BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…
Read MoreCategory: Books
സ്‌ട്രെസ്സ് കുറയ്ക്കാനുള്ള 15 വഴികളുമായി റിമി!
നമ്മുടെ രാജ്യത്തെ കോവിഡ് രണ്ടാം തരംഗം ഒന്നടങ്കം പിടിച്ചുലയ്ക്കുകയാണ്. പല സംസ്ഥാനങ്ങളും ഇൗ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിലവില്‍ കൊണ്ടുവന്നു. ഇതോടെ ആളുകളുടെ മാനസിക സമ്മര്‍ദ്ദം കൂടി വരികയാണ്. ഇപ്പോഴുള്ള ഒരേയൊരു പ്രതിവിധി കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചും നല്ല ഭക്ഷണം കഴിച്ചും പോസിറ്റീവ് ചിന്തകളോടെ കഴിയുന്നത്ര പുറത്തിറങ്ങാതെ ജീവിക്കുക എന്നതാണ് . നടിയും ഗായികയും അവതാരകയുമായ റിമി ടോമി കോവിഡ് കാലത്ത് മാനസിക സമ്മര്‍ദ്ദം കുറച്ച്, മനസ്സ് ശാന്തമാക്കാനുള്ള ചില മാര്‍ഗങ്ങള്‍ പരിചയപ്പെടപുത്തിയിരിക്കുകയാണ്. റിമി പരിചയപ്പെടുത്തുന്നത് സ്‌ട്രെസ്സ് കുറയ്ക്കാനുള്ള 15 വഴികള്‍ ആണ് . സുഹൃത്തുക്കളെ…
Read Moreവളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങളിത് തീർച്ചയായും വായിക്കണം !!
ആയുസ്സ് നിലനിർത്താനുള്ള ഒരു വഴിയാണ് ഭക്ഷണം. നമ്മൾ ഓരോരുത്തരും ഭക്ഷണം കഴിക്കുന്നത് ഓരോ രീതിയിൽ ആണ്. ചിലർ ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിക്കും മറ്റ് ചിലർ വേഗത്തിൽ കഴിക്കും എന്നാലോ ചിലരാകട്ടെ ചവയ്ക്കാതെ വിഴുങ്ങുന്ന കൂട്ടത്തിലായിരിക്കും. ഭക്ഷണം തിടുക്കപ്പെട്ട് കഴിക്കരുത് എന്നുള്ളത് പണ്ടുമുതലേ കേൾക്കാറുള്ള ഒരു ഉപദേശമാണ്. ഭക്ഷണം പതുക്കെ നന്നായി ചവച്ചരച്ച് കഴിച്ചില്ലെങ്കിൽ ദഹിക്കില്ല, തൊണ്ടയിൽ കുടുങ്ങും എന്നൊക്കെയാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇത് മാത്രമല്ല തിടുക്കപ്പെട്ട് ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നതിന് കാരണം. ഇതിന് പിന്നിൽ ആരോഗ്യപരമായ ഒരുപാട് കാരണങ്ങൾ ഉണ്ട്.…
Read More35 വയസ്സിനു ശേഷമാണ് ഗർഭധാരണമെങ്കിൽ അറിയേണ്ടത് !
ഇന്നത്തെ കാലത്തു സ്ത്രീകളുടെ വിവാഹ പ്രായം ഉയർന്നുകൊണ്ടിരിക്കുകയാണ്. അതിനനുസൃതമായി ഗർഭധാരണ പ്രായവും കൂടുന്നു. 25 മുതൽ 35 വരെ സേഫ് പ്രായമായി കണക്കാക്കുന്നുണ്ടെങ്കിലും 30 ന് മേൽ പ്രായമുള്ള ഗർഭധാരണം കുറച്ചെങ്കിലും പ്രശ്നങ്ങൾ വരുന്ന ഒന്നാണ്. സ്ത്രീയുടെ ഗര്ഭധാരണ ശേഷി കുറഞ്ഞു വരുന്നതാണ് കാരണമായി പറയുന്നത്. ഇതിന് കാരണം അണ്ഡത്തിന്റെ ഗുണനിലവാരം ആണ്. 35നു മേല്‍ പ്രായമുള്ള സ്ത്രീയുടെ ഗര്‍ഭധാരണത്തില്‍ കുഞ്ഞിന് മാത്രമല്ല, അമ്മയ്ക്കും അപകട സാധ്യതകള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എന്നു കരുതി ഈ പ്രായത്തിൽ ഗർഭം ധരിക്കാൻ പാടില്ല എന്നല്ല ഇതിനുള്ള…
Read Moreചർമ്മ സംരക്ഷണം : അറിയേണ്ടതെല്ലാം
തിരക്കേറിയ ഈ ജീവിതത്തിൽ നമ്മൾ നമ്മുടെ ചർമ്മ സംരക്ഷണത്തെ പറ്റി ആലോചിക്കുന്നത് പോലുമില്ല എന്നുള്ളതാണ് സത്യം. ചർമ്മ സംരക്ഷണമെന്ന പേരിൽ പലതരം കെമിക്കൽ പ്രൊഡക്ടുകളും നാം ഉപയോഗിക്കുന്നുണ്ട്. പക്ഷെ അവയുടെ പാർശ്വഫലങ്ങൾ നമ്മുടെ ചർമ്മത്തെ നശിപ്പിച്ചെന്നു വരാം. പിഎച്ച് മൂല്യം ഒരു പദാർത്ഥത്തിൽ ക്ഷാരമോ അസിഡിറ്റോ ആണെന്ന് മനസിലാക്കാൻ സഹായിക്കുന്നു- പിഎച്ച് സ്കെയിലിന് 0 -14 മൂല്യം ഉണ്ട്. 0 ൽ കൂടുതലുള്ളതും 7 ൽ താഴെയുമുള്ള ഏതൊരു മൂല്യവും അസിഡിറ്റി ആണ്, 7 ന്യൂട്രൽ (ജലം). 7 -14 ഇടയിലുള്ള മൂല്യം ക്ഷാരമാണ്.ചർമ്മത്തിന്റെ…
Read Moreമുരിങ്ങയിലയിൽ ഇത്രയും കാര്യങ്ങളോ !!
നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് മുരിങ്ങയില.പലതരത്തിലുള്ള വിഭവങ്ങൾ മുരിങ്ങ ഉപയോഗിച്ച് മലയാളികൾ തയ്യാറാക്കുന്നുണ്ട്. സ്വാദിനൊപ്പം പോക്ഷക സമൃദ്ധമായ ഒരു ആഹാരമാണ് മുരിങ്ങ.പോഷക മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 100 ഗ്രാം മുരിങ്ങ ഇലകൾ വിളമ്പുന്നത് ഇനിപ്പറയുന്ന സഹായകരമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കാൻ സഹായിക്കും. വിറ്റാമിൻ എ: 6.78 മില്ലിഗ്രാം തയാമിൻ: 0.06 മില്ലിഗ്രാം റിബോഫ്ലേവിൻ: 0.05 മില്ലിഗ്രാം വിറ്റാമിൻ സി: 220 എംസിജി കാൽസ്യം: 440 മില്ലിഗ്രാം കലോറി: 92 കാർബോഹൈഡ്രേറ്റ്: 12.5 കൊഴുപ്പ്: 1.70 മി.ഗ്രാം നാരുകൾ: 0.90 മില്ലിഗ്രാം ഇരുമ്പ്: 0.85 മില്ലിഗ്രാം…
Read Moreകൊളസ്‌ട്രോൾ കുറയ്ക്കാൻ ബദാമോ !!
ഇന്നത്തെ കാലത്തു ആരെയും പിടിച്ചുലയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോൾ. പ്രായഭേദമന്യേ മിക്ക ആളുകളും കൊളസ്‌ട്രോൾ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നവർ ആകും. രക്തത്തിലും ശരീരകലകളിലും കാണുന്ന മെഴുകുപോലെയുള്ള പദാര്‍ഥമാണ് കൊളസ്ട്രോള്‍. രക്തത്തില്‍ ലയിച്ചുചേരാത്ത കൊളസ്ട്രോള്‍ പ്രോട്ടീനുമായി കൂടിച്ചേര്‍ന്ന് ലിപോ പ്രോട്ടീന്‍ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. വേണ്ട അളവില്‍ മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശഭിത്തിയുടെ നിര്‍മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്ട്രോള്‍ മുഖ്യ ഘടകമാണ്.എന്നാൽ കൊളസ്ട്രോള്‍ ഘടകത്തിന്റെ അളവ് രക്തത്തില്‍ കൂടിയാല്‍ ഇത് രക്തധമനികള്‍ക്കുള്ളില്‍ അടിഞ്ഞുകൂടി അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും…
Read Moreനന്നായി ഉറങ്ങാൻ നെയ്യ് ഉപയോഗിക്കാം!!
എല്ലാവരുടെയും ആഗ്രഹമാണ് രാത്രിയിൽ നന്നായി ഉറങ്ങുക എന്നത്. നിങ്ങളുടെ ശരീരത്തിന് ആവശ്യമായ വിശ്രമവും പുനരുജ്ജീവനവും പകരുന്ന പ്രവൃത്തിയാണ് നല്ല ഉറക്കം. നിങ്ങളുടെ അടുക്കളയിൽ ഇതിന് നിങ്ങളെ സഹായിക്കുന്ന ഒരു രഹസ്യവിദ്യ ഉണ്ടെന്നതാണ് നല്ല വാർത്ത. പ്രകൃതിദത്ത ചേരുവയായ നെയ്യിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. നെയ്യ് എങ്ങനെയാണ് ഒരാളുടെ ഉറക്കത്തെ സ്വാധീനിക്കുക എന്ന് പലരും ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും.നെയ്യ് ഭക്ഷണത്തോടൊപ്പം കഴിച്ചാൽ ഒട്ടേറെ ഗുണങ്ങൾ ശരീരത്തിന് നൽകും എന്ന് എല്ലാവർക്കുമറിയാം. അതുപോലെ തന്നെ നെയ്യ് ചർമത്തിൽ പ്രയോഗിക്കുമ്പോൾ ശരീരത്തിന് പുറമേ നിന്നും പോഷകങ്ങളെ ആഗിരണം ചെയ്യാൻ സഹായിക്കുന്നുണ്ട്. രാത്രിയിൽ…
Read Moreവായ്പുണ്ണ് മാറ്റാൻ അമ്മയുടെ മരുന്നുകൾ !!
വായ്പുണ്ണ് വീട്ടിൽ തന്നെ ചികിത്സിക്കാൻ തേൻ നന്നായി പ്രവർത്തിക്കുന്നു. ഇതിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്കാണ് ഇതിന് നന്ദി പറയേണ്ടത്. തേൻ പ്രശ്നം ബാധിച്ച പ്രദേശത്ത് ഈർപ്പം നൽകി വരണ്ടതാക്കുന്നത് തടയുന്നു. ശുദ്ധമായ തേനിൽ ഒരു നുള്ള് മഞ്ഞൾ ചേർക്കുന്നത് വായ്പുണ്ണ് വേഗത്തിൽ ഭേദമാക്കും.മികച്ച ഫലങ്ങൾക്കായി ഒരു ദിവസം ഇത് മൂന്നോ നാലോ തവണ പ്രയോഗിക്കുക. വെളിച്ചെണ്ണ എളുപ്പത്തിൽ ലഭ്യമായ ഒരു ഒറ്റമൂലിയാണ്. അത് ആൻറി ഫംഗസ്, ആൻറി വൈറൽ ഗുണങ്ങൾ എന്നിവയ്ക്കൊപ്പം വീക്കം തടയുവാൻ സഹായിക്കുന്ന ആൻറി-ഇൻഫ്ലമേറ്ററി സവിശേഷതകൾ കൊണ്ട് സമ്പന്നവുമാണ്. ഇത് വേദനയുടെ…
Read Moreബിയർ കുടിക്കുന്നത് ശരീരത്തിന് നല്ലതോ ?
ഇന്ന് ഒട്ടുമിക്ക ആളുകളും ബിയർ കുടിച്ചവരായിരിക്കും. ആൽക്കഹോൾ കണ്ടന്റ് കുറവായതിനാലും വീര്യം കുറവായതിനാലും ബിയർ സ്ഥിരമാക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണം കൂടുതലാണ്. ബിയർ ശരീരത്തിന് നല്ലതാണ് എന്ന വാദവും ഉണ്ട്. എന്നാൽ ബിയർ വരുത്തി വയ്ക്കുന്ന ദോഷങ്ങൾ ആരും അറിയുന്നില്ല.ഇന്ന് പല രുചിയിലും പല തരത്തിലും ഉള്ള ബിയറുകൾ വിപണിയിൽ ഉണ്ട്. ഫെർമന്റേഷൻ പ്രക്രിയ വഴിയാണ് ബിയർ നിർമിക്കുന്നത്. മറ്റു പാനീയങ്ങളെ വച്ചു നോക്കുമ്പോൾ ബിയർ വീര്യം കുറഞ്ഞതാണ്. അതിനാൽ ബിയർ ഇഷ്ടപ്പെടുന്നവരും ആളുകൾക്കിടയിൽ വളരെ ജനപ്രീതിയുള്ളതുമാണ് ബിയർ. ലഘുവായ മദ്യപാനത്തിന് എല്ലാവരും ബിയർ ഉപയോഗിക്കുന്നു.…
Read More