മറഞ്ഞിരിയ്ക്കുന്ന മുറിവുകൾ എല്ലാം ഒരുനാൾ ഉണങ്ങും, പാടുകൾ മാഞ്ഞുപോവും! വൈറലായി സനുഷയുടെ വാക്കുകൾ!

സനുഷ സന്തോഷ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ബാലതാരമായാണ് താരം അഭിനയരംഗത്ത് തുടക്കം കുറിച്ചത്. ഇപ്പോൾ നായികയായി തിളങ്ങുകയാണ് സനുഷ. താരം മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷയിലുള്ള ചിത്രങ്ങളിലും സജീവമാണ്. വിമർശനവുമായി എത്തുന്നവർക്ക് ശക്തമായ മറുപടി നടി നൽകാറുണ്ട്.

ഇപ്പോൾ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്ത് മാറി നിൽക്കുകയാണ് സനുഷ. സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിച്ചിരുന്ന നടി ദിവസങ്ങൾക്ക് മുൻപ് ലണ്ടനിലാണ് ഉള്ളത് എന്ന സൂചന നൽകി പങ്കുവച്ച ഫോട്ടോകൾ വൈറലായിരുന്നു. അതിലൊക്കെയും സനുഷയുടെ പുതിയ ലുക്കിനെ കുറിച്ചും മാറ്റത്തെ കുറിച്ചും എല്ലാം പലരും സംസാരിച്ചു. വിമർശിച്ചും, പരിഹസിച്ചുമുള്ള കമന്റുകളും ചിത്രത്തിന് താഴെ വന്നിരുന്നു. എന്നാൽ എല്ലാ വേദനകളും ഒരിക്കൽ മാറും എന്നാണ് സനുഷ പറയുന്നത്. ഇംഗ്ലണ്ടിലെ ബാംബർഗ് കാസിൽ നിന്നും പകർത്തിയ ചിത്രങ്ങൾക്കൊപ്പമാണ് സനുഷയുടെ പോസ്റ്റ്.

മറഞ്ഞിരിയ്ക്കുന്ന മുറിവുകൾ എല്ലാം ഒരുനാൾ ഉണങ്ങും, പാടുകൾ മാഞ്ഞുപോവും, വേദനകൾ എല്ലാം വിടപറയും. സ്‌നേഹത്തിനായി മാത്രം സൃഷ്ടിക്കപ്പെട്ട നമ്മുടെ മനോഹരമായ ഹൃദയത്തിൽ സന്തോഷം മാത്രം നിറയും’ എന്നാണ് ഫോട്ടോയ്ക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ. എല്ലാ വേദനകളും പെട്ടന്ന് മാറട്ടെ, കളിചിരി തമാശകളോടെ സനുഷ വീണ്ടും തിരിച്ചെത്തട്ടെ എന്നൊക്കെ പറഞ്ഞുകൊണ്ടുള്ള കമന്റുകൾ പോസ്റ്റിന് താഴെ വരുന്നു.

Related posts