ബിഗ് ബോസ് ആറാം സീസണിലെ ആദ്യ എവിക്ഷൻ നടന്നിരിക്കുകയാണ്. അത്യധികം നാടകീയമായാണ് പുറത്താകൽ നടന്നിരിക്കുന്നത്. അവതാരകൻ മോഹൻലാലാണ് ബിഗ് ബോസ് ഷോയിൽ നിന്ന് ഇന്ന് പുറത്തുപോകേണ്ട മത്സരാർഥിയുടെ പേര് പ്രഖ്യാപിച്ചത്. ലോഞ്ചിംഗ് മുതലേ നിറഞ്ഞുനിന്ന് മലയാളം ഷോയുടെ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച രതീഷ് കുമാറാണ് അപ്രതീക്ഷിതമായി പുറത്തായിരിക്കുകയാണ്. ഒരു ആഴ്ചക്ക് ഉള്ളിൽ ഔട്ട് ആയി പോകും എന്ന് വിചാരിച്ചതല്ലെന്ന് പറയുകയാണ് രതീഷ് കുമാർ. നമ്മൾ വിചാരിക്കുന്ന പോലെ അത്ര ഈസി ഗെയിം അല്ല ബിഗ് ബോസ്. ഓരോ നിമിഷവും നമ്മൾ ഓരോ കാര്യങ്ങൾ പ്ലാൻ ചെയ്യേണ്ടി വരുമെന്നും രതീഷ് പറയുന്നു. ഇടക്ക് ഞാൻ പോകുന്നു എന്ന് പറഞ്ഞിറങ്ങിയിരുന്നു. അപ്പോൾ ഞാൻ കരുതിയത് എനിക്ക് നല്ല പിന്തുണ ആണെന്നണ്. ഇത്തവണത്തെ വീക്കെൻഡ് എപ്പിസോഡ് കൂടി കഴിഞ്ഞപ്പോൾ ഗെയിമിനോട് ഉള്ള ത്രിൽ കൂടുകയും ചെയ്തു. ഞാൻ ഇത്ര പെട്ടെന്ന് ഔട്ട് ആകും എന്ന് കരുതിയില്ല
ഒരു ആഴ്ച നിന്നപ്പോഴേക്കും 40 ദിവസം നിന്ന ഫീൽ ആണ്. ഒരാൾ ഒരു വട്ടം എങ്കിലും അനുഭവിച്ച് അറിയേണ്ട ഒന്നാണ് ബിഗ് ബോസ്. മതിയായിരുന്നില്ല ഗെയിം. പിന്നെ പ്രേക്ഷകരുടെ പിന്തുണ ഇല്ലാതെ നിന്നിട്ട് കാര്യം ഇല്ലല്ലോ. എവിക്ഷൻ വന്നപ്പോൾ ഞാൻ കരുതിയത് സുരേഷും, നോറയും പോകും എന്നാണ്. ഞാൻ എന്റെ ഗെയിം പ്ലാൻ ചെയ്താണ് ചെയ്തത്. പക്ഷെ എന്റെ ഗെയിമിൽ എന്റെ പ്ലാൻ ഓവർ ഡോസ് ആയപോലെ ആണ് തോന്നുന്നത്. ഞാൻ പ്ലാൻ ചെയ്ത പോലെ അല്ല കാര്യങ്ങൾ അവിടെ പോവുക. ഞാൻ ഒന്നാം ദിവസം മുതൽ ഗെയിമിലേക്ക് കയറി. ഒന്നാം ദിവസത്തെ കാര്യം ഇല്ലായിരുന്നു. ഒരു മൂന്നോ നാലോ ദിവസം കഴിഞ്ഞു മെല്ലെ മെല്ലെ കളിച്ചു തുടങ്ങിയാൽ മതിയായിരുന്നു. എല്ലാവരെയും സോപ്പിട്ട് നിന്ന് നോമിനേഷനിൽ വരാതെ നിന്നാൽ മതി ആയിരുന്നു. പക്ഷെ ഞാൻ കരുതിയത് നോമിനേഷനിൽ വരണം എന്നാണ് അതിനു ഓവർ ഡോസ് കൊടുത്തുകൊണ്ടിരുന്നു.
നമ്മൾ അവിടെ പ്ലാൻ ആയി വരരുത്. ഞാൻ പ്ലാൻ ചെയ്തോന്നുമില്ല. പക്ഷെ അതിന്റെ ഉള്ളിൽ ഗെയിം നടക്കുന്നില്ല എന്ന ചിന്തയിലാണ് ഞാൻ അവിടെ നിന്നത്. പ്രേക്ഷകർക്ക് ഓവർ ഡോസ് ഉള്ള ഗെയിം പ്ലാൻ ആണ് ഇഷ്ടം എന്ന് തെറ്റിദ്ധരിച്ചു. അവിടെയാണ് എനിക്ക് പാകപ്പിഴ വന്നു പോയത്. കഴിഞ്ഞസീസൺ ഒക്കെ തല്ലുകൂട്ടം കാര്യങ്ങൾ ഒക്കെയാണ് ആളുകൾ പ്രേക്ഷകന് എന്ന നിലയിൽ ഞാനും ഇഷ്ടപെട്ടത്. എന്നാൽ ഇത്തവണ പ്രേക്ഷകർ മാറ്റിപിടിച്ചു. എന്റെ രീതി തെറ്റിപ്പോയി. കൈയ്യിൽ നിന്നും പോയ ശേഷം പറഞ്ഞിട്ട് കാര്യമില്ലല്ലോ. ഭാഗ്യം കൊണ്ട് ബിഗ് ബോസിൽ വന്നു, ഇത്രപെട്ടെന്ന് പോകും എന്ന് വിചാരിച്ചില്ല. തോൽവി ഞാൻ അക്സപ്റ്റ് ചെയുന്നു. നമ്മൾ അതിന്റെ ഉള്ളിൽ കയറി കഴിഞ്ഞാൽ കാര്യങ്ങൾ മാറും