ഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് എന്നെ അപമാനിച്ച് എഴുന്നേല്‍പ്പിച്ചു! മനസ്സ് തുറന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട സിദ്ധു!

കുടുംബവിളക്ക് എന്ന പരമ്പരയ്ക്ക് മറ്റാർക്കും അവകാശപ്പെടാനാകാത്ത അത്രയും ആരാധക വൃന്ദമാണുള്ളത്. കുടുംബവിളക്കിലെ സുമിത്രയും മറ്റു കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകർക്ക് അത്രമേൽ പ്രീയപ്പെട്ടവരാണ്. പരമ്പരയിലെ സിദ്ധു എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് കെ കെ മേനോൻ എന്ന കൃഷ്ണകുമാർ മേനോൻ. ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് കെകെയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറിനൊപ്പം യന്തിരൻ 2 ആയിരുന്നു കെ കെ മേനോന്റെ ആദ്യ ചിത്രം. ഗൗതം മേനോനൊപ്പവും ബാലയ്‌ക്കൊപ്പവുമെല്ലാം താരം സിനിമകൾ ചെയ്തു. കൂടെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കെകെ എത്തിയതെങ്കിലും ഡോ റാം എന്ന സീരിയലാണ് മലയാളത്തിൽ താരത്തിന് ബ്രേക്ക് നൽകിയത്. ഡോക്ടർ റാം ശ്രദ്ധിക്കപ്പെട്ടതോടെ പാർവതിക്കൊപ്പം ഉയരെയിലും മികച്ചൊരു വേഷം സിദ്ധാർഥിന് ലഭിച്ചു. ഇപ്പോളിതാ താരത്തിന്റെ അഭിമുഖമാണ് ശ്രദ്ധ നേടുന്നത്.

അഭിനയത്തിലേക്ക് വന്നതിന് ശേഷം സിനിമയിലും സീരിയലിലും ഷോര്‍ട്ട് ഫിലീമുകളിലും ഒക്കെ അന്‍പതോളം വര്‍ക്കുകള്‍ ഞാന്‍ ഇതുവരെ ചെയ്തു. അതിലെല്ലാം ഞാന്‍ ഒരേ ഒരു ഗെറ്റപ്പില്‍ തന്നെയായിരുന്നു. പത്ത് വര്‍ഷത്തോളമായി എന്റെ കൂടെ ഉണ്ടായിരുന്നതാണ് ഈ താടിയും മീശയും. ഒന്ന് കളര്‍ ചെയ്യും എന്നല്ലാതെ അതിന്റെ ലെങ്ത്തില്‍ പോലും പത്ത് വര്‍ഷമായി ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടില്ല. ഇപ്പോള്‍ ഒരു സിനിമയ്ക്ക് വേണ്ടിയാണ് ഈ മാറ്റം എന്ന് കെകെ പറഞ്ഞു. സിനിമയില്‍ എത്തിയതിന് ശേഷം ഒരുപാട് സഫര്‍ ചെയ്തിട്ടുണ്ട്, അപമാനങ്ങള്‍ നേരിട്ടിട്ടുണ്ട് പക്ഷെ ആരില്‍ നിന്നാണെന്നോ ഏത് ലൊക്കേഷനില്‍ നിന്നാണെന്നോ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ നാല്‍പ്പത്തി രണ്ടാമത്തെ വയസ്സിലാണ് ഞാന്‍ ഇന്റസ്ട്രിയിലേക്ക് വന്നത്. ഒരു പക്ഷെ എന്റെ ഇരുപതുകളിലാണ് ഞാന്‍ എത്തുന്നത് എങ്കില്‍ അത്തരം മോശം അനുഭവങ്ങള്‍ കളിയായി എടുക്കാമായിരുന്നു.

പക്ഷെ വയസ്സ് ഇത്രയും ആയപ്പോള്‍, അതിനുള്ള പക്വതയും നമുക്കുണ്ടാവുമ്പോള്‍ ഇന്‍സെള്‍ട്ട് ചെയ്താല്‍ വേദനിക്കും ഒരു ലൊക്കേഷനില്‍ പോയപ്പോള്‍ സീനിയേഴ്‌സ് ഇരുന്ന് ഭക്ഷണം കഴിക്കുന്നിടത്ത് ഇരുന്ന് പോയി, അവിടെ നിന്ന് എന്നെ അപമാനിച്ച് എഴുന്നേല്‍പ്പിച്ചു. അതുപോലെയുള്ള ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. നമ്മളെക്കാല്‍ വയസ്സില്‍ ചെറുതായവര്‍ പോലും അങ്ങനെ മോശമായി പെരുമാറുമ്പോള്‍ ഫീല്‍ ചെയ്യും. പക്ഷെ പറഞ്ഞിട്ട് കാര്യമില്ല സിനിമ അങ്ങനെയാണ്. അഭിനയിച്ച സിനിമകളില്‍ നിന്ന് രംഗങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയ അനുഭവവും ഉണ്ട്. വിജയ് സാറിന്റെ മെര്‍സല്‍ എന്ന ചിത്രത്തില്‍ നല്ല ഒരു വേഷം ഞാന്‍ ചെയ്തിരുന്നു. എസ് ജെ സൂര്യ സാറിനൊപ്പമായിരുന്നു കോമ്പിനേഷന്‍. ഒന്‍പത് ദിവസത്തെ ഷൂട്ടിങ്, കുറച്ചധികം സീനുകളും ഉണ്ടായിരുന്നു. കഥയില്‍ വളരെ ഇംപോര്‍ട്ടര്‍ന്റ് ആണ് അതില്‍ ഒരു രംഗം. അതുകൊണ്ട് തന്നെ ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയായിരുന്നു. സുഹൃത്തുക്കളോടും ബന്ധുക്കളോടും എല്ലാം പറഞ്ഞു, മെര്‍സലില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട് എന്ന്. എന്നാല്‍ സിനിമ റിലീസ് ചെയ്തപ്പോള്‍ എന്റെ ഒറ്റ സീനും ഇല്ല. വളരെ അധികം വേദനിപ്പിച്ച അനുഭവമായിരുന്നു അത്. അന്വേഷിച്ചപ്പോള്‍ നാല്‍പത് മിനിട്ടോളമുള്ള രംഗങ്ങള്‍ കട്ട് ചെയ്തിട്ടുണ്ട്, അതില്‍ എന്റെ എല്ലാ രംഗങ്ങളും പോയി എന്നറിഞ്ഞു. തിയേറ്ററിലിരുന്ന് എന്നെ കരയിപ്പിച്ച അനുഭവമാണ് അത്. ഇപ്പോള്‍ കമല്‍ ഹസന്‍ സാറിന്റെ വലിയ ഒരു പ്രൊജക്ടില്‍ ഞാന്‍ ഭാഗമായിട്ടുണ്ട്. പക്ഷെ സിനിമ ഏതാണെന്ന് പറയുന്നില്ല. റിലീസ് ആയിട്ട് ഞാന്‍ ഉണ്ടോ എന്ന് നോക്കിയിട്ട് പറയാം- കെകെ മേനോന്‍ പറഞ്ഞു.

Related posts