സ്തനങ്ങള്‍ക്ക് സ്ത്രീ സൗന്ദര്യത്തില്‍ വളരെ വലിയ പ്രധാന്യമാണ് നാം കല്‍പിച്ചിട്ടുള്ളത്. ശരീരത്തിന് ആകാരഭംഗി നിലനിര്‍ത്തുന്നതില്‍ സ്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്.ജീവശാസ്ത്രപരമായി പറഞ്ഞാല്‍ സ്തനങ്ങളുടെ പ്രധാന കര്‍ത്തവ്യം പുതുതലമുറക്ക് മുലപ്പാല്‍ നല്‍കുക എന്നതാണ്. എന്നിരുന്നാല്ലും ലൈംഗികതയുമായി ബന്ധപ്പെട്ടു പറയുമ്ബോള്‍ പ്രധാനപ്പെട്ട ലൈംഗിക അവയവമായി സ്തനങ്ങള്‍ പരിഗണിക്കപ്പെടുന്നു എന്നുള്ളത് ഒരു യാഥാര്‍ത്യമാണ്. ബ്രസ്റ്റ് ക്യാന്‍സര്‍ വാര്‍ത്തകള്‍ പുതുമയല്ലാത്ത ഇന്ന് സ്തനപരിചരണത്തിന് പ്രസക്തി വര്‍ധിച്ചിരിക്കുന്നു. നമുക്ക് ലളിതമായ് ചെയ്യാവുന്നതും എന്നാല്‍ രോഗങ്ങളെ തടയാനുതകുന്നതുമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നുനോക്കാം.
1.ആരോഗ്യ പ്രധമായ ഭക്ഷണശീലം വളര്‍ത്തിയെടുക്കുക
പച്ചക്കറികളും പഴവര്‍ഗങ്ങളും അടങ്ങിയതും, പ്രോടീന്‍സും മിനറല്‍സും അടങ്ങിയ സന്തുലിതമായ ഒരു ആഹാരക്രമം സ്വീകരിക്കുക എന്നത് എറ്റവും അടിസ്ഥാനപരമായ ഒരു കാര്യമാണ്. നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണരീതി ഒഴിവാക്കാതിരിക്കുകയും ഫാസ്റ്റ് ഫുഡും പ്രോസ്സസ് ചെയ്ത ഭക്ഷണസാധനങ്ങളും കഴിവതും ഒഴിവാക്കുക. കൂടാതെ ജനിതക മാറ്റം വരുത്തുന്ന ആഹാരസാധനങ്ങളും ഒഴിവാകുക. ദിവസവും ധാരാളം ശുദ്ധജലം കുടിക്കുക.
2. വ്യായാമം
ചുരുങ്ങിയത് ദിവസം 30-45 മിനിറ്റ് നടക്കുന്നതോ മറ്റ് വ്യായാമം ചെയ്യുന്നതോ സത്ന ക്യാന്‍സര്‍ സ്യാധ്യത 10 മുതല്‍ 30 ശതമാനം കുറക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു.
3. സ്ട്രെസ് ഒഴിവാക്കുക
സന്തോഷം ഉളവാകുന്ന വ്യായമങ്ങളിലും വിനോദങ്ങളിലും ഏര്‍പ്പെടുക.
4. രോഗങ്ങളെക്കുറിച്ച് എപ്പൊഴും ചിന്തിച്ചുകൊണ്ടിരിക്കാതിരിക്കുക
മറ്റുള്ളവരുടെ ഏതെങ്കിലും രോഗങ്ങളെക്കുറിച്ച് കേട്ടാല്‍ ഉടന്‍തന്നെ ആ രോഗം തനിക്കും കൂടി വരും എന്ന് ഭയക്കാതിരിക്കുക. ജീവിതത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം വളര്‍ത്തിയെടുക്കുക.
5. ഒഴിവാക്കു പുകവലി
നേരിട്ടുള്ളതും അല്ലാത്തതുമായ പുകവലി ഒഴിവാക്കുക . വേറൊരാള്‍ വലിക്കുന്ന പുകയേല്‍ക്കുന്നത് (passive smoking ) ഒരുപക്ഷേ നേരിട്ടു വലിക്കുന്നതിനേക്കാള്‍ അപകടകരമായേക്കാം.
6.മുലയൂട്ടല്‍ തുടരുക
അമ്മയേയും കുഞ്ഞിനേയും ബന്ധിപ്പിക്കുന്ന ഒന്നാണ് മുലയൂട്ടല്‍ അത് പറ്റാവുന്ന നാള്‍ വരെ തുടരുക മുലയൂട്ടല്‍ കൊണ്ട് നിങ്ങളുടെ ആരോഗ്യം മാത്രമല്ല പരിരക്ഷീക്കപ്പെടുന്നത് മറിച്ച് നിങ്ങളുടെ സ്തനങ്ങളുടെ ആരോഗ്യം കൂടിയാണ്. മുലയൂട്ടുന്ന അമ്മമാരില്‍ ഈസ്ട്രജന്‍ ഹോര്‍മോണിന്‍റെ അളവ് കുറവായിരിക്കും. ഈസ്ട്രജന്‍ ഹോര്‍മോണ്‍ ആണ് 80% സത്ന ക്യാന്‍സറിനും കാരണമായി കരുതപ്പെടുന്നത്.
7. ശരീരഭാരം ആവശ്യത്തിനുമതി
ശരീരഭാരം ഒരോരുത്തരുടേയും ഉയരവുമായി ബന്ധപ്പെട്ടാണ് കൂടുതലാണോ കുറവാണോ എന്നു നാം തീരുമാനിക്കുന്നത്. അമിതഭാരം സ്തന ക്യാന്‍സര്‍ വരാനുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നു പ്രത്യേകിച്ചും ആര്‍ത്തവ വിരാമം സംഭവിച്ചവരില്‍.
8. ദോഷകരമായ രാസവസ്തുക്കള്‍ ഉള്ള സൗന്ദര്യവസ്തുക്കള്‍ ഒഴിവാക്കുക
നിലവാരം കുറഞ്ഞതും മാരകമായ കെമിക്കല്‍സ് അടങ്ങിയതുമായ സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക. കഴിവതും പ്രകൃതിദത്തമായ സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക.
9. സ്വയം സത്ന പരിശോധന നടത്തുന്നതു ശീലമാക്കുക
നിശ്ചിത ഇടവേളകളില്‍ സ്വയം സത്ന പരിശോധന നടത്തുക (പ്രതേകിച്ച് അമ്മക്കോ അടുത്ത ബന്ധുക്കള്ള്‍ക്കോ breast കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍) തടിപ്പുകളോ മുഴകളോ ഉണ്ടെന്ന് സംശയം തോന്നിയാല്‍ ഡോക്ടറെ കണ്ട് സംശയ നിവാരണം നടത്തേണ്ടതുമാണ്.
10. മസ്സാജ്
മസ്സാജിനു ഗുണങ്ങള്‍ നിരവധിയാണ്
മൃദുലമായ അവയവമാണ് സ്ത്രീകളുടെ മാറിടം ദിവസവും മസാജ് ചെയുന്നതിനുള്ള ഗുണങ്ങള്‍ ഏറെയാണ്. മാറിടം മസാജ് ചെയ്യുമ്ബോള്‍ കോശങ്ങളിലെ ലിംപ്സ് ഉല്‍പാദനംവര്‍ദ്ധിക്കുന്നു, ഇത് അസുഖങ്ങള്‍ തടയാന്‍ കോശങ്ങളെ സഹായിക്കും. ബ്രെസ്റ്റ് ക്യാന്‍സര്‍ പോലെ പലരോഗങ്ങള്‍ തടയാന്‍ സഹായിക്കും. മാറിട വളര്‍ച്ചയ്ക്ക് സഹായിക്കുന്നത് ഈസ്ട്രജന്‍ എന്ന ഹോര്‍മോണ്‍ ഈ ഹോര്‍മോണ്‍ ഉല്‍പാദത്തിന് സഹായിക്കുന്ന ഒന്നാണ് മാറിട മസാജ്.
ചില സ്ത്രീകള്‍ക്ക് മെന്‍സസ് സമയത്ത് മാറിട വേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ് ഇതിനുള്ള നല്ല പരിഹാരമാണ് മസാജ്. മാറിടം ഇടിഞ്ഞ് തൂങ്ങുന്നത് തടയുന്നതിനും, രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുമ്ബോള്‍ മാറിട കോശങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു.മാറിടത്തിലെ ചുളുവ് അകറ്റാനും ചര്‍മ്മം അയഞ്ഞു തൂങ്ങുന്നത് തടയാനുമെല്ലാം മസാജ് ചെയുന്നത് നല്ലതാണ്. എണ്ണയോ വെളിച്ചണ്ണയോ ഉപയോഗിച്ച് താഴെ നിന്ന് മുകളിലേക്ക് വൃത്താകൃതിയില്‍ സ്തനങ്ങള്‍ മസാജ് ചെയ്യ്ത് കുളിക്കുന്നതും ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു