സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ സംപ്രേക്ഷണം ചെയ്ത നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിരുന്നു. അതിൽ രാച്ചിയമ്മ എന്ന ടെലിഫിലിം ഏറെ ശ്രദ്ധനേടിയിരുന്നു. 1996ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് സോന മലയാളചലച്ചിത്ര ലോകത്തേക്ക് എത്തിയത്.
ഏറ്റവും പുതിയതായി തന്റെ കുടുംബ വിശേഷവും കരിയറിനെ കുറിച്ചും നടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്. തന്റെ ശബ്ദത്തെ കുറിച്ചും വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ലാത്തതിനെ പറ്റിയുമൊക്കെ ചില ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു നടി. വിഷമവും പ്രയാസങ്ങളും ഉണ്ടായാലും അതിൽ നിന്ന് മനസിനെ മനഃപൂർവ്വം വഴി തിരിച്ചുവിടും. പുസ്തകം, പാട്ട്, എല്ലാം എനിക്ക് സന്തോഷമരുന്നാണ്. പിന്നെ സിനിമകൾ ഒരുപാട് കാണും. പ്രത്യേകിച്ച് ചിരിക്കാനുള്ള പടങ്ങളാണ്. ഇതിനിടയിൽ നൃത്തപഠനവും തുടുരന്നുണ്ട്.
എന്റെ ഭർത്താവ് ഉദയൻ അമ്പാടി സിനിമാട്ടോഗ്രാഫറാണ്. എനിക്ക് മുൻപേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനിൽ വച്ചുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിയത്. വിവാഹം കഴിഞ്ഞിട്ട് 27 വർഷമായി. ഞങ്ങൾക്ക് മക്കളില്ല. എന്റെ അച്ഛനും അമ്മയുമാണ് കലാ ജീവിതത്തിന് പിന്തുണ നൽകി കൂടെ നിന്നിരുന്നത്. അച്ഛനാണ് ലൊക്കേഷനിൽ എനിക്കൊപ്പം കൂട്ട് വന്നിരുന്നതെന്നും സോന കൂട്ടിച്ചേർത്തു.