കാശ്മീർ താഴ്വരയിൽ വീണ്ടും ചൂളം വിളിമുഴങ്ങുന്നു !!

കശ്മീർ താഴ്‌വരയിലെ 11 മാസമായി കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ട്രെയിൻ സർവീസ് പുനരാരംഭിച്ചു. ടൂറിസം മേഖലയുടെ മികച്ച സഹായം യാത്രക്കാർക്ക് നൽകുമെന്നും വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും റെയിൽവേ മന്ത്രി ആയ പീയൂഷ് ഗോയൽ പറഞ്ഞു. ഗോയൽ കശ്മീരിലെ ബനിഹാൽ-ബാരാമുള്ള റൂട്ടിലെ ട്രെയിൻ സർവീസ് പുനരാരംഭിച്ചതായി ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തു. ട്രെയിൻ ബാരാമുള്ളയിൽ നിന്ന് രാവിലെ 9:10 നും ബനിഹാലിൽ നിന്ന് 11:25 നും പുറപ്പെടും.

Take a Magical Rail Ride to the Paradise that is Kashmir - Tripoto
ഘട്ടംഘട്ടമായി ട്രെയിൻ സർവീസുകളുടെ എണ്ണം ഇന്ത്യൻ റെയിൽ‌വേ പുനരാരംഭിക്കുന്നുണ്ട്. കശ്മീരിൽ മാത്രം നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ 65 ശതമാനത്തിലധികം ആണ്. ജനുവരിയിൽ പുനരാരംഭിച്ചത് 250 ൽ അധികം ട്രെയിൻ സർവീസുകൾ ആണ്. ഉടൻ തന്നെ കൂടുതൽ ട്രെയിനുകൾ സർവീസുകൾ തുടങ്ങും. മാത്രമല്ല ഇന്ത്യയിൽ ഇപ്പോൾ ഓടുന്നത് ചില സബർബൻ ട്രെയിൻ സർവീസുകളുടെ കൂടെ പൂർണ്ണമായും റിസർവ് ചെയ്ത ട്രെയിനുകൾ മാത്രമാണ്. സാധാരണ ട്രെയിൻ സർവീസുകൾ റദ്ദാക്കിയിരുന്നത് 2020 മാർച്ചിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനെതുടർന്നാണ്. സ്പെഷ്യൽ ട്രെയിനുകളായി പിന്നീട് പല ട്രെയിനുകളും സർവീസ് നടത്തിയിരുന്നു.

Most Beautiful Rail Route In India Baramulla To Banihal
റെയിൽവേ മാർഗം ഇന്ത്യയുടെ മുഴുവൻ കോണുകളിലേക്കും കശ്മീരിനെ ബന്ധിപ്പിക്കാനുള്ള പദ്ധതികളുണ്ടെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. 2022 ഡിസംബറോടെ 111 കിലോമീറ്റർ ദൈർഘ്യമുള്ള ഉദാംപൂർ – ശ്രീനഗർ – ബാരാമുള്ള റെയിൽ ലിങ്കിന്റെ (യു‌എസ്‌ബി‌ആർ‌എൽ) നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. കശ്മീരിന് അത് ഒരു ലൈഫ് ലൈൻ തന്നെയായിരിക്കും. മൂന്ന് വിഭാഗങ്ങൾ ആയിട്ടാണ് പദ്ധതി പ്രകാരം സർവീസ് ഉണ്ടാവുക. 25 കിലോമീറ്റർ ഉദംപൂർ-കത്ര ഒരു വിഭാഗം, 118 കിലോമീറ്റർ കാസിഗുണ്ട്-ബാരാമുള്ള ഒരു വിഭാഗം, 18 കിലോമീറ്റർ ബനിഹാൽ-കാസിഗണ്ട് മറ്റൊരു വിഭാഗം എന്നിങ്ങനെ ആണത്. 111 കിലോമീറ്റർ കത്ര-ബനിഹാൽ ആണ് അവസാന വിഭാഗം.

Related posts