വ്യത്യസ്തമായ ഗൗൺ ധരിച്ച് എസ്തർ അനിൽ, ഗൗണിന്റെ ഭാരം കേട്ട് അമ്പരന്ന് ആരാധകർ!!

എസ്തർ അനിൽ മലയാളികൾക്ക് പ്രിയപ്പെട്ട താരമാണ്. താരം അഭിനയരംഗത്തെത്തിയത് ബാലതാരമായിട്ടാണ്. എന്നാൽ ഇപ്പോൾ താരം നായികയായും എത്തി. എസ്തർ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയായത് ദൃശ്യത്തിന്റെ രണ്ടു ഭാഗങ്ങളിലെയും അഭിനയത്തിലൂടെയാണ്. താരം നായികയായെത്തിയത് ഷാഡി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലൂടെയാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായുള്ള താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത് വ്യത്യസ്തമായ ഒരു ഗൗൺ ധരിച്ചുള്ള താരത്തിന്റെ ചിത്രമാണ്.

58 കിലോഗ്രാം ഭാരമുള്ള ഒരു ഗൗണാണ് ഞാൻ ധരിച്ചിരിക്കുന്നത് എന്ന് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുമോ. ഞാൻ ഉദ്ദേശിച്ചത് എന്റെ ഭാരം 44 കിലോ.ഗൗൺ അവർ മുറിയിലേക്ക് കൊണ്ടു വന്ന നിമിഷം ഞാൻ വാപൊളിച്ചു പോയി. ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് അത്ഭുതം തോന്നി. ഈ സുന്ദരിയെ ഉണ്ടാക്കാൻ അവർക്ക് 30 ദിവസം എടുത്തു. വളരെയധികം അഭിനിവേശവും സ്നേഹവും കൊടുത്താണ് ഇത് ഉണ്ടാക്കിയത് എന്ന് എനിക്ക് ഉറപ്പുണ്ട്. മനീഷ ആൻഡ് രമ്യ ഗ്രേറ്റ് വർക്ക് എന്നാണ് ചിത്രത്തോടൊപ്പം എസ്തർ കുറിച്ചിരിക്കുന്നത്.

അടൂർ ആസ്ഥാനമായുള്ള ഒരു ചെറിയ ബോട്ടിക്കായ ഡാ മാൻഡ് ഡിസൈനാണ് ഗൗണിന് പിന്നിൽ. അവർ അത്ര ജനപ്രിയമായ ഒരു ലേബലല്ല. പക്ഷേ അവർ സൃഷ്ടിച്ചത് അവർ എത്രമാത്രം കഴിവുള്ളവരാണ് എന്ന് കാണിക്കുന്നതാണ്. നിങ്ങളുടെ ഗൗൺ ധരിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട് എന്നും എസ്തർ പറഞ്ഞു. പർപ്പിൾ പിങ്ക് ഹോട്ട് കൗച്ചർ കസ്റ്റം ഡിസൈൻ ഗൗൺ ഒരുക്കിയിട്ടുള്ളത് 1000 മീറ്റർ മെറ്റീരിയലിൽ ആണ്. 15 ഇഞ്ച് പാനൽ ഡിസൈനും 65 ഇഞ്ച് ഗൗൺ ട്രെയിനും ഉണ്ട്. ടുല്ലെ കോർസെറ്റ് ഡ്രേപ്പിൽ ചെയ്തിരിക്കുന്ന ഗൗണിൽ ആകെയുള്ള ഗൗൺ ഫ്ളയർ 540 ഇഞ്ചാണ്.

Related posts