ആ ഒരു സംഭവം കണ്ടപ്പോൾ പെട്ടെന്ന് എന്റെ കരിയറിൻ്റെ ആദ്യകാലം ഓർമ വന്നു! പൃഥ്വിരാജ് പറയുന്നു!

മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും ഇളയ മകനാണ് താരം. നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് താരം മലയാളക്കരയുടെ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്ത് വന്നിരുന്നു. അഭിനേതാവ് എന്നതിലുപരി സംവിധായകനായും ഗായകനായും നിർമ്മാതാവായും താരം തിളങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ മലയാളത്തിൽ റിലീസ് ചെയ്ത ബ്ലെസ്സി ചിത്രം ആടുജീവിതം താരത്തിന്റെ ന്നെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. 150 കോടിക്ക് മുകളിൽ നേടിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്.

ഇപ്പോഴിതാ ഗുരുവായൂരമ്പല നടയിൽ സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്‌തപ്പോളുണ്ടായ അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്. ക്ലൈമാക്‌സിന് വേണ്ടി ഗുരുവായൂരമ്പലത്തിൻ്റെ വലിയ സെറ്റിട്ടിരുന്നെന്നും ആ സെറ്റിൽ എല്ലാ ആർട്ടിസ്റ്റുകളും ഒരുമിച്ച് കസേരയിലിരുന്ന് വിശേഷം പറയുന്നതു കണ്ടപ്പോൾ കാരവനൊന്നും ഇല്ലാതിരുന്ന കാലത്തെ ഷൂട്ടിങ് ഓർമകളിലേക്ക് പോയെന്നും പൃഥ്വി പറഞ്ഞു.സിനിമയിലെ എല്ലാ ആർട്ടിസ്റ്റുകളും ഒരുമിച്ച് സ്ക്രീനിൽ വരുന്ന ക്ലൈമാക്‌സാണ് ഇതിലെന്നും, വെട്ടം സിനിമക്ക് ശേഷം അങ്ങനെയൊന്ന് ഈ സിനിമയിലാണ് ഉള്ളതെന്ന് തോന്നുന്നതെന്നും പൃഥ്വി പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. ഈ സിനിമയുടെ ക്ലൈമാക്‌സ്‌ എന്ന് പറയുന്നത് ഇതിലെ എല്ലാ ആർട്ടിസ്റ്റുകളും ഒരുമിച്ച് സ്ക്രീനിൽ വരുന്ന സീനാണ്. ഗുരുവായൂരമ്പലത്തിൽ വെച്ച് നടക്കുന്ന ക്ലൈമാക്‌സാണ് ഇതിലേത്. ഒറിജിനൽ അമ്പലത്തിൽ ഷൂട്ടിങിന് അനുമതിയില്ലാത്തതുകൊണ്ട് എറണാകുളത്ത് സെറ്റിടുകയായിരുന്നു. കുറച്ച് ഉള്ളിലേക്കുള്ള സ്ഥലത്തായിരുന്നു ഷൂട്ട്. അപ്പോൾ ആർട്ടിസ്റ്റുകള് ആരും ഗ്യാപ്പ് കിട്ടുമ്പോൾ കാരവാനിലേക്ക് പോവില്ല. ലൊക്കേഷനിൽ തന്നെയിരിക്കും.

 

അങ്ങനെയൊരു ദിവസം ബ്രേക്ക് ടൈമിൽ എല്ലാ ആർട്ടിസ്റ്റുകളും കസേരയൊക്കെ എടുത്തിട്ട് ഇരുന്ന് പരസ്പരം സംസാരിക്കുന്നത് കണ്ടപ്പോൾ പെട്ടെന്ന് എന്റെ കരിയറിൻ്റെ ആദ്യകാലം ഓർമ വന്നു. അന്ന് ഈ കാരവനൊന്നും ഇല്ലാത്ത സമയമായിരുന്നു. ഞാൻ ഈ പറയുന്നത് 2000 മുതൽ 2005 വരെയൊക്കെയുള്ള കാലഘട്ടമാണ്. ആ സമയത്തൊക്കെയാണ് ബ്രേക്കുള്ളപ്പോൾ എല്ലാ ആർട്ടിസ്റ്റുകളും ഒരുമിച്ചിരുന്ന് വർത്തമാനം പറയാറ്. ഈ സിനിമയിൽ എല്ലാ ആർട്ടിസ്റ്റുകളും ഒരുമിച്ച് സ്ക്രീനിൽ വരുന്ന വലിയൊരു ക്ലൈമാക്സാണ്. അവസാനമായി അങ്ങനെയൊന്ന് കണ്ടത് വെട്ടം സിനിമയിൽ ആയിരുന്നു. അതുപോലെ ഫുൾ ഓൺ എന്റർടൈനർ തന്നെയായിരിക്കും ഈ ക്ലൈമാക്‌സും,’ പൃഥ്വിരാജ് പറഞ്ഞു.

Related posts