അത് വലിയൊരു അബദ്ധമായി പോയി : ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധത്തെ കുറിച്ച് തെസ്നി ഖാൻ

തെസ്നി ഖാൻ ഹാസ്യ നടിമാരിൽ ഏറെ ശ്രദ്ധേയയാണ്. ഇപ്പോൾ കോമഡി വേഷങ്ങളിൽ മാത്രമല്ല സഹതാരമായും അഭിനയിക്കുന്നുണ്ട്. തെസ്നി ഖാൻ സ്റ്റേജ് ഷോകളിലൂടെയും ഹാസ്യ പരിപാടികളിലൂടെയുമാണ് പ്രശസ്തയാവുന്നത്. നടി വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത് 1998 ൽ ഇറങ്ങിയ ഡെയ്‌സി എന്ന സിനിമലൂടെയാണ്. തെസ്നി മലയാള സിനിമയിലെ മിക്ക സൂപ്പർ സ്റ്റാറുകൾക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്.  യഥാർത്ഥത്തിൽ തെസ്നി ഒരിക്കൽ വിവാഹിതയായതാണ്. പക്ഷെ സ്വപ്നം കണ്ടത് പോലൊരു ജീവിതം തെസ്നി കിട്ടിയില്ല. അതുകൊണ്ട് തന്നെ ആ ബന്ധത്തിനും ആയുസ് കുറവായിരുന്നു. ആ വിവാഹ ബന്ധം തകർന്ന ശേഷം മറ്റൊരു വിവാഹത്തിലേക്ക് പോകുന്നതിനെ കുറിച്ച് തെസ്നി ഖാൻ ചിന്തിക്കുന്നുമില്ല. ഇപ്പോഴിതാ രണ്ട് മാസം മാത്രം ആയുസുണ്ടായിരുന്ന വിവാഹത്തിൽ സംഭവിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് തെസ്നി ഖാൻ.

ജീവിതത്തിൽ എല്ലാവർക്കും ഓരോ അബദ്ധങ്ങൾ പറ്റില്ലേ. അങ്ങനെ എനിക്ക് പറ്റിയ അബദ്ധമാണ് എന്റെ വിവാഹം. സിനിമയിലായാലും ജീവിതത്തിലായാലും വളരെ അധികം കരുതലോടെ ജീവിയ്ക്കുന്ന പെണ്ണാണ് ഞാൻ. എനിക്ക് അങ്ങനെ അബദ്ധങ്ങൾ പറ്റാറില്ല. വളരെ കുറവായി മാത്രമെ അബദ്ധങ്ങൾ സംഭവിച്ചിട്ടുള്ളു. രണ്ട് മാസം മാത്രമെ ആ ദാമ്പത്യം ഉണ്ടായിരുന്നുള്ളൂ.”കല്യാണമെന്ന് പറയുമ്പോൾ ഒരു പെണ്ണിന് ആദ്യം മനസിൽ വരുന്നത് സംരക്ഷണം എന്നതാണല്ലോ. വിവാഹം ചെയ്യുന്ന ആളിൽ നിന്നും നമ്മൾ പ്രതീക്ഷിക്കുന്നത് അതാണ്. കെട്ടിക്കഴിഞ്ഞിട്ട് അവൾ എന്തെങ്കിലും ചെയ്‌തോട്ടെ എങ്ങനെയെങ്കിലും ജീവിക്കട്ടെയെന്ന് കരുതുന്നവരോടൊപ്പം എന്തിനാണ് ഒരു ദാമ്പത്യ ജീവിതം നയിക്കുന്നത്. പത്ത് പതിനാറ് വർഷങ്ങൾക്ക് മുമ്പാണ് വിവാഹം നടന്നത്. വളരെ ലളിതമായി നടന്ന ഒരു ചടങ്ങ് ആയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ തന്നെ എനിക്ക് മനസിലായി ആള് നമ്മളെ നോക്കില്ല, കെയർ ചെയ്യില്ല, നമുക്ക് വേണ്ടത് ഒന്നും ചെയ്ത് തരില്ലെന്ന്. മാത്രമല്ല കലാപരമായി എനിക്ക് യാതൊരു തര പിന്തുണയും നൽകുന്നില്ല.

 

കുടുംബമായി കഴിഞ്ഞാൽ അഭിനയമൊന്നും വേണ്ട ഒതുങ്ങി ജീവിക്കാം എന്നായിരുന്നു എന്റെ ധാരണ. പക്ഷെ എന്നെ നോക്കാത്ത ഒരാളുടെ അടുത്ത് ഒരു തൊഴിലില്ലാതെ ഞാനെന്ത് ചെയ്യും. എന്റെ അച്ഛനെയും അമ്മയെയും എങ്ങനെ നോക്കും. പുള്ളിക്കാരന്റെ കൂട്ടുകാർ തന്നെയാണ് എന്നെ വിളിച്ചു കാര്യങ്ങൾ പറഞ്ഞത് ഇത്തയ്ക്ക് ഇനിയും നിങ്ങളുടെ കലാ ജീവിതത്തിൽ സ്ഥാനമുണ്ട്. ഇപ്പോൾ ചിന്തിച്ചാൽ അതുമായി ഇനിയും മുമ്പോട്ട് പോകാമെന്ന്. അവരും കൂടെ പറഞ്ഞപ്പോൾ ആ ദാമ്പത്യ ബന്ധം വേണ്ട എന്ന് ഞാനും തീരുമാനിക്കുകയായിരുന്നു. പുള്ളി അതിനുശേഷം കല്യാണം കഴിച്ചോ എന്നൊന്നും എനിക്ക് അറിയില്ല. യാതൊരു ബന്ധവും ഇപ്പോഴില്ല. പതിനഞ്ച് വർഷത്തിനുള്ളിൽ മറ്റൊരു ജീവിതം വേണമെന്ന് എനിക്ക് തോന്നിയിട്ടില്ല.’ ‘ഞാൻ ഹാപ്പിയാണ്. മരണം വരെ എനിക്ക് എന്റെ അമ്മയെ നോക്കാൻ പറ്റണം എന്നൊക്കെയാണ് എന്റെ ഈ ജീവിതത്തിലെ ആഗ്രഹം. ഇനിയൊരു വിവാഹ യോഗം ദൈവം നിശ്ചയിച്ചിട്ടുണ്ടെങ്കിൽ കെട്ടാം. അല്ലാതെ എന്റെ മനസിൽ അങ്ങനെ ഒരു ചിന്തയില്ലെന്നാണ്.

Related posts