ചുണ്ടിന്റെയും, മൂക്കിന്റെയും കവിലുകളുടെയും അതിലുപരി കണ്ണിന്റെയും സൗന്ദര്യത്തിന്റെ ഒരു ആകെ തുകയാണ് മുഖ സൗന്ദര്യം എന്നു പറയുന്നത്. ഇതിൽ ഏതെങ്കിലും ഒന്നിന് അപാകത വന്നാൽ തന്നെ മുഖ സൗന്ദര്യത്തിന് കോട്ടം തട്ടും. മുഖ കുരു പോലെ തന്നെ ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് കണ്ണിന് ചുറ്റും ഉള്ള കറുപ്പ് ആണ് പെണ് ഭേദമില്ലാതെ മിക്ക ആളുകൾക്കും കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകും. ഒരുപാട് കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം. കണ്ണിന് ചുറ്റും വരുന്ന ഈ ഇരുണ്ട വൃത്തം സൗന്ദര്യത്തിനെ നന്നായി ബാധിക്കും.ഇതിൽ പ്രധാന കാര്യങ്ങൾ ആണ് ഉറക്ക കുറവ്,സ്ട്രെസ്സ് , പോഷക കുറവ്,എന്നിവ. ഇത് കൂടാതെ സൂര്യ കിരണങ്ങൾ , മൊബൈൽ ഫോൺ,കമ്പ്യൂട്ടർ,ടീവി എന്നിവയിൽ നിന്ന് വരുന്ന നീല രശ്മികൾ എല്ലാം ഈ കറുപ്പ് നിറം വരാൻ കാരണമാകുന്നു. ഇങ്ങനെ കണ്ണിന് ചുറ്റും ഇരുണ്ട വൃത്തങ്ങൾ വരുന്നതിന്റെ കാരണങ്ങൾ അറിഞ്ഞു അതിനനുസരിച്ചു പ്രവർത്തിച്ചാൽ തന്നെ ഈ ഇരുണ്ട നിറം വരുന്നത് തടയാൻ സാധിക്കും.ഈ ഇരുണ്ട പാടുകൾ മുഖത്തു പെട്ടെന്ന് എടുത്തു കാണിക്കുന്നത് കൊണ്ട് തന്നെ ഇത് വലിയ ഒരു സൗന്ദര്യ പ്രശ്നം ആയി മാറുന്നു. എന്നാൽ ഈ ഇരുണ്ട നിറം മാറാൻ ചില പൊടിക്കൈകൾ ഉണ്ട്. നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്സ്.വെള്ളരി, റോസ് വാട്ടർ , ഉരുള കിഴങ്ങ്,ബദാം ഓയിൽ, എന്നിവ ഈ പാടുകൾ ഇല്ലാതാക്കാൻ സഹായിക്കും. ഇനി ഇതിന്റെ ഉപയോഗം എങ്ങനെ എന്നു നോക്കാം.
വെള്ളരി നമ്മുടെ ശരീരത്തിന് നല്ലതാണ്. ഈ വെള്ളരി വച്ചു എങ്ങനെ ഇരുണ്ട വൃത്തം ഇല്ലാതാക്കാം എന്നു നോക്കാം. നേരിട്ടോ ചേരുവകൾ ചേർത്തോ നമുക്ക് വെള്ളരി ഉപയോഗിക്കാം. ഈസിയായി നമുക്ക് നേരിട്ട് ഉപയോഗിക്കാം. വെള്ളരി വൃത്താകൃതിയിൽ ചെറിയ കഷ്ണങ്ങൾ ആയി മുറിക്കുക. ഇത് കുറച്ചു നേരം ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം ഇത് കണ്ണിന് മുകളിൽ 30 മിനിറ്റ് വച്ചു വിശ്രമിക്കുക. ഇങ്ങനെ അല്ലാതെ കുക്കുമ്പർ മിക്സറിൽ അടിച്ചെടുത് ഇതിന്റെ ജ്യൂസ് കണ്ണുകൾക്ക് ചുറ്റും കുറച്ചു നേരം തേച്ചു പിടിപ്പിക്കാം. ഇതിന്റെ കൂടെ കുറച്ചു ചെറുനാരങ്ങ നീര് കൂടി ചേർത്താൽ ഇരുണ്ട നിറം പെട്ടെന്ന് മാറും. ഇത് മുഖത്തും തേയ്ക്കാവുന്നതാണ്. നാരങ്ങയിൽ ബ്ലീച്ചിങ് ഗുണങ്ങൾ ഉണ്ട്.
ചെറുനാരങ്ങ പോലെ തന്നെ ബ്ലീച്ചിങ് ഗുണങ്ങൾ ഉള്ളതാണ് ഉരുള കിഴങ്ങിലും. ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ വച്ചു തണുപ്പിച്ച ശേഷം അത് അരച്ചു ജ്യൂസ് എടുക്കുക. ഇത് നല്ല വൃത്തിയുള്ള പഞ്ഞിയിൽ ആക്കി കണ്ണിന് മുകളിൽ വച്ചു കുറച്ചു നേരം വിശ്രമിച്ചാൽ കണ്ണിന് ചുറ്റും ഉള്ള ഇരുണ്ട നിറം മാറും.
ബ്ലീച്ചിങ് ഏജന്റ് നമ്മുടെ ചർമ്മത്തിലെ കറുത്ത പാടുകൾ പെട്ടെന്ന് ഇല്ലാതാക്കാൻ സഹായിക്കും.
കണ്ണിന് താഴെ ഉള്ള ചർമ്മം ലോലമായതാണ്..
ഈ ചർമത്തെ പുനരുജ്ജീവിപ്പിക്കാനും, തിളക്കമാർന്ന രൂപം നൽകാനും കഴിവുള്ള ഒന്നാണ് റോസ് വാട്ടർ. ഇരുണ്ട വൃത്തം ഇല്ലാതാക്കാൻ റോസ് വാട്ടരും നമുക്ക് ഉപയോഗിക്കാം. രാവിലെയും വൈകീട്ടും പഞ്ഞിയിൽ അല്പം റോസ് വാട്ടർ ശേഷം കണ്ണിന് മുകളിൽ 15 മിനുറ്റ് വയ്ക്കുക. ശേഷം തണുന്ന വെള്ളത്തിൽ മുഖം കഴുകുക. ഇത് വഴി ആഴ്ചകൾക്കുള്ളിൽ നിങ്ങൾക്ക് മാറ്റങ്ങൾ തിരിച്ചറിയാൻ സാധിക്കും. അത് പോലെ തന്നെ കണ്ണിന് താഴെ ഉള്ള ചർമത്തിന് ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ബദാം ഓയിൽ. എന്നും രാത്രി കിടക്കുന്നതിന് മുൻപ് അല്പം ബദാം ഓയിൽ കണ്ണിന് ചുറ്റും പുരട്ടുക. എന്നിട്ട് ഉറങ്ങുക. പിറ്റേന്ന് രാവിലെ കഴുകി കളയുക. ഇതും ഇരുണ്ട വൃത്തങ്ങൾ മായാൻ ഉള്ള ഒരു പൊടിക്കൈ ആണ്.
ഇങ്ങനെ ഒക്കെ ചെയ്യുന്നതോടൊപ്പം തന്നെ ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഈ ഇരുണ്ട വൃത്തങ്ങൾ ഒഴിവാക്കാൻ ഏറ്റവും നല്ല മാർഗം നന്നായി ഉറങ്ങുക എന്നത്. ആറോ ഏഴോ മണിക്കൂർ എന്നും ഉറങ്ങുക. ഉറക്ക കുറവ് മൂലം കണ്ണിന് ചുറ്റും ഇരുണ്ട നിറം വരും. നിങ്ങൾക്ക് ഉറക്ക കുറവുണ്ട് അല്ലേൽ ഉറങ്ങാൻ സാധിക്കാത്ത അവസ്ഥ, അസ്വസ്ഥത, എന്നിവ ഉണ്ടേൽ ഒരു ഡോക്ടർനെ കാണേണ്ടതാണ്. ഇന്ന് എല്ലാവരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്, അത് പോലെ തന്നെ കംപ്യൂട്ടർ , tv എല്ലാം ഉപയോഗിക്കുന്നു. ഇതിൽ നിന്ന് വരുന്ന നീല പ്രകാശം കണ്ണിന് ചുറ്റും ഇരുണ്ട നിറം വരുത്തും. അതിനാൽ ഇതിന്റെ ഒക്കെ അമിത ഉപയോഗം ഇല്ലാതെയാക്കുക. കണ്ണിനെ അൾട്രാ വയലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുക.കണ്ണെഴുതാത്തവരായി ആരും ഉണ്ടാകില്ല. പതിവായി കണ്ണെഴുത്തുന്നതും അത് ശെരിക്കും നീക്കം ചെയ്തിരിക്കുന്നതും ഇരുണ്ട നിറം വരാൻ കാരണമാകും. അതിനാൽ എന്നും ഉറങ്ങുന്ന മുന്നേ കണ്മഷി പൂർണമായി നീക്കം ചെയ്യുക. അത് പോലെ തന്നെ മേക്ക് അപ്പ് ഉപയോഗിച്ച ശേഷം അതും നീക്കം ചെയ്യുക.
സൗന്ദര്യ വസ്തുക്കൾ ഉപയോഗിക്കാത്തവർ ആരും ഉണ്ടാവില്ല. എന്നാൽ ഇത് ഉപയോഗിച്ചു കഴിഞ്ഞ ശേഷം അത് മുഖത്തു നിന്ന് നീക്കം ചെയ്തു മുഖം നന്നായി വൃത്തിയായി കഴുകാൻ മറക്കരുത്.