കമല കുട്ടിക്ക് എന്തേ കണ്ണെഴുതി കൊടുക്കാത്തത്! മറുപടിയുമായി അശ്വതി!

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് അടുത്തിടെയാണ് കടന്നത്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയാണ് താരം രണ്ടാമതും അമ്മയായത്. കമല എന്നാണ് കുഞ്ഞിനു പേരു നൽകിയത്.

May be an image of 1 person, child, standing and indoor

ഇപ്പോഴിതാ തന്നെ തേടിയെത്തിയ ഒരു ചോദ്യത്തിന് യൂട്യൂബിലൂടെ മറുപടി നൽകുകയാണ് അശ്വതി. കമല കുട്ടിക്ക് എന്തേ കണ്ണെഴുതി കൊടുക്കാത്തത് എന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്ന് അശ്വതി പറയുന്നു. കൺമഷി പോലുള്ള സംഗതികൾ പുറത്തു നിന്ന് വാങ്ങുമ്പോൾ അതിൽ അപകടം ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അശ്വതി ഓർമിപ്പിക്കുന്നു.

May be an image of 1 person, child and standing

വിപണിയിൽ കിട്ടുന്ന കൺമഷിയിൽ ലെഡിന്റെ അംശം ഉണ്ട്, അത് കുഞ്ഞാവയുടെ ആരോഗ്യത്തിന് നന്നല്ല. ഹോം മെയ്ഡ് ആണെങ്കിലും അതിൽ കാർബണിന്റെ അംശമുണ്ട്. കണ്ണെഴുതി കൊടുത്തില്ലെങ്കിൽ നിറമുണ്ടാകില്ല, വലുപ്പം വയ്ക്കില്ല, വിടർന്നു വരില്ല എന്ന് പറയുന്നതിൽ അടിസ്ഥാനമില്ല. ഇതെല്ലാം ജനിതക പരമായി ബന്ധപ്പെട്ട് നിൽ‌ക്കുന്നതാണ്. വല്ലപ്പോഴും പൊട്ടുതൊട്ടു കൊടുക്കുന്നതിൽ തെറ്റില്ല.

Related posts