സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാം! വൈറലായി ഗ്രേസ് ആന്റണിയുടെ പോസ്റ്റ്!

ഗ്രേസ് ആന്റണി, ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ്. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് താരം എത്തുന്നത്. അതിനു ശേഷം ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം, തമാശ, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്‌സിലെ താരത്തിന്റെ വേഷം ഏറെശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്രേസ് പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഉള്‍പ്പെടെ വൈറലായി മാറാറുണ്ട്.


സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാം എന്ന അടിക്കുറിപ്പോടെയാണ് പുതിയ വാഹനത്തിന്റ ചിത്രങ്ങൾ ഗ്രേസ് ആന്റണി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ടൈഗൂണിന്റെ ഏതു മോഡലാണ് സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല.

ടൈഗൂൺ കഴിഞ്ഞ വർഷം അവസാനമാണ് വിപണിയിലെത്തിയത്. രണ്ട് ടിഎസ്ഐ പെട്രോൾ എൻജിൻ മോഡലുകളോടെയാണ് ടൈഗൂണിന്റെ വരവ്. ഒരു ലീറ്റർ, ടി എസ് ഐ എൻജിനോടെയെത്തുന്ന ടൈഗുണിന്റെ എക്സ്ഷോറൂം വില ആരംഭിക്കുന്നത് 10.99 ലക്ഷം രൂപയിലാണ്. 1.5 ലീറ്റർ ടി ഡി ഐ എൻജിനുള്ള വകഭേദത്തിന്റെ വില ആരംഭിക്കുന്നത് 15.39 ലക്ഷം രൂപയിലും. 115 പിഎസ് കരുത്തും 178 എൻഎം ടോർക്കുമുള്ള ഒരു ലീറ്റർ എൻജിനു കൂട്ടായി മാനുവൽ, ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സുകളുണ്ട്. 150 പിഎസ് കരുത്തും 250 എൻഎം ടോർക്കുമുള്ള 1.5 ലീറ്റർ എൻജിനൊപ്പം ആറു സ്പീഡ് മാനുവൽ, ഏഴു സ്പീഡ് ഡി എസ് ജി ഓട്ടമാറ്റിക് ഗീയർബോക്സുകളുണ്ട്.

Related posts