ബിയർ കുടിക്കുന്നത് ശരീരത്തിന് നല്ലതോ ?

ഇന്ന് ഒട്ടുമിക്ക ആളുകളും ബിയർ കുടിച്ചവരായിരിക്കും. ആൽക്കഹോൾ കണ്ടന്റ് കുറവായതിനാലും വീര്യം കുറവായതിനാലും ബിയർ സ്ഥിരമാക്കുന്നവരുടെയും ഉപയോഗിക്കുന്നവരുടെയും എണ്ണം കൂടുതലാണ്. ബിയർ ശരീരത്തിന് നല്ലതാണ് എന്ന വാദവും ഉണ്ട്. എന്നാൽ ബിയർ വരുത്തി വയ്ക്കുന്ന ദോഷങ്ങൾ ആരും അറിയുന്നില്ല.ഇന്ന് പല രുചിയിലും പല തരത്തിലും ഉള്ള ബിയറുകൾ വിപണിയിൽ ഉണ്ട്. ഫെർമന്റേഷൻ പ്രക്രിയ വഴിയാണ് ബിയർ നിർമിക്കുന്നത്. മറ്റു പാനീയങ്ങളെ വച്ചു നോക്കുമ്പോൾ ബിയർ വീര്യം കുറഞ്ഞതാണ്. അതിനാൽ ബിയർ ഇഷ്ടപ്പെടുന്നവരും ആളുകൾക്കിടയിൽ വളരെ ജനപ്രീതിയുള്ളതുമാണ് ബിയർ. ലഘുവായ മദ്യപാനത്തിന് എല്ലാവരും ബിയർ ഉപയോഗിക്കുന്നു. ഇന്ന് പലതരം ബിയറുകൾ ലഭ്യമാണ്. ഓരോന്നിനും വ്യത്യസ്ത മണവും രുചിയും. ഇത് തയ്യാറാക്കുന്ന രീതിയ്ക്ക് അനുസരിച്ചിരിക്കും. ഡയറ്റിങ് ചെയ്യുന്നവർ ബിയർ ഉപയോഗിക്കാറില്ല.

Image result for bear drink

സ്ഥിരമായുള്ള ബിയർ ഉപയോഗം മൂലം അടിവയറിൽ കൊഴുപ്പ് അടിഞ്ഞു കൂടും . ഇതിനെ വിസറൽ കൊഴുപ്പ് , അല്ലെങ്കിൽ വയറിലെ അമിത വണ്ണം എന്നു പറയുന്നു. ബിയർ ബെല്ലി എന്ന പദം പലപ്പോഴും ആളുകൾ പറയാറുണ്ട്. സ്ഥിരമായി ബിയർ കുടിക്കുന്നവർക്ക് ഇങ്ങനെ ആകും സംഭവിക്കുക. വയറിലെ ഈ കൊഴുപ്പ് പിന്നീട് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും. ഇതിന്റെ ഫലമായി ശരീരഭാരം കൂടാൻ തുടങ്ങും. അമിത വണ്ണം ആകും.മദ്യപാനം ശരീരത്തിന് ദോഷം ചെയ്യും എന്ന് എല്ലാവർക്കും അറിയാം . ഇവയുടെ നിർമാണത്തിൽ വൻ തോതിൽ പഞ്ചസാര ചേർക്കുന്നു. കൂടുതൽ കലോറിയും ഇതിൽ ഉണ്ടാകുന്നു. അതിനാൽ മദ്യപാനം അനാരോഗ്യകരമായ രീതിയിൽ ശരീര ഭാരം വർധിപ്പിക്കുന്നു.ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിനാൽ പ്രമേഹ രോഗികൾക്ക് വളരെ ദോഷം ചെയ്യും.

Image result for bear drink

അമിത മദ്യപാനം മൂലം നമ്മുടെ കരൾ നശിക്കുന്നു. കരൾ പ്രവർത്തനം നിലയ്ക്കുന്നതോടെ ശരീരത്തിൽ വിഷ വസ്തുക്കളുടെ അളവ് കൂടുന്നു.മദ്യപാനത്തിന്റെ മറ്റൊരു ദോഷ വശമാണ് നിർജലീകരണം. ജലം മനുഷ്യശരീരത്തെ പ്രവർത്തനക്ഷമമാക്കുകയും, കഠിനമായ നിർജ്ജലീകരണം ശരീരത്തിൽ മാരകമായ ദോഷങ്ങൾ ഉണ്ടാക്കുകയും ചെയ്യും.ചലന ശേഷി നഷ്ടപ്പെടുന്നതും മദ്യപാനത്തിന്റെ അനന്തര ഫലമാണ്. മനുഷ്യരിൽ വൈജ്ഞാനിക പ്രവർത്തനത്തിന്റെ താത്കാലിക വൈകല്യത്തിന് കാരണമാകും .ബിയർ കുടിക്കുന്നത് മൂലം ഉണ്ടാകുന്ന അമിത വണ്ണവും കുടവയറും കുറയ്ക്കാനുള്ള ചില വഴികൾ ഉണ്ട്. സമീകൃതാഹാരങ്ങൾ നിലനിർത്തുക. കൂടുതൽ നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് മെറ്റബോളിസം കൂട്ടുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും.പതിവായി വ്യായാമം ചെയ്യുക. ശരീരത്തെ കൂടുതൽ സജീവമായി നിലനിർത്തുക.

Related posts