ഉറങ്ങുന്നതിന് മുൻപ് ഈ മന്ത്രം ജപിച്ചാൽ ലക്ഷ്യപ്രാപ്‌തി കൈവരിക്കാം!

Japikuga

ചിലര്‍ക്ക് ലക്ഷ്യം അവരുടെ ജോലിയില്‍ വിജയം കൈവരിക്കുക എന്നതാണ്. മറ്റു ചിലർക്ക് കുടുംബവുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിര്‍വഹിക്കാന്‍ കഴിയുമ്പോഴാണ് ജീവിതം അര്‍ത്ഥവത്തായി തോന്നുന്നത്.എപ്പോഴും അശുഭചിന്തകളിലായിരിക്കാന്‍ മനസ്സിനെ അനുവദിച്ചാല്‍ ജീവിതത്തിൽ ഒരു പ്രതീക്ഷയും ഇല്ലാത്ത അവസ്ഥയാകും അതുണ്ടാക്കുക.

God
God

നാം ജീവിതത്തില്‍ എത്തിച്ചേരണ്ട ലക്ഷ്യത്തെക്കുറിച്ചുളള ചിന്തകളോടെ ഉറങ്ങുമ്പോൾ  നമ്മുടെ ഉപബോധ മനസ്സ്  ആ ലക്ഷ്യത്തില്‍ എത്തിച്ചേരാനുള്ള മാര്‍ഗം കാണിക്കുമെന്നാണ്. നല്ല ചിന്തകള്‍ക്കൊപ്പം ഈശ്വരാനുഗ്രഹം കൂടിയുണ്ടെങ്കില്‍ നാം വിചാരിക്കുന്ന ലക്ഷ്യത്തില്‍ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

രാത്രിയില്‍ നന്നായി ഉറങ്ങിയാല്‍ പുലര്‍ച്ചെ ഊര്‍ജ്ജസ്വലതയോടുകൂടി എഴുന്നേല്‍ക്കാന്‍ സാധിക്കും. ഇത് അന്നത്തെ പ്രവര്‍ത്തനങ്ങള്‍ മികച്ചരീതിയില്‍ ചെയ്യാന്‍ നമ്മേ സഹായിക്കും. രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്ബ് നാം നന്ദി പറയണം. നമ്മുടെ മാതാപിതാക്കള്‍, ഈശ്വരന്‍, കുടുംബം, തൊഴില്‍, നമ്മളുമായി ബന്ധപ്പെട്ട ആളുകള്‍ തുടങ്ങി എല്ലാത്തിനോടും നാം നന്ദി പറയണം. നന്ദി പറയുന്നത് നമ്മില്‍ പോസറ്റീവായ ഊര്‍ജ്ജം നിറയ്ക്കും. പിന്നെ, നാം അറിഞ്ഞോ അറിയാതയോ ചെയ്ത തെറ്റുകള്‍ക്കെല്ലാം ഭഗവാനോട് മാപ്പുപറയുകയും ചെയ്യണം. അതിനായി ഇങ്ങനെ പ്രാര്‍ഥിക്കാം.

pjimage
pjimage

‘ഓം കരചരണകൃതം വാ-കായജം കര്‍മജം വാ-
ശ്രവണനയനജം വാ മാനസം വാപരാധം
വിഹിതമവിഹിതം വാ – സര്‍വ്വമേതത് ക്ഷമസ്വ
ശിവശിവ കരുണാബ്ധേ-ശ്രീമഹാദേവ ശംഭോ’

ഇങ്ങനെ ദിവസവും ഉറങ്ങുംമുമ്ബ് പ്രാര്‍ഥിച്ചാല്‍ മനസില്‍ പോസറ്റീവായ ഊര്‍ജ്ജം നിറയുകയും അത് ജീവിത വിജയത്തിന് കാരണമാകുകയും ചെയ്യും. തുടര്‍ന്ന് ഉറക്കം വരുന്നതുവരെ ശിവഭഗവാനെ പ്രാര്‍ഥിക്കുന്നതും ഉത്തമമാണ്.

Related posts