അല്ലുവിന് വില്ലൻ ഫഹദ് ഫാസിലോ ?

പുഷ്പ എന്ന അല്ലു അര്‍ജ്ജുന്‍റെ ബിഗ് ബജറ്റ് ചിത്രത്തിൽ വില്ലനാകാൻ ഒരുങ്ങുകയാണ് മലയാളത്തിന്‍റെ സ്വന്തം ഫഹദ് ഫാസില്‍. ഫഹദ് ഫാസിലിന്റെ ആദ്യത്തെ തെലുങ്ക് ചിത്രമാണ് പുഷ്പ. സുകുമാറിനൊപ്പം ആര്യ, ആര്യ 2 എന്നീ സിനിമകൾക്ക് ശേഷം അല്ലു അര്‍ജുന്‍ വീണ്ടുമൊന്നിക്കുന്ന സിനിമ കൂടിയാണ്. നിര്‍മ്മാതാക്കളായ മൈത്രി മുവി മേക്കേഴ്‌സ് ട്വിറ്ററിൽ ഷെയർ ചെയ്ത ടീസറിലൂടെ ദേശീയ അവാർഡ് ജേതാവ്, ശ്രദ്ധേയനായ നടൻ, മോളിവുഡിന്‍റെ പവര്‍ഹൗസുമായ ഫഹദ് ഫാസിലിനെ പുഷ്മപയിലെ വില്ലനായി ക്ഷണിക്കുന്നുവെന്നാണ് അറിയിച്ചത്.

ഈ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് ഒരുങ്ങുന്നത്. സിനിമയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് ദേവി ശ്രീ പ്രസാദാണ്. ചിത്രത്തിൽ നായികയായെത്തുന്നത് രശ്മിക മന്ദനയാണ്. അല്ലു അര്‍ജ്ജുന്‍ ചിത്രത്തിലെത്തുന്നത് പുഷ്പരാജ് എന്ന കള്ളക്കടത്തുകാരൻ ലോറി ഡ്രൈവറുടെ റോളിലാണ്. സിനിമയുടെ ചിത്രീകരണം നടക്കുന്നത് ആന്ധ്രയിലെ മരടുമല്ലി ഫോറസ്റ്റ്, അതിരപ്പള്ളി തുടങ്ങി വിവിധയിടങ്ങളിലായാണ്. ചിത്രത്തിൽ ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങി നിരവധി താരങ്ങള്‍ അണിനിരക്കുന്നുണ്ട്. വേള്‍ഡ് വൈഡ് റിലീസായി ചിത്രം ഓഗസ്റ്റ് 13 ന് തീയേറ്ററുകളിൽ എത്തും. അല്ലു അർജുൻ നായകനാകുന്ന ഇരുപതാമത്തെ ചിത്രമായ പുഷ്പ മാസ് ആക്ഷന്‍ എന്‍റര്‍ടെയ്നർ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും.

Related posts