ആയുസ്സ് നിലനിർത്താനുള്ള ഒരു വഴിയാണ് ഭക്ഷണം. നമ്മൾ ഓരോരുത്തരും ഭക്ഷണം കഴിക്കുന്നത് ഓരോ രീതിയിൽ ആണ്. ചിലർ ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിക്കും മറ്റ് ചിലർ വേഗത്തിൽ കഴിക്കും എന്നാലോ ചിലരാകട്ടെ ചവയ്ക്കാതെ വിഴുങ്ങുന്ന കൂട്ടത്തിലായിരിക്കും. ഭക്ഷണം തിടുക്കപ്പെട്ട് കഴിക്കരുത് എന്നുള്ളത് പണ്ടുമുതലേ കേൾക്കാറുള്ള ഒരു ഉപദേശമാണ്. ഭക്ഷണം പതുക്കെ നന്നായി ചവച്ചരച്ച് കഴിച്ചില്ലെങ്കിൽ ദഹിക്കില്ല, തൊണ്ടയിൽ കുടുങ്ങും എന്നൊക്കെയാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇത് മാത്രമല്ല തിടുക്കപ്പെട്ട് ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നതിന് കാരണം. ഇതിന് പിന്നിൽ ആരോഗ്യപരമായ ഒരുപാട് കാരണങ്ങൾ ഉണ്ട്. പതുക്കെ ചവച്ചരച്ചു കഴിക്കുന്നതാണ് ഏറ്റവും ആരോഗ്യകരമായ ഭക്ഷണരീതി. ഒരുപാട് ദോഷങ്ങൾ പെട്ടെന്ന് ഭക്ഷണം കഴിക്കുന്നത് കൊണ്ട് ഉണ്ടാവുന്നുണ്ട്.
തടി കുറയ്ക്കാൻ ശ്രമിയ്ക്കുന്നവരാണ് നമ്മളിൽ പലരും. പല വഴികളും തടി കുറയ്ക്കാന്‍ വേണ്ടി ആളുകൾ നോക്കാറുണ്ട്. തിടുക്കപ്പെട്ട് ഭക്ഷണം കഴിയ്ക്കുന്നതാണ് തടി കൂടാനുളള പ്രധാനപ്പെട്ട ഒരു കാരണം. ആവശ്യത്തിൽ കൂടുതൽ ആഹാരം തിടുക്കപ്പട്ട് കഴിയ്ക്കുമ്പോള്‍ നാം കഴിയ്ക്കുന്നു. മറിച്ച് പതുക്കെ ചവച്ചരച്ചു കഴിയ്ക്കുമ്പോള്‍ തലച്ചോറിലേയ്‌ക്ക് വയര്‍ നിറഞ്ഞതായ സിഗ്നല്‍ എത്തുന്നു. ഭക്ഷണം മതിയായി എന്ന് ഇതുവഴി മനസിലാകുന്നു. വയറ് നിറഞ്ഞോ, ഭക്ഷണം മതിയായോ എന്ന് പോലും തിരക്കിട്ട് കഴിക്കുമ്പോള്‍ നമുക്ക് മനസിലാക്കാന്‍ കഴിയില്ല. ഇതുകൊണ്ട് തലച്ചോറിലേയ്‌ക്ക് ഈ സിഗ്നല്‍ എത്തില്ല. ഇതിന്റെ ഫലമായി അമിത ഭക്ഷണവും അമിത വണ്ണവും ഉണ്ടാവുന്നു. പൊതുവേ വിശന്നിരിയ്ക്കുമ്പോള്‍ ധൃതിയിൽ ഭക്ഷണം കഴിയ്ക്കുന്നവരുണ്ട്. ഇതിന്റെയും ഫലം ഒന്നുതന്നെ. അമിതവണ്ണം കാരണം ഉണ്ടാവുന്ന പ്രശ്നങ്ങളും ഒരുപാടാണ്.
ഭക്ഷണം തിരക്കുകൂട്ടി കഴിക്കുന്നവർക്ക് ദഹനസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് മാത്രമല്ല അവരിൽ ആവശ്യമായ പോഷകങ്ങള്‍ എത്തുകയും ഇല്ല. ഭക്ഷണം നല്ലവണ്ണം ചവച്ചരയ്ക്കാതെ കഴിക്കുമ്പോള്‍ ദഹന രസങ്ങള്‍ ഇതിനൊപ്പം കൂടിക്കലരാതിരിക്കലായിരിക്കും ഫലം. ദഹന സംബന്ധമായ പ്രശ്‌നങ്ങളിലേക്ക് ഇത് വഴിമാറുന്നു. മാത്രമല്ല ശരീരത്തിന് ആഹാരത്തിലെ പോഷകങ്ങള്‍ വേണ്ട രീതിയിൽ വലിച്ചെടുക്കാനും സാധിക്കില്ല. മലബന്ധത്തിലേയ്ക്കും മറ്റു പ്രശ്‌നങ്ങളിലേയ്ക്കും ദഹന പ്രശ്‌നങ്ങള്‍ വഴി വയ്ക്കുന്നു. ഇത് കാരണം ശരീരത്തിനാകെ അസ്വസ്ഥത ഉണ്ടാകുകയും ചെയ്യുന്നു.
ടൈപ്പ് 2 പ്രമേഹാവസ്ഥയ്ക്ക് തിരക്കിട്ട് ഭക്ഷണം കഴിക്കുന്ന രീതി കാരണമാകുന്നു. വയറ്റിലെ കൊഴുപ്പ് ഇതുവഴി കൂടുന്നു. അതുകാരണം വയര്‍ വീര്‍ത്തു വരികയും ചെയ്യുന്നു. ഇത് ഷുഗര്‍ രക്തത്തിലേയ്ക്കു പെട്ടെന്നു തന്നെ കടക്കാനും കാരണമാകുന്നു. സ്വാഭാവികമായ ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ ഇതെല്ലാം ബാധിയ്ക്കുന്നു. അങ്ങനെ പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം താളം തെറ്റാനും ഇത് പ്രമേഹം പോലുള്ള രോഗങ്ങള്‍ക്കും കാരണമാകുന്നു. മറ്റേത് കൊഴുപ്പിനേക്കാളും വയറ്റിലെ കൊഴുപ്പ് അപകടകരമാണ്.ഭക്ഷണം തൊണ്ടയില്‍ കുടുങ്ങുന്ന അവസ്ഥയും തിടുക്കപ്പെട്ട് കഴിക്കുന്നതിന്റെ ഫലമായി ഉണ്ടാകാറുണ്ട്. മരണം വരെ ഇത് കാരണം സംഭവിക്കാറുണ്ട്. ധാരാളം വാർത്തകൾ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്ന രീതിയിൽ വരാറുണ്ട്. പതുക്കെ ചവച്ചരച്ച് കുറച്ചു വീതം കഴിയ്ക്കുന്നതാണ് ഭക്ഷണം കഴിക്കുന്നതിനുള്ള ആരോഗ്യകരമായ രീതി. ദഹനത്തിനും രുചിയറിയാനും തടി കുറയ്ക്കാനും ഭക്ഷണം അപകടമാകാതിരിയ്ക്കാനുമെല്ലാം പതുക്കെയുള്ള ഭക്ഷണരീതി പാലിക്കുക എന്നത് അത്യാവശ്യമാണ്. വയര്‍ പെട്ടെന്നു നിറയാനും അത് വഴി ആഹാരം കൂടുതൽ കഴിയ്ക്കുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുന്നു.