തന്റെ ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്തെക്കുറിച്ച് സംസാരിച്ച് പ്രേം കുമാർ

പ്രേംകുമാർ മലയാളി പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച നടനാണ്. നായകനായും ഹാസ്യതാരമായുമൊക്കെ പ്രേംകുമാർ എന്നാ അഭിനേതാവ് മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിട്ടുണ്ട്. മലയാളത്തിലെ ആദ്യ സീരിയലായ പൂ വിരിയുന്നു എന്നതിലൂടെയായിരുന്നു പ്രേം കുമാറിന്റെ അഭിനയ ജീവിതത്തിന്റെ തുടക്കം. ഇപ്പോഴിതാ തന്റെ ആദ്യ സിനിമയുടെ ചിത്രീകരണത്തിനിടെ സംഭവിച്ചൊരു അപകടത്തെക്കുറിച്ച് സംസാരിച്ച് പ്രേം കുമാർ.

ചിത്രത്തിൽ ബോട്ടിൽ നിന്നും വെള്ളത്തിലേക്ക് ചാടുന്ന രംഗമുണ്ടായിരുന്നു. ആദ്യ സിനിമ ആയതുകൊണ്ട് തന്നെ പ്രേം കുമാറിന് ടെൻഷനുണ്ടായിരുന്നു. നീന്തലും അറിയില്ല. അദ്ദേഹം ഇക്കാര്യം സംവിധായകനെ അറിയിച്ചു. എന്നാൽ പ്രേം കുമാർ ഒന്നു കൊണ്ടും പേടിക്കണ്ട, കേരളത്തിലെ നീന്തൽ വിദഗ്ധരെല്ലാം ഇവിടെയുണ്ട്. നീന്തൽ അറിയേണ്ടതില്ല. ചാടുമ്പോൾ തന്നെ അവർ രക്ഷിച്ചോളും എന്നായിരുന്നു സംവിധായകന്റെ മറുപടി.

കായലിന്റെ നടുവിൽ വച്ചായിരുന്നു ഷൂട്ട്. താൻ ടെൻഷനടിച്ച് നിൽക്കുമ്പോൾ പിന്നിൽ നിന്നും ചാടിക്കോ ചാടിക്കോ എന്ന് ആളുകൾ പറയാൻ തുടങ്ങിയെന്നാണ് പ്രേം കുമാർ പറയുന്നത്. ഇതോടെ താരം എടുത്തുചാടി. എന്നാൽ കാര്യങ്ങൾ കൈവിട്ടു. താൻ പുന്നമട കായലിന്റെ ആഴത്തിലേക്ക് കിലോമീറ്ററോളം മുങ്ങിപ്പോയെന്നാണ് പ്രേം കുമാർ പറയുന്നത്. ഇടയ്ക്ക് പൊങ്ങിയെങ്കിലും വീണ്ടും താണു. ഷൂട്ടിങ് സെറ്റാകെ നിശബ്ദമായിപ്പോയ നിമിഷമായിരുന്നു അത്. അവസാനം ആരൊക്കെയോ എന്നെ രക്ഷപെടുത്തി കൊണ്ടുവന്നു. അന്ന് ഞാൻ ശരിക്കും മരണത്തെ മുഖാമുഖം കണ്ടിരുന്നു. അവർ ബോട്ട് ഞാൻ ചാടിയ ഇടത്ത് നിന്നും ഇത്തിരി മുന്നിലേക്ക് ആക്കിയിരുന്നു. അവർ ശരിക്കും അവിടെ ആളിനെ നിർത്തിയിട്ടുണ്ടായിരുന്നു. എല്ലാവരും പിറകെ വന്നു രക്ഷിച്ചതാണ്. അന്ന് ഞാൻ ശരിക്കും തീരേണ്ടത് ആയിരുന്നു.

Related posts