ക്യാമറയ്ക്കു മുന്നിലെ ബ്രേക്കിടലിനു “ബ്രേക്കിട്ട്” എം വി ഡി !

ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ തലസ്ഥാനത്തും മറ്റു ആറു ജില്ലകളിലും 24 മണിക്കൂർ പ്രവർത്തനക്ഷമമായ കൺട്രോൾ റൂമുകൾ 236 കോടി രൂപയുടെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു .പുതിയ 700 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ എൻ പി ആർ) ക്യാമറകളിലൂടെ, കൺട്രോൾ റൂമുകളിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് റോഡ് അച്ചടക്കവും നിയമം പാലിക്കാതെ വാഹനം ഓടിക്കുന്നവരെയും കയ്യോടെ പിടിക്കാം എന്നത് ഉറപ്പാക്കാനാകും. കുറ്റവാളികൾക്ക് ചലാൻ നൽകുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ കൺട്രോൾ റൂമുകളിൽ നിയോഗിച്ചിട്ടുണ്ട്.

മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റിന്റെ (എംവിഡി) ഓട്ടോമേറ്റഡ് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മാനുവൽ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ക്രമേണ അവസാനിപ്പിക്കുന്നതിനുമുള്ള ഭാഗമാണ് ഈ തത്സമയ നിരീക്ഷണം. കൂടാതെ, എംവിഡിക്ക് പരാതികൾ അവസാനിപ്പിക്കാനും സുതാര്യത ഉറപ്പാക്കാനും ഹ്യൂമൻ റിസോർസ് കുറയ്ക്കാനും കഴിയും.ഫോർട്ടിലെ ട്രാൻസ്പോർട്ട് ഭവനിലാണ് തിരുവനന്തപുരത്തിന്റെ കൺട്രോൾ റൂം സജ്ജമാക്കിയിരിക്കുന്നത്. കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിലെ ജില്ലാ കൺട്രോൾ റൂമുകൾ. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ തിങ്കളാഴ്ച കമ്മീഷൻ ചെയ്യും.

എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇതിനോടകം തന്നെ കൺട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട് . മറ്റ് ആറ് ജില്ലകളിലെ കൺട്രോൾ റൂമുകൾ മാർച്ച് 31 ന് മുമ്പ് കമ്മീഷൻ ചെയ്യുമെന്ന് ഗതാഗത കമ്മീഷണർ എം. ആർ. അജിത് കുമാർ പറഞ്ഞു.പ്രധാന റോഡുകളിലാണ് ക്യാമറകള്‍ ഘടിപ്പിക്കുക. വയര്‍ലെസ് ക്യാമറകള്‍ ആയതിനാല്‍ ഇടയ്ക്കിടെ സ്ഥാനം മാറ്റാനാകും. ഇതാണ് കാമറ ഉള്ള സ്ഥലങ്ങളിൽ നോക്കി വേഗത കുറയ്ക്കുന്നവർക്ക് വിനയാകുന്നത്.

Related posts