ബോളിവുഡ് അവസരം നിരസിച്ചതിന്റെ കാരണം ഇത്..! ഉണ്ണി മുകുന്ദൻ പറയുന്നു!

ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ഉണ്ണിമുകുന്ദൻ. മല്ലു സിങ്ങിൽ കേന്ദ്രകഥാപാത്രമായി എത്തിയതോടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക പ്രീതി നേടി തുടങ്ങിയത്. പിന്നീട് വിക്രമാദിത്യൻ, ഫയർമാൻ മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങൾ ഉണ്ണിയെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിച്ചു. മേപ്പടിയാൻ മാളികപ്പുറം തുടങ്ങിയ ചിത്രങ്ങൾ ഉണ്ണി മുകുന്ദനെ സൂപ്പർ താരപദവിയിലേക്ക് എത്തിച്ചു. മാളികപ്പുറം എന്ന ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു.


ബോളിവുഡ് അവസരം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ. സെക്‌സ് കോമഡികളിൽ നായകൻ ആവാൻ തനിക്ക് ബോളിവുഡിൽ നിന്ന് ഓഫർ ഉണ്ടായിരുന്നു എന്നാണ് ഉണ്ണി മുകുന്ദൻ പറഞ്ഞത്. എന്നാൽ താൻ അത്തരം സിനിമകളുടെ ഭാഗം ആകാൻ ആഗ്രഹിക്കുന്നില്ല. ആർമി പ്രമേയം ആകുന്ന ഒരു സിനിമയിൽ താൻ നായകനാകുന്നുണ്ട് എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. വിശദമായ അപ്‌ഡേറ്റ് വൈകാതെ പുറത്തുവിടുമെന്നും ഉണ്ണി വ്യക്തമാക്കി. ഉണ്ണി മുകുന്ദൻ നായകൻ ആകുന്ന ജയ് ഗണേഷ് സംവിധാനം ചെയ്യുന്നത് രഞ്ജിത്ത് ശറങ്കറാണ്. മഹിമ നമ്ബ്യാറാണ് നായിക. അടുത്ത മാസം 11 ന് ആണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ചിത്രത്തിന്റെ ഛായഗ്രാഹണം ചന്ദ്രു ശെൽവരാണ് ആണ്. ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിന്റെ സംഗീതം ശങ്കർ ശർമ ആണ് നിർവഹിക്കുന്നത്. ബി കെ ഹരി നാരായണനും മഞ്ജിത്തും വാണി മോഹനുമാണ് ഗാനം എഴുതിയത്.


അത് പോലെ ഗന്ധർവ്വ ജൂനിയർ എന്ന ചിത്രത്തിലും ഉണ്ണി നായകനാകുന്നുണ്ട്. ഈ രണ്ട് ചിത്രങ്ങളും വിജയമാകുെമന്ന പ്രതീക്ഷയിലാണ് ആരാധകർ. ഗന്ധർവ്വ ജൂനിയർ ഫാന്റസി കോമഡിയിൽ പെടുന്ന ചിത്രമാണ് എന്നാണ് പുറത്തുവരുന്ന വിവരം. വേൾഡ് ഓഫ് ഗന്ധർവാസ് എന്ന വീഡിയോ ഗന്ധർവ ജൂനിയറിന്റെ പ്രമോഷന്റെ ഭാഗമായി പുറത്ത് വിട്ടിരുന്നു. ചിത്രത്തിൽ ഉണ്ണി ഗന്ധർവൻ ആയാണ് എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം വിഷ്ണു അരവിന്ദും തിരക്കഥ പ്രവീൺ പ്രഭറാം സുജിൻ എന്നിവർ ചേർന്നാണ്. രണ്ട് ചിത്രങ്ങളും വലിയ വിജയം ആകുമെന്നാണ് ഉണ്ണിയുടെ ആരാധകർ പറയുന്നത്. അടുത്തിടെ ഇറങ്ങിയ ഉണ്ണിയുടെ ചിത്രങ്ങൾ വിജയമായിരുന്നു.

Related posts