അതിമനോഹരിയായി കാവ്യയെ അണിയിച്ചൊരുക്കി ഉണ്ണി, വൈറലായി ചിത്രങ്ങൾ

ബാലതാരമായി എത്തി പ്രേക്ഷകരുടെ മനം കവർന്ന താരമാണ് കാവ്യാമാധവൻ, നിരവധി ആരാധകരാണ് കാവ്യക്ക് ഉള്ളത്, കാവ്യയുടെ സൗന്ദര്യം തന്നെയാണ് ആളുകളെ കാവ്യയിലേക്ക് അടുപ്പിച്ചത്, മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളുടെ കൂടിയും കാവ്യ അഭിനയിച്ചിട്ടുണ്ട്, ദിലീപുമായിട്ടുള്ള വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്നും ഒഴിവായി നിൽക്കുകയാണ് കാവ്യ.

ഇപ്പോഴിതാ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണി പി എസ് കാവ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ കുറിച്ചിരിക്കുന്ന വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഏറെ ദുരിതപൂര്‍ണ്ണമായ ഈ വര്‍ഷത്തില്‍ ഒരു ചെറുതരി തിളക്കവുമായെത്തിയ എന്‍റെ ഫേവറേറ്റ് വ്യക്തിയായ കാവ്യ മാധവനെ അഭിനന്ദിക്കാന്‍ ഈ സമയം ഞാനെടുക്കുകയാണ്.

ഈ മനോഹരമായ ചിത്രങ്ങളില്‍ നിന്ന് എനിക്ക് കണ്ണെടുക്കാനാവുന്നില്ല. അവരുടെ ഉറ്റ സുഹൃത്തിന്‍റെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ഈ ഒരുക്കം, കാവ്യയോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച്‌ ഉണ്ണി കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. അടുത്തിടെ നാദിര്‍ഷയുടെ മകളുടെ വിവാഹ ചടങ്ങില്‍ സുന്ദരിയായി അണിഞ്ഞൊരുങ്ങിയെത്തിയ കാവ്യയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയില്‍ കാവ്യയുടെ ചിത്രങ്ങളെത്തിയാല്‍ ആരാധകര്‍ അത് പെട്ടെന്ന് തന്നെ വൈറലാക്കി മാറ്റാറുണ്ട്.

Related posts