അമ്മ മഴക്കാറിന് കൺ നിറഞ്ഞു,,,,, ലാലേട്ടൻ ഓർത്തെടുക്കുന്നു

BY AISWARYA

മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ.

മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു.

മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,,

ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ
പ്രേക്ഷകൻ്റെയും ഹൃദയത്തിൽ, അമ്മയായും, സഹോദരിയായും, സ്നേഹം നിറഞ്ഞ
ബന്ധുവായും നിറഞ്ഞുനിന്ന എൻ്റെ പ്രിയപ്പെട്ട ലളിതച്ചേച്ചീ.
അഭിനയിക്കുകയായിരുന്നില്ല ചേച്ചി, സിനിമയിലും ജീവിതത്തിലും. പ്രേക്ഷകരെയും പ്രിയപ്പെട്ടവരെയും ചേർത്തുപിടിക്കുകയായിരുന്നു, തന്മയിത്വത്തോടെ.
ആ സ്നേഹം, നിറഞ്ഞ പുഞ്ചിരിയോടെ കാലയവനികയ്ക്കുള്ളിൽ മറയുമ്പോൾ, കേവലം ഔപചാരികമായ വാക്കുകൾ കൊണ്ട് ആദരാഞ്ജലികൾ അർപ്പിക്കാൻ ആവുന്നില്ല. പകരം വെക്കാനില്ലാത്ത പ്രതിഭയായിരുന്ന ചേച്ചിയുടെ വേർപാട് മലയാളിക്കും മലയാള സിനിമയ്ക്കും തീരാനഷ്ടം തന്നെയാണ്. പ്രണാമം ചേച്ചീ.

Related posts