിലും ഒരു പ്രധാനകഥാപാത്രത്തെ പ്രിയാമണി അവതരിപ്പിച്ചിരുന്നു. അനുപമ എന്ന വീട്ടമ്മയായാണ് താരം സീരിസിലെത്തിയത്. ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയതോടെയാണ് പ്രിയാമണിയെ മലയാളികൾ അടുത്തറിയുന്നത്. അതിനിടെ വിവാഹം കഴിഞ്ഞെങ്കിലും മറ്റു നടിമാരെ പോലെ സിനിമ ഉപേക്ഷിക്കാതെ ഇപ്പോഴും സജീവമായി തുടരുകയാണ്. വിവാഹശേഷമാണ് കൂടുതൽ പ്രിയാമണിക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നത്.

പുതിയ സിനിമ ഭമകൽപം 2 വിന്റെ പ്രൊമോഷന് എത്തിയ പ്രിയാമണി ആരാധക പ്രശംസ നേടുകയാണ്. നടി പതിവിലധികം സുന്ദരിയായിട്ടുണ്ടെന്ന് ഇവർ പറയുന്നു, വണ്ണം കുറച്ചതിന് പിന്നിൽ നടി നേരിട്ട ചില ആരോഗ്യപ്രശ്‌നങ്ങളും കാരണമാണ്. ഇതേക്കുറിച്ച് പ്രിയാമണി മാസങ്ങൾക്ക് മുമ്പെ തുറന്ന് സംസാരിച്ചിട്ടുമുണ്ട്. ഞാൻ വല്ലാതെ വണ്ണം വെച്ചതായി എനിക്ക് തോന്നി. അമിതമായി ഭക്ഷണം കഴിച്ചത് കൊണ്ടായിരുന്നില്ല. ഇതോടെയാണ് ഗൈനക്കോളജിസ്റ്റിനെ കാണാൻ പോയത്. ചില ടെസ്റ്റുകൾ ചെയ്യാൻ ഗൈനക്കോളജിസ്റ്റ് നിർദ്ദേശിച്ചെന്നും പ്രിയാമണി തുറന്ന് പറഞ്ഞു. യൂട്രസിൽ ടിഷ്യൂകൾ വളരുന്ന എഡിനോമയോമയായിരുന്നു അത്. ആറ് സെന്റിമീറ്ററോളം വളർന്നതിനാൽ അത് നീക്കം ചെയ്യണം. ആറ് സെന്റി മീറ്റർ വളരെ വലുതാണെന്ന് ഡോക്ടർ പറഞ്ഞു. ഒരു കീ ഹോൾ സർജറി ചെയ്യണം.

സർജറിക്കായി എനിക്ക് വണ്ണം കുറക്കേണ്ടി വന്നു. വണ്ണം കുറച്ചാലെ ഓപ്പറേഷൻ സാധിക്കൂ എന്നതിനാൽ അതിന് വേണ്ടി മാത്രം ടാബ്ലെറ്റ് തന്നു. അത് ശരീര ഭാരം വല്ലാതെ കുറച്ചു. ഓപ്പറേഷൻ വിജയകരമായിരുന്നു. മുഴയുടെ 95 ശതമാനവും നീക്കി. ബാക്കിയുള്ള അഞ്ച് ശതമാനം അപകടകരമല്ല, ഒരുപക്ഷെ തിരിച്ച് വന്നേക്കാം എന്നും ഡോക്ടർ പറഞ്ഞു. യോഗയിലൂടെയും മറ്റുമാണ് താൻ ഫിറ്റ്‌നെസ് നിലനിർത്തുന്നതെന്നും വണ്ണം കുറയ്ക്കാൻ ലിപൊസക്ഷൻ പോലുള്ള മാർഗങ്ങൾ സ്വീകരിച്ചിട്ടില്ലെന്നും പ്രിയാമണി വ്യക്തമാക്കി.

Related posts