നാസയുടെ ചൊവ്വാ ദൗത്യത്തിൽ നിർണായക പങ്ക് വഹിച്ചു ഇന്ത്യൻ വംശജ. നാസയുടെ ചൊവ്വാ ദൗത്യമായ പെഴ്സിവീയറൻസ് റോവറിന് പിന്നിലെ നിര്‍ണായക സാന്നിധ്യമായിരി ക്കുകയാണ് ഇൻഡോ അമേരിക്കൻ ശാസ്ത്രജ്ഞ സ്വാതി മോഹൻ എന്ന ഈ ഇന്ത്യക്കാരി.പെഴ്സിവീയറൻസ് റോവറിന്റെ കണ്ണും കാതുമായി കണക്കാക്കുന്നത് ഗൈഡന്‍സ്, നാവിഗേഷന്‍, കണ്ട്രോള്സ് ഓപ്പറേഷന്‍സാണ്.
എന്നാൽ പെഴ്സിവീയറൻസ് റോവറിന്റെ ദിശ, നാവിഗേഷന്‍, കണ്ട്രോള് ഓപ്പറേഷന് വിഭാഗത്തിനെ നയിച്ചത് ഈ ഇന്ത്യക്കാരി ആണ്.
ഇതോടെ നാസയുടെ മാർസ് 2020 മിഷനിലെ നിർണായക പദവി സ്വാതി മോഹൻ ഭംഗിയായി പൂർത്തീകരിച്ചു.ചൊവ്വാഴ്ച രണ്ടരയോടെയാണ് ചൊവ്വയിലെ ജെസറോ ഗർത്തത്തിൽ പെഴ്സിവീയറൻസ് റോവര്‍ ഇറങ്ങിയത്. ടച്ച്ഡൗൺ സ്ഥിരീകരിച്ചു! പെഴ്സിവീയറൻസ് ചൊവ്വയുടെ ഉപരിതലത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തിരിക്കുന്നു, യുഎസിലെ നാസ ആസ്ഥാനത്തിരുന്ന് സ്വാതി പറഞ്ഞു. ആൾറ്റിട്യൂഡ് കൺട്രോൾ സിസ്റ്റം ടെറെയ്ൻ റിലേറ്റീവ് നാവിഗേഷൻ എന്ന നൂതന സാങ്കേതികവിദ്യയാണ് പെഴ്സിവീയറൻസിനെ ചൊവ്വയിൽ
കൃത്യ സ്ഥലത്ത് ഇറക്കാൻ സഹായിച്ചത്. ഇത് വികസിപ്പിച്ചെടുത്ത സംഘത്തെ നയിച്ചത് സ്വാതിയായിരുന്നു.
കർണാടകയിൽ നിന്നുള്ള സ്വാതി ഒരു വയസ്സുള്ളപ്പോഴാണ് യുഎസിലെത്തിയത്. നിലവിൽ പെഴ്സിവീയറൻസ് പദ്ധതിയുടെ ഗൈഡൻസ്, കൺട്രോൾ ഓപ്പറേഷൻസ് വിഭാഗം മേധാവിയാണ് ഈ പെണ്‍കുട്ടി.ഒന്നാം വയസ്സിൽ അമേരിക്കയിൽ എത്തിയ സ്വാതി നോർത്തേൺ വിർജീനിയയിലും , വാഷിംഗ്ട്ൺ ഡിസിയിലുമായിട്ടാണ് വളർന്നത്.
കോർണർ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ, എയ്റോസ്പേസ് എൻജീനീയറിങ്ങിൽ ബിരുദം നേടിയ സ്വാതി എയ്റോനോട്ടിക്സ് / ആസ്ട്രോനോട്ടിക്സിൽ എംഐടിയിൽ നിന്ന് എംഎസും പിഎച്ച്ഡിയും പൂർത്തിയാക്കി.ഇതിന് മുന്‍പും നാസയുടെ പല ദൗത്യങ്ങളിലും സ്വാതി ഭാഗമായിട്ടുണ്ട്.