ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാള മിനിസ്‌ക്രീനിലേക്ക് എത്തിയ താരമാണ് ഋഷി. ഉപ്പും മുളകും എന്ന പരമ്പരയിലെ വിഷ്ണു എന്ന മുടിയൻ എന്ന കഥാപാത്രമായി എത്തിയതോടെയാണ് താരം മലയാളികളുടെ കുടുംബത്തിലെ അംഗമായി മാറിയത്. പരമ്പരയിൽ നിന്നും താരം പുറത്തു വന്ന് നാളുകൾ ആയി എങ്കിലും ഇന്നും പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ടവൻ തന്നെയാണ് മുടിയൻ എന്ന ഋഷി. ബിഗ് ബോസ് മലയാളം സീസൺ 6 ലെ 19 മത്സരാർഥികളെ പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ അപൂർവ്വം പേരിൽ ഒരാളായിരുന്നു ഋഷി. ഓൺസ്ക്രീൻ ഇമേജ് പോലെ നേരമ്പോക്കൊക്കെ ഉണ്ടാക്കുന്ന, തമാശയും ഡാൻസുമൊക്കെയായി ഹൗസിൽ ഓളം സൃഷ്ടിക്കുന്ന ഒരാളായിരിക്കും ഋഷിയെന്ന് ആരാധകർ പ്രതീക്ഷിച്ചത് സ്വാഭാവികം. ഇപ്പോളിതാ ജീവിത കഥ പങ്കിടുകയാണ് താരം
അമ്മ ഉറക്കമില്ലാതെ കഴിഞ്ഞ ഒരുപാട് രാത്രികൾ ഉണ്ട്. അഞ്ചാം ക്‌ളാസ് വരെ എന്റെ അനിയന്മാരെ ഞാൻ ഉറക്കിയിട്ട് റൂമിന്റെ പുറത്തുവരും. ഒരു ദിവസം ഞാൻ നോക്കുമ്പോൾ അമ്മ ഇങ്ങനെ തലക്ക് കൈയും കൊടുത്തു എല്ലാം നഷ്ടമായപ്പോൾ ഇരിക്കുകയാണ്. മുൻപേയുള്ള എല്ലാ വേദികളും കീഴടക്കി ഇവിടം വരെ ഞാൻ എത്തിയത് എന്റെ അമ്മ കാരണമാണ്. എന്റെ അമ്മ എനിക്ക് ഇട്ട പേരാണ്. ഋഷി എന്നത് . മുടി ഒക്കെ ശരിയാക്കി തരുന്നത് എന്റെ അമ്മയാണ്. അമ്മയും അനുജന്മാരും അടങ്ങുന്നതാണ് കുടുംബം. അച്ഛനും അമ്മയും സെപ്പറേറ്റഡ് ആണ്. അമ്മയുടെ ചെറുപ്പം മുതലുള്ള കഷ്ടപ്പാടും എന്നിലുള്ള വിശ്വാസവും കൊണ്ടാണ് ഞാൻ ഇവിടം വരെ എത്തി നിൽക്കുന്നത്. ഋതുവും റിഷികും ആണ് എന്റെ അനുജന്മാർ.
വേറെ ലെവൽ ഒരു പ്ലാറ്റ്ഫോമിൽ കയറണം എന്നുള്ളതുകൊണ്ടാണ് ഇത്തവണ ബിഗ് ബോസിലേക്ക് വരുന്നത്. കഴിവുകൾ മാക്സിമം കാണിക്കണം എന്നാണ് ആഗ്രഹം. ബിഗ് ബോസ് മുൻപത്തെ സീസണുകൾ ഒന്നും കണ്ടിട്ടില്ല. എങ്കിലും എന്റെ കഴിവുകൾ ഒക്കെയും കാണിക്കാൻ ശ്രമിക്കും. ഗെയിം സ്ട്രാറ്റജി ഒന്നും എനിക്ക് ഇല്ല. ഈ ഷോയെക്കുറിച്ചു ഒരു റെഫറൻസും ഞാൻ എടുത്തിട്ടില്ല. കുഴപ്പം ഇല്ലാത്ത നല്ലൊരു വ്യക്തിയാണ് ഞാൻ. അതുവച്ചിട്ട് ഞാൻ മുൻപോട്ട് പോകും. നമ്മുടെ കുടുംബം മാത്രമല്ല പലരുടെയും കുടുംബത്തെക്കുറിച്ച് ഷെയർ ചെയ്യാൻ കിട്ടുന്ന പ്ലാറ്റ് ഫോം. ഓരോ ആളുകളുടെ അനുഭവങ്ങളും ജീവിതവും അറിയാം. ഒരു വലിയ പാഠം ആണ്. പോസറ്റീവും നെഗറ്റീവും കിട്ടാം. എന്തും നേരിടാൻ റെഡി ആണ്. ലവ് ട്രാക്ക് ഒക്കെ ഹിറ്റ് ആയിട്ടുണ്ട്. എനിക്ക് അത് സംഭവിച്ചാൽ അപ്പോൾ നമ്മൾക്ക് നോക്കാം എന്നാണ് ഋഷി ബിഗ് ബോസിൽ എത്തും മുൻപേ പറഞ്ഞത്. ഞാൻ ഷോർട്ട് ടെംപെർഡ് ആണ്. പെട്ടെന്ന് ദേഷ്യം വരും. ഒഴിവാക്കാൻ ആയില്ല എങ്കിൽ പൊട്ടിത്തെറിക്കും. എന്റെ എല്ലാ സാഹചര്യങ്ങളും അതിജീവിച്ചാണ് ഞാൻ ഇവിടം വരെ എത്തിയത്. ഇനിയും സപ്പോർട്ട് ചെയ്യണം.