ഇത് കേരളത്തിന്റെ മാത്രം സ്റ്റോറിയല്ല.ചുളുവിൽ ഇതിനെ ആരും ഒർജിനൽ കേരളാ സ്റ്റോറിയാക്കണ്ട.! വൈറലായി ഹരീഷ് പേരടിയുടെ വാക്കുകൾ!

അബ്ദുൾ റഹീമിനായി 34 കോടി ശേഖരിച്ചതിനെ കേരള സ്റ്റോറിയാക്കുന്നതിനെതിരെ നടൻ ഹരീഷ് പേരടി. ചുളുവിൽ ഇതിനെ ആരും ഒർജിനൽ കേരളാ സ്റ്റോറിയാക്കേണ്ടെന്നും , ഇത് കേരളത്തിന്റെ മാത്രം സ്റ്റോറിയല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .

കുറിപ്പിങ്ങനെ, ചുളുവിൽ ഇതിനെ ആരും ഒർജിനൽ കേരളാ സ്റ്റോറിയാക്കണ്ട..ഇത് കേരളത്തിന്റെ മാത്രം സ്റ്റോറിയല്ല…ഒരു മത രാഷ്ട്രത്തിലെ പ്രത്യേക നിയമത്തിനെ മറികടക്കാൻ മറ്റൊരു വഴിയുമില്ലാതെയായപ്പോൾ ആ നിയമത്തെ മനസ്സില്ലാ മനസ്സോടെ അംഗീകരിച്ച്..ലോകമെമ്പാടുമുള്ള മനുഷ്യത്വം കാത്തുസൂക്ഷിക്കുന്ന മനുഷ്യർ ഒന്നിച്ച സഹകരണത്തിന്റെ സ്റ്റോറിയാണ് അഥവാ മനുഷ്യരുടെ,മനുഷ്യത്വത്തിന്റെ ഒർജിനൽ സ്റ്റോറിയാണ്..

ആ 34 കോടിയിൽ..മലയാളികൾ മാത്രമല്ല..അതിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരുണ്ട്,വിത്യസ്ത മത വിഭാഗക്കാരുണ്ട്,എല്ലാ രാഷ്ട്രങ്ങളിലേയും വിദേശ പൗരൻമാരുണ്ട്,എന്തിന് സൗദിയിലെ അറബികൾ പോലുമുണ്ട്..എന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു…ഇവിടെ ബോച്ചെയുടെ പ്രസ്ക്തി ഒരു കോടി കൊടുത്ത് വീട്ടിൽ പോയി കിടന്നുറങ്ങാതെ അയാൾ ആ ജനകീയ മുന്നേറ്റത്തിന് നേതൃത്വം നൽകിയെന്നതാണ്..അയാളുടെ പൂർവ്വകാല ചരിത്രവും ഭാവിയിലെ അയാളുടെ നിലപാടുകളും ഇവിടെ പ്രസ്ക്തമല്ല..ഈ വിഷയത്തെ അയാൾ മാനുഷികമായി സമീപിച്ചു എന്നത് തന്നെയാണ് പ്രസക്തം…മനുഷ്യർക്ക് പരസ്പ്പരം സഹകരിക്കാതെ ഒരടിപോലും മുന്നോട്ട് പോകാൻ പറ്റില്ല എന്ന് ഈ വിഷയം നമ്മെ ഓർമ്മപെടുത്തുന്നു..അത് മതമായാലും ജാതിയായാലും വർണ്ണമായാലും രാഷ്ട്രമായാലും..മനുഷ്യത്വം ജയിക്കട്ടെ

Related posts