എന്തിനാ ഇവരെന്ന് ദ്രോഹിക്കുന്നത്’ എന്ന് സ്വയം ചോദിച്ചു കൊണ്ടിരുന്നു!

മലയാളത്തിലെ പ്രമുഖ നടന്മാരിൽ ഒരാളാണ് ദിലീപ്. ദിലീപ് സിനിമയിൽ എത്തുന്നത് മിമിക്രി വേദികളിൽ നിന്നുമാണ്. ദിലീപിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും മലയാളികൾക്ക് ഏറെ സുപരിചിതരാണ്. സിനിമയിൽ അഭിനയിച്ചില്ലെങ്കിലും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും നിരവധി ആരാധകരാണുള്ളത്. ദിലീപ് അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത് 1992ൽ പുറത്തെത്തിയ എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിലൂടെയാണ്. സിനിമയിൽ എത്തിയതോടെ ഗോപാലകൃഷ്ണൻ എന്ന തന്റെ യഥാർത്ഥ പേര് ദിലീപ് എന്നാക്കി മാറ്റുകയായിരുന്നു. മലയാളികളുടെ ജനപ്രിയ നായകനാണ് അദ്ദേഹം ഇന്ന്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ദിലീപ് ചിത്രങ്ങളോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്.

മലയാളികൾ ഇന്നും കൊണ്ടാടുന്ന ഗാനങ്ങളായ മീശ മാധവനിലെ ‘ചിങ്ങമാസം വന്നുചേർന്നാൽ…’, ‘അട്ടക്കടി പൊട്ടക്കുളം…’ തുടങ്ങിയ രംഗങ്ങളിൽ അത്രത്തോളം സന്തോഷവാനായ ദിലീപ് അല്ലായിരുന്നു ക്യാമറയ്ക്കു പിറകിൽ. ഒരു കോടതി വിധിയുടെ പേരിൽ സിനിമയിൽ നിന്നും വിലക്കപ്പെട്ട ഒരു നിർമാതാവുമായുള്ള വിഷയത്തിലായിരുന്നു ദിലീപ് അന്ന്. മറ്റുള്ളവരുടെ മുന്നിൽ താൻ വില്ലനായി മാറിക്കഴിഞ്ഞിരുന്നു. മീശ മാധവന്റെ മറ്റു ഭാഗങ്ങൾ ചെയ്ത് ഗാനരംഗങ്ങൾ അവസാനത്തേക്കു മാറ്റി. ഡാൻസ് എന്നാൽ കേട്ടാലേ ടെൻഷൻ ആണ്. ആ സമയത്താണ് മാനസിക പിരിമുറുക്കത്തിലൂടെയുള്ള കടന്നുപോക്ക്‌. ഷൂട്ടിങ്ങിന്റെ ഇടയിൽ ഫോൺ വരുന്നുണ്ടായിരുന്നു.

ഇവന് ആരാ ഫോൺ കൊടുത്തത് എന്ന് പറഞ്ഞ് സംവിധായകൻ ലാൽ ജോസ് സെറ്റിൽ ഉള്ളവരോട് കയർക്കേണ്ടതായി വന്നു. ആ വേദന തെല്ലും പ്രകടമാകാതെ മീശ മാധവനിലെ ആ ഗാനരംഗങ്ങളിൽ ദിലീപ് നിറഞ്ഞാടി. പൊള്ളാച്ചിയിലെ സെറ്റിലെ മരത്തിനു കീഴിലിരുന്ന് പൊട്ടിക്കരഞ്ഞത് ഇന്നും ദിലീപ് ഓർക്കുന്നു. ‘എന്തിനാ ഇവരെന്ന് ദ്രോഹിക്കുന്നത്’ എന്ന് സ്വയം ചോദിച്ചു കൊണ്ടിരുന്നു. 2002ൽ റിലീസ് ചെയ്ത ‘മീശ മാധവൻ’ ബോക്സ് ഓഫീസിൽ 1.45 കോടി രൂപ വാരിക്കൂട്ടിയ ചിത്രമാണ്. കുടുംബ പ്രേക്ഷകരുടെ ഇടയിൽ സിനിമ വൻ സ്വീകാര്യത നേടിയിരുന്നു. ദിലീപ്, കാവ്യാ മാധവൻ ജോഡിയുടെ ക്‌ളാസ്സിക് ഹിറ്റുകളിൽ ഒന്നായി ഈ ചിത്രം കണക്കാക്കപ്പെടുന്നു.

Related posts