കുഞ്ഞിനെ ചുംബിച്ചപ്പോള്‍ അവർ ശകാരിച്ചു, അതിന് ശേഷം കുട്ടികളെ കൊഞ്ചിക്കാറില്ലായിരുന്നു! നവ്യയുടെ വാക്കുകൾ കേട്ടോ!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകൻ ജനിച്ചതിനും ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യൽ മീഡിയകളിൽ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ജാനകി ജാനേ ആണ്‌ താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ.

ഇപ്പോഴിതാ നവ്യ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. രക്തബന്ധത്തിലുള്ള കുഞ്ഞിനെ താലോലിക്കാന്‍ കയ്യിലെടുത്തപ്പോള്‍ തനിക്കു നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നവ്യ നായര്‍. കുഞ്ഞിനെ കയ്യിലെടുത്ത് ചുംബിച്ചപ്പോള്‍ ആട്ടിപ്പായിക്കുന്ന പോലത്തെ പ്രതികരണമായിരുന്നു ആ കുഞ്ഞിന്റെ അമ്മയുടെ പക്കല്‍ നിന്നുമുണ്ടായത്. പിന്നീട് നവ്യ മറ്റു കുഞ്ഞുങ്ങളെ ഓമനിക്കുന്ന ശീലം ഉപേക്ഷിച്ചു. ഏറെക്കാലത്തിനു ശേഷം പരിചയം പോലുമില്ലാത്ത ഒരു കുഞ്ഞിനെ കൊഞ്ചിക്കാന്‍ കിട്ടിയ മനോഹരമായ നിമിഷത്തെക്കുറിച്ച് വാചാലായപ്പോഴാണ് തനിക്കുണ്ടായ പഴയ അനുഭവം നടി ഓര്‍ത്തെടുത്തത്. പെണ്‍കുഞ്ഞിനെ എടുത്ത് ഓമനിക്കുന്ന വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. വിഡിയോയ്‌ക്കൊപ്പമാണ് പണ്ടു സംഭവിച്ച കാര്യത്തെക്കുറിച്ച് നടി വെളിപ്പെടുത്തിയത്.

പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു. എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു, പുറത്തുവളര്‍ന്നതുകൊണ്ട് അവളുടെ വര്‍ത്തമാനം ഇംഗ്ലിഷും മലയാളവും കുഴകുഴഞ്ഞു കേള്‍ക്കാന്‍ നല്ല രസമായിരുന്നു. അവള്‍ക്കെന്നെ ഇഷ്ടമായി ഞങ്ങള്‍ കുറെ കുശലങ്ങള്‍ പറഞ്ഞു. പോരുന്നനേരം അവള്‍ക്കൊരു ഉമ്മ കൊടുത്തു. കവിളിലും നെറ്റിയിലും ചുണ്ടിലും, ക്ഷുഭിതയായ അവളുടെ അമ്മ, അന്യരെ ഉമ്മ വയ്ക്കാന്‍ അനുവദിക്കരുതെന്ന് നിന്നോട് പറഞ്ഞിട്ടില്ലേ എന്ന് കുട്ടിയോട് ചോദിച്ച് ശകാരിച്ചു. ഒരു നിമിഷം ഞാന്‍ സ്തബ്ദയായിപ്പോയി. അവളുടെ അച്ഛനും ഞാനും ഒരു വീട്ടില്‍ ഉണ്ടും ഉറങ്ങിയും വളര്‍ന്നവരാണ്, രക്തബന്ധം ഉള്ളവരാണ്. എന്റെ കണ്ണുകള്‍ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങി. അതിനു ശേഷം കുഞ്ഞുങ്ങളോടുള്ള അമിത സ്‌നേഹപ്രകടനത്തിനൊരു ഇളവ് വരുത്തി. പക്ഷേ ഇവള്‍ എന്നെ വശീകരിച്ചു. താജ്മഹലോളം തന്നെ. പേരറിയാത്ത മാതാപിതാക്കളെ ഞാന്‍ അവളെ വാരിപ്പുണരുമ്പോള്‍ നിങ്ങളുടെ മുഖത്ത് കണ്ട ആ സന്തോഷം എന്നെ ധന്യയാക്കി. വാവേ നിന്റെ പേര് ചോദിച്ചു, എങ്കിലും ഈ ആന്റി മറന്നു, കാണുകയാണെങ്കില്‍ കമന്റ് ബോക്‌സില്‍ പേര് ഇടണം, അതുവരെ ഇവളെ മാലാഖ എന്ന് വിളിക്കട്ടെ.

Related posts