കാശ്മീർ താഴ്വരയിൽ വീണ്ടും ചൂളം വിളിമുഴങ്ങുന്നു !!

കശ്മീർ താഴ്‌വരയിലെ 11 മാസമായി കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ട്രെയിൻ സർവീസ് പുനരാരംഭിച്ചു. ടൂറിസം മേഖലയുടെ മികച്ച സഹായം യാത്രക്കാർക്ക് നൽകുമെന്നും വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും റെയിൽവേ മന്ത്രി ആയ പീയൂഷ് ഗോയൽ പറഞ്ഞു. ഗോയൽ കശ്മീരിലെ ബനിഹാൽ-ബാരാമുള്ള റൂട്ടിലെ ട്രെയിൻ സർവീസ് പുനരാരംഭിച്ചതായി ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തു. ട്രെയിൻ ബാരാമുള്ളയിൽ നിന്ന് രാവിലെ 9:10 നും ബനിഹാലിൽ നിന്ന് 11:25 നും പുറപ്പെടും. ഘട്ടംഘട്ടമായി ട്രെയിൻ സർവീസുകളുടെ എണ്ണം ഇന്ത്യൻ റെയിൽ‌വേ പുനരാരംഭിക്കുന്നുണ്ട്. കശ്മീരിൽ മാത്രം നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ…

Read More

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കൂച്ചു വിലങ്ങിട്ട് കളക്ടർ

തൃശൂര്‍ പൂരം കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റാതെ നടത്താൻ ഉള്ള സാധ്യത പരിശോധിക്കാന്‍ വിശദമായ ചര്‍ച്ച നടത്തി. കലക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍, ആരോഗ്യ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.കൂടാതെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ജെ. റീന, ഡിസ്ട്രിക്ട് ഡവപ്‌മെന്റ് കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പൊലിസ് കമ്മീഷണര്‍ ആര്‍. ആദിത്യ തുടങ്ങിയവരും ചർച്ചയിൽ ഉണ്ടായിരുന്നു . എന്നാൽ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളിപ്പിന് അനുമതി ലഭിച്ചെങ്കിലും വീണ്ടും വിലക്കേർപ്പെടുത്തി. ദേവസ്വം അധികൃതര്‍ പൂരത്തിന്…

Read More

ചൊവ്വയിൽ ഒരു ഇന്ത്യൻ ടച്ച് !

നാസയുടെ ചൊവ്വാ ദൗത്യത്തിൽ നിർണായക പങ്ക് വഹിച്ചു ഇന്ത്യൻ വംശജ. നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവറിന് പിന്നിലെ നിര്‍ണായക സാന്നിധ്യമായിരി ക്കുകയാണ് ഇൻഡോ അമേരിക്കൻ ശാസ്ത്രജ്ഞ സ്വാതി മോഹൻ എന്ന ഈ ഇന്ത്യക്കാരി.പെഴ്സിവീയറൻസ് റോവറിന്റെ കണ്ണും കാതുമായി കണക്കാക്കുന്നത് ഗൈഡന്‍സ്, നാവിഗേഷന്‍, കണ്‍ട്രോള്‍സ് ഓപ്പറേഷന്‍സാണ്.   എന്നാൽ പെഴ്സിവീയറൻസ് റോവറിന്റെ ദിശ, നാവിഗേഷന്‍, കണ്‍ട്രോള്‍ ഓപ്പറേഷന്‍ വിഭാഗത്തിനെ നയിച്ചത് ഈ ഇന്ത്യക്കാരി ആണ്. ഇതോടെ നാസയുടെ മാർസ് 2020 മിഷനിലെ നിർണായക പദവി സ്വാതി മോഹൻ ഭംഗിയായി പൂർത്തീകരിച്ചു.ചൊവ്വാഴ്ച രണ്ടരയോടെയാണ് ചൊവ്വയിലെ ജെസറോ…

Read More

അശ്‌ളീല വീഡിയോ കാണുന്നവർ ജാഗ്രതൈ: നിങ്ങൾ പോലീസ് നിരീക്ഷണത്തിലാണ്

ഓണ്ലൈനായി അശ്ലീല വീഡിയോകൾ കാണുന്നവരെ നിരീക്ഷിക്കാൻ പ്രത്യേകം സംവിധാനവുമായി ഉത്തർപ്രദേശ് പോലീസ്. ഇനി മുതൽ അശ്ലീല വീഡിയോകൾ കാണുന്നവരുടെ ഡാറ്റ പോലീസ് പരിശോധിക്കുകയും , മുന്നറിയിപ്പ് നൽകുമെന്നാണ് റിപ്പോർട്ട്. ഉത്തർപ്രദേശ് പോലീസിന്റെ 1090 സർവീസിന്റെ കീഴിലാണ് പ്രത്യേക നിരീക്ഷണം നടക്കുന്നത്. അശ്ലീലം കാണുന്നത് സ്ത്രീകൾക്കെതിരായുള്ള കുറ്റ കൃത്യങ്ങൾ കൂട്ടുന്നു എന്ന മുതിർന്ന നിയമവിധഗതരുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇങ്ങനെ ഒരു സജ്ജീകരണം ഒരുക്കിയിരിക്കുന്നത്. ഇതിനായി ഒരു പൊലീസ് ടീം മുഴുവൻ സമയവും ഇന്റർനെറ്റിൽ അശ്ലീല വിഡിയോ കാണുന്നവരെ നിരീക്ഷിക്കും. നീരീക്ഷിക്കുന്നതോടൊപ്പം ആരൊക്കെ എന്ത് എത്ര…

Read More

മാർച്ചിൽ ജമ്മു വിമാനത്താവളം 15 ദിവസത്തേക്ക് അടച്ചിടും

റൺവേയിലെ അറ്റകുറ്റപ്പണികൾക്കുവേണ്ടി 2021 മാർച്ച് 5 മുതൽ 2021 മാർച്ച് 20 വരെ 15 ദിവസത്തേക്ക് ജമ്മു വിമാനത്താവളം അടച്ചിടും. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സീനിയർ എയർ ട്രാഫിക് കൺട്രോളർ എയർപോർട്ട് അതോറിറ്റികൾക്കും എയർലൈൻസിനും കത്തെഴുതി. റൺ‌വേ ഉപരിതലത്തിൽ അവസാന രണ്ട് മികച്ച ഡി എ സി -II പാളികൾ സ്ഥാപിക്കുന്നതിന് ജമ്മുവിലെ റൺ‌വേ 15 ദിവസത്തേക്ക് പൂർണ്ണമായും അടയ്ക്കാൻ എയർ എച്ച്ക്യു അനുമതി നൽകിയിട്ടുണ്ട്. ന്യൂഡൽഹിയിലെ ഇഡി (ഓപ്പറേഷൻസ്) എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. ജമ്മു വിമാനത്താവളത്തിലേക്കും പുറത്തേക്കും സർവീസ്…

Read More

പിഷാരടിയും ധർമജനും കൗണ്ടറുകളുമായി ഇനി നിയമസഭയിലേക്കോ ?

നിയമസഭാ തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥി ചർച്ചയിൽ ആണ് കോൺഗ്രസ്. ഇതിനോടകം പല ചർച്ചകൾ നടന്നു കഴിഞ്ഞു. സിനിമ രംഗത്തു നിന്ന് പല പ്രമുഖ നടന്മാരും കോണ്ഗ്രസ്സിൽ ചേർന്നതിനാൽ ചർച്ച ആ വഴിക്കും നടക്കുന്നു.എറണാകുളത്തെ കോണ്ഗ്രസ്സിൽ രമേഷ് പിഷാരടിയേയും , ധർമജനെയും മത്സരിപ്പിക്കാം എന്ന ആശയമാണ് ഇപ്പൊ വരുന്നത്. എറണാകുളത്തെ കുന്നത്ത് നാട്ടിൽ ധർമജനെയും, തൃപ്പൂണിത്തുറയിൽ പിഷാരടിയിയെയും മത്സരിപ്പിക്കാൻ ആണ് പാർട്ടിയിൽ ഒരു വിഭാഗം മുന്നോട്ട് വച്ചിരിക്കുന്ന ആശയം.കുന്നത്തുനാടും തൃപ്പൂണിത്തുറയും അടുത്തടുത്ത മണ്ഡലങ്ങൾ ആണ്. കുന്നത്ത്നാട് പട്ടികജാതി സംവരണമുള്ള മണ്ഡലമാണ്. ട്വന്റി ട്വന്റി ക്ക് ഏറെ…

Read More

കോമഡി ചെയ്യുന്നവരെ പുച്ഛിക്കരുത് : പിഷാരടി

കോമഡിക്കാരെല്ലാം കോണ്ഗ്രസിൽ ആണല്ലോ എന്ന ചോദ്യത്തിന് മറുപടിയുമായി രമേഷ് പിഷാരടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരള യാത്രയ്ക്ക് ഹരിപ്പാട് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു പിഷാരടി. സലിം കുമാർ , ധർമജൻ ,രമേഷ് പിഷാരടി എന്നിങ്ങനെ മലയാള സിനിമയില ഹാസ്യ നടന്മാർ കോണ്ഗ്രസ്സിൽ ആണ്. ഇങ്ങനെ കോമഡിക്കാർ എല്ലാം കോണ്ഗ്രസ്സിൽ ആണല്ലോ എന്ന ചോദ്യം പലരും അർത്ഥം വച്ചു ചോദിക്കുന്നുണ്ടെന്നും അതിന് മറുപടിയും പിഷാരടി തന്റെ പ്രസംഗത്തിൽ പറഞ്ഞു. വളരെ രസകരമായിട്ടാണ് പിഷാരടി സംസാരിച്ചത്. കോമഡിക്കാരെ പുച്ഛിക്കാൻ പാടില്ല എന്നും തൊഴിലിന്റെ മഹാത്മ്യം…

Read More

പ്രിയപ്പെട്ടവരുടെ മടങ്ങിവരവിനായി കാത്ത് ബ്ലാക്കി!

വളർത്തു നായകൾ തന്റെ യജമാനനെ എത്രത്തോളം സ്നേഹിക്കും എന്നത്‌ എല്ലാവർക്കും അറിയാം. അത് പോലെ തന്റെ പ്രിയപ്പെട്ടവരുടെ തിരിച്ചു വരവിനായി കാത്തുനിൽക്കുന്ന ഒരു നായയുണ്ട്, പേര് ബ്ലാക്കി. ഫെബ്രുവരി ഏഴിന് ഉത്തരാഖണ്ഡിലെ ചമോലിയിൽ മഞ്ഞുമല ഇടിഞ്ഞു വീണു ഉണ്ടായ ദുരന്തത്തിൽ അവിടെയുള്ള താപോവൻ തുരങ്കത്തിൽ കുറച്ചുപേർ കുടുങ്ങി പോയത് നമ്മളെല്ലാം അറിഞ്ഞതാണ്. അവർക്ക് വേണ്ടി , തന്റെ പ്രിയപ്പെട്ടവരെ കാണാൻ ബ്ലാക്കി കാത്തിരിക്കുകയാണ്. തപോവൻ ഹൈഡൽ പദ്ധതി മേഖലയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. തനിക്ക് പ്രിയപ്പെട്ടവർ മടങ്ങിയെത്തുന്നതും കാത്തു ബ്ളാക്കിയും ഉണ്ട്…

Read More

ക്യാമറയ്ക്കു മുന്നിലെ ബ്രേക്കിടലിനു “ബ്രേക്കിട്ട്” എം വി ഡി !

ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ തലസ്ഥാനത്തും മറ്റു ആറു ജില്ലകളിലും 24 മണിക്കൂർ പ്രവർത്തനക്ഷമമായ കൺട്രോൾ റൂമുകൾ 236 കോടി രൂപയുടെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു .പുതിയ 700 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ എൻ പി ആർ) ക്യാമറകളിലൂടെ, കൺട്രോൾ റൂമുകളിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് റോഡ് അച്ചടക്കവും നിയമം പാലിക്കാതെ വാഹനം ഓടിക്കുന്നവരെയും കയ്യോടെ പിടിക്കാം എന്നത് ഉറപ്പാക്കാനാകും. കുറ്റവാളികൾക്ക് ചലാൻ നൽകുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ കൺട്രോൾ റൂമുകളിൽ നിയോഗിച്ചിട്ടുണ്ട്. മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റിന്റെ (എംവിഡി)…

Read More

തമിഴ്നാട് ടൂറിസത്തിന് ഒരു പൊൻതൂവൽ കൂടി, മേഘമല കടുവ സങ്കേതമാകുന്നു.

കേരള-തമിഴ്നാട് അതിർത്തിയിലെ മേഘമലയിലെ വനപ്രദേശം ഇന്ത്യയിലെ അമ്പത്തിയൊന്നാമത് കടുവാ സങ്കേതമായി പ്രഖ്യാപിച്ചു. ഈ വനപ്രദേശം കേരളത്തിൽ സ്ഥിതിചെയ്യുന്ന പെരിയാർ കടുവാ സങ്കേതത്തിന്റെ തമിഴ്നാട്ടിലെ തുടർച്ചയാണ്.പുതിയ കടുവ സങ്കേതം മേഘമല വന്യജീവിസങ്കേതവും ശ്രീവില്ലിപുത്തൂർ ചാമ്പൽമലയണ്ണാൻ സങ്കേതവും സംയോജിപ്പിച്ചതാണ്.14 കടുവകളുടെ സാന്നിധ്യമാണ് ഈ വനമേഖലയിൽ ഇതുവരെ വനംവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. മേഘമല-ശ്രീവില്ലിപുത്തൂർ കടുവാ സങ്കേതത്തിലൂടെ പെരിയാറിന് സമാന്തരമായി വനവിനോദസഞ്ചാരത്തിൽ തമിഴ്നാടിന് മുന്നിൽ പുതിയ വഴി തെളിഞ്ഞിരിക്കുകയാണ്.ഈ വനപ്രദേശം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ തേനി, മധുര ജില്ലകളിലായാണ്.പുതിയ കടുവാ സങ്കേതമായി പ്രഖ്യാപിച്ചിരിക്കുന്നത് കേരളവുമായി അതിർത്തി പങ്കിടുന്ന 1016.57 ചതുരശ്രകിലോമീറ്ററാണ്. കടുവ…

Read More