കാവ്യയുടെ സൗന്ദര്യം എന്നെ മയക്കുന്നു, ഉണ്ണിയുടെ കുറിപ്പ് വൈറൽ.

എന്റെ പ്രിയപ്പെട്ട കാവ്യ മാധവന്റെ സ്വതസിദ്ധമായ സൗന്ദര്യം കാണുമ്പോള്‍ ഞാന്‍ മയങ്ങി പോവുകയാണ്. അവരുടെ സുന്ദരമായ ചിരി ആ മുറി മുഴുവന്‍ പ്രകാശം പരത്തുകയാണ്. ഈ മനോഹരമായ കപ്പിള്‍സ് എന്നും എപ്പോഴും എന്റെ ഹൃദയത്തില്‍ ഉണ്ടാവും’. എന്ന മേക്കപ്പ് ആർടിസ്റ്റ് ഉണ്ണിയുടെ വാക്കുകൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. കാവ്യയുടെയും ദിലീപിന്റെയും വിവാഹത്തിന് കാവ്യയെ അണിയിച്ചൊരുക്കിയത് ഉണ്ണി ആയിരുന്നു അങ്ങനെയാണ് ഉണ്ണി വാർത്തകളിൽ ഇടം പിടിച്ചത്. അന്ന് കാവ്യ അണിഞ്ഞ സിംപിൾ സാരി മുതൽ മേക്കപ്പ് വരെ ചർച്ചാ വിഷയം ആയിരുന്നു. അന്ന് മുതൽ എല്ലാ വിശേശങ്ങൾക്കും ദിലീപിന്റെയും കുടുംബത്തിന്റേയും മേക്കപ്പ് ചെയ്യുന്നത് ഉണ്ണി ആണ്.

ഇപ്പോഴിതാ നടനും തിരക്കഥാകൃത്തും ഗായകനുമായ നാദിർഷയുടെ മകൾ ആയിഷ നാദിർഷയുടെ വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ദിലീപും കാവ്യയും മീനാക്ഷിയും ആണ് ഇപ്പൊ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഒരാഴ്ചയോളം നീണ്ടു നിന്ന പരിപാടിക്കൊടുവിൽ ഫെബ്രുവരി 11 ആയിരുന്നു വിവാഹം. കഴിഞ്ഞ നവംബറിൽ ആയിരുന്നു ആയിഷ നാദിർഷയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിവാഹത്തിന്റെ എല്ലാ ചടങ്ങുകളിലും പ്രത്യക്ഷപ്പെട്ട കാവ്യയുടെയും മീനാക്ഷിയുടെയും ദിലീപിന്റെയും ഫോട്ടോ ആരാധകർ ഏറ്റെടുത്തിരുന്നു.ഇതിന് വേണ്ടി കാവ്യയുടെയും മീനാക്ഷിയുടെയും മേക്കപ്പ് ചെയ്തത് ഉണ്ണിയാണ്. ഇതിന്റെ വിശേഷങ്ങളും ദിലീപിനും കാവ്യയ്ക്കും കുടുംബത്തിനും ഒപ്പമുള്ള ഫോട്ടോകളുമാണ് ഉണ്ണി പങ്കുവച്ചത്.


ആയിഷയുടെ വിവാഹ റിസപ്ഷന് കാവ്യ മാധവനെ ഒരുക്കിയപ്പോഴുള്ള ചിത്രമാണ് താരം പങ്കുവെച്ചത്. ചുവപ്പ് നിറമുള്ള ചുരിദാറായിരുന്നു വേഷം. മുടി അഴിച്ചിട്ട് സിംപിള്‍ മേക്കപ്പാണ് കാവ്യയ്ക്ക് ചെയ്തിരിക്കുന്നത്. കാവ്യയുടെ സൗന്ദര്യത്തെ കുറിച്ചു ഉണ്ണി പറയുന്ന വാക്കുകൾ ആണ് ഇപ്പൊ ജനശ്രദ്ധ നേടിയത് . കാവ്യയുടെ ഭംഗി കൂടി കൊണ്ടിരിക്കുവാണ്. കാവ്യയുടെ ഒരു പുഞ്ചിരി മതി ഒരു റൂം മുഴുവൻ പ്രകാശമയമാക്കാൻ എന്നാണ് ഉണ്ണി പറയുന്നത്.
ഉണ്ണിയുടെ വാക്കുകൾ വളരെ ശരിയാണെന്നാണ് ആരാധകരും പറയുന്നത്.

Related posts