43 വർഷത്തെ അഭിനയജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാംപയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്..! വൈറലായി ഹരീഷ് പേരടിയുടെ വാക്കുകൾ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ ഹരീഷ് പേരടി. മിനിസ്ക്രീനിൽ നിന്നുമാണ് ബിഗ്സ്ക്രീനിലേക്ക് താരം എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാള സിനിമ ആസ്വാദകർക്ക് പ്രിയപ്പെട്ട താരമായി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ലൈഫ് ഓഫ് ജോസൂട്ടി ഗോദ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തവും തന്മയത്വം നിറഞ്ഞതുമായ പ്രകടനം താരത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ താരം തന്റെ അഭിപ്രായം പറയാറുണ്ട്.

ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയ്ക്ക് നേരെയുണ്ടാകുന്ന ഹെയ്റ്റ് ക്യാംപയിനുകൾ സിനിമയെ ബാധിക്കില്ലെന്ന് നടൻ ഹരീഷ് പേരടി. 43 വർഷത്തെ അഭിനയജീവിതത്തിൽ നിരവധി ഹെയ്റ്റ് ക്യാംപയിനുകളെ മോഹൻലാൽ വിജയിച്ചിട്ടുണ്ട്. അത് തന്നെയാണ് മലൈക്കോട്ടൈ വാലിബനിലും കാണാൻ സാധിക്കുന്നത്. സിനിമയെ കുടുംബങ്ങൾ ഏറ്റെടുത്തതായും അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

’43 വർഷത്തെ അഭിനയജീവിതത്തിലൂടെ പുതിയ ഭാഷയിലെ ഹെയ്റ്റ് ക്യാംപയിൻ എന്ന അറിയപ്പെടുന്ന എത്രയോ കൂടോത്രങ്ങളെ അയാൾ നിസ്സാരമായി വലിച്ച് താഴെയിട്ടിട്ടുണ്ട്. കാരണം അയാളുടെ പേർ മോഹൻലാൽ എന്നാണ്. ഈ സിനിമയും ഇത് തന്നെയാണ് പറയുന്നത്. ലോകം എത്ര വികസിച്ചാലും നമ്മുടെ തലച്ചോറിലെ പകയും പ്രതികാരവും അതുപോലെ നിൽക്കുകയാണെന്ന്. ഈ ചിത്രത്തിൽ അയാളോടൊപ്പം പിന്നിൽ നിൽക്കുന്ന ആളുകളെപോലെ. ചതിയുടെ ശമ്പളം വാങ്ങുന്നവരുടെ അസത്യങ്ങളെ മറികടന്ന കുടുംബങ്ങൾ തിയേറ്ററിൽ എത്താൻ തുടങ്ങി. ഇനി വാലിബന്റെ തേരോട്ടമാണ്. ആ തേരോട്ടത്തിൽ എത്രയും പെട്ടന്ന് നിങ്ങളും പങ്കുചേരുക. കാരണം ഇത് ലിജോ ജോസ് പല്ലിശ്ശേരി എന്ന പ്രതിഭയുടെ കൈയ്യൊപ്പാണ്. ലോക സിനിമയിലേക്ക് മലയാളത്തിന്റെ കൈയ്യൊപ്പ്ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ ഹരീഷ് പേരടി. മിനിസ്ക്രീനിൽ നിന്നുമാണ് ബിഗ്സ്ക്രീനിലേക്ക് താരം എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാള സിനിമ ആസ്വാദകർക്ക് പ്രിയപ്പെട്ട താരമായി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ലൈഫ് ഓഫ് ജോസൂട്ടി ഗോദ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തവും തന്മയത്വം നിറഞ്ഞതുമായ പ്രകടനം താരത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ താരം തന്റെ അഭിപ്രായം പറയാറുണ്ട്.

Related posts