എന്റെ മകൾ ഖുശി വളരെ സൈലന്റാണ്. പക്ഷെ എല്ലാ കാര്യങ്ങളും നന്നായി ഒബ്സർവ് ചെയ്യും! മനസ്സ് തുറന്ന് ആര്യ!

ആര്യ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താരമാണ്. അവതരികയായും നടിയായും താരം തിളങ്ങിയിട്ടുണ്ട്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ബഡായി ബംഗ്ലാവ് എന്ന ഹാസ്യ പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധേയയായത്. കൂടാതെ ബിഗ്‌ബോസ് മലയാളത്തിൽ മത്സരാര്‍ത്ഥിയായും ആര്യ പ്രേക്ഷകര്‍ക്ക് മുന്നിൽ എത്തിയിരുന്നു. ഇപ്പോൾ നിരവധി ടെലിവിഷൻ പരിപാടികളുടെ അവതാരികയാണ് ആര്യ. തന്റെ വ്യക്തി ജീവിതത്തെ കുറിച്ചും കുടുംബ ജീവിതത്തെ കുറിച്ചുമൊക്കെ ആര്യ പലപ്പോഴും തുറന്ന് പറയാറുണ്ട്.

ഇപ്പോഴിതാ തന്റെ മുൻ കാമുകനൊപ്പം പോയ സുഹൃത്തിനെ കുറിച്ചും മകൾ ഖുശിയെ കുറിച്ചും ആര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഞാൻ ചെയ്ത തെറ്റുകൾ ഒരിക്കലും മറ്റുള്ളവരുടെമേൽ ഞാൻ ചാർത്താറില്ല. അത് ഞാൻ തന്നെ ഏറ്റെടുക്കും. കർമയിൽ വലിയ വിശ്വാസമാണ് എനിക്കുള്ളത്. എന്റെ മകൾ ഖുശി വളരെ സൈലന്റാണ്. പക്ഷെ എല്ലാ കാര്യങ്ങളും നന്നായി ഒബ്സർവ് ചെയ്യും. എന്റെ ഡിവോഴ്സ്, സിം​ഗിൾ പാരന്റിങ് എല്ലാം അവൾ ഒബ്സർവ് ചെയ്യുന്നുണ്ട്.

അതുപോലെ അണ്ടർസ്റ്റാന്റിങുമാണ്. അമ്മയ്ക്കൊപ്പം ആയിരിക്കണം എപ്പോഴുമെന്ന് വാശിപിടിക്കാറില്ല. ഞാനും എന്റെ അനിയത്തിയും കുടുംബവും സുഹൃത്തുക്കളും എല്ലാം ചേർന്നാണ് അവളെ വളർത്തുന്നത്. അവളോട് ഒന്നും ഞാൻ മറച്ചുവെക്കാറില്ല. ഫാദർ ഫി​ഗർ, മദർ ഫി​ഗർ എന്നീ രീതിയിൽ അവൾക്ക് ഒരുപാട് എക്സാമ്പിൾസ് ചുറ്റുമുണ്ട്.

 

അവരിൽ നിന്നെല്ലാമാണ് അവൾ മനസിലാക്കുന്നതെന്നാണ്. എന്റെ സുഹൃത്തായിരുന്ന പെൺകുട്ടിയും എന്റെ എക്സും ഒരുമിച്ചാണെന്ന് എനിക്ക് മനസിലായി തുടങ്ങിയപ്പോൾ അക്കാര്യം എനിക്ക് മനസിലായിയെന്ന് നേരിട്ട് പറയാത്ത തരത്തിൽ ഞാൻ ആ പെൺകുട്ടിക്ക് ഒരു മെസേജ് അയച്ചിരുന്നു.

 

പക്ഷെ അവൾ അതിന് മറുപടി തന്നില്ല. അതിന് പകരം അങ്ങനൊരു മെസേജ് അയച്ചതിന് എന്റെ എക്സ് എന്നെ ചോദ്യം ചെയ്യുകയാണ് ചെയ്തത്. അവർ ഒരുമിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചശേഷം ഒരിക്കൽ പോലും ഞാൻ ആ പെൺകുട്ടിയെ കണ്ടിട്ടില്ല. കാണാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ആ പെൺകുട്ടി ഒഴിവാക്കും

Related posts