നമ്മുടെ രാജ്യത്തെ കോവിഡ് രണ്ടാം തരംഗം ഒന്നടങ്കം പിടിച്ചുലയ്ക്കുകയാണ്. പല സംസ്ഥാനങ്ങളും ഇൗ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിലവില്‍ കൊണ്ടുവന്നു. ഇതോടെ ആളുകളുടെ മാനസിക സമ്മര്‍ദ്ദം കൂടി വരികയാണ്. ഇപ്പോഴുള്ള ഒരേയൊരു പ്രതിവിധി കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചും നല്ല ഭക്ഷണം കഴിച്ചും പോസിറ്റീവ് ചിന്തകളോടെ കഴിയുന്നത്ര പുറത്തിറങ്ങാതെ ജീവിക്കുക എന്നതാണ് .
നടിയും ഗായികയും അവതാരകയുമായ റിമി ടോമി കോവിഡ് കാലത്ത് മാനസിക സമ്മര്‍ദ്ദം കുറച്ച്, മനസ്സ് ശാന്തമാക്കാനുള്ള ചില മാര്‍ഗങ്ങള്‍ പരിചയപ്പെടപുത്തിയിരിക്കുകയാണ്. റിമി പരിചയപ്പെടുത്തുന്നത് സ്‌ട്രെസ്സ് കുറയ്ക്കാനുള്ള 15 വഴികള്‍ ആണ് . സുഹൃത്തുക്കളെ വിളിക്കുക, കുടുംബാംഗങ്ങളുമായി സംസാരിക്കുക, വ്യായാമം ചെയ്യുക, ശുദ്ധ വായു ശ്വസിക്കുക, എന്താണ് മനസ്സില്‍ തോന്നുന്നതെന്ന് എഴുതിവയ്ക്കുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുക, മെഡിറ്റേഷന്‍ ശീലമാക്കുക, സ്വയം അനുഭാവത്തോടെ പെരുമാറുക, പോഡ്കാസ്റ്റുകള്‍ കേള്‍ക്കുക, ഇഷ്ടപ്പെട്ട പാട്ടുകള്‍ കേള്‍ക്കുക, വാര്‍ത്തകളില്‍ നിന്നും ഒരു ബ്രേക്ക് എടുക്കുക.
സോഷ്യല്‍ മീഡിയയില്‍ നിന്നും അല്‍പ്പസമയം മാറി നില്‍ക്കുക, നായക്കുട്ടിയുണ്ടെങ്കില്‍ അതിനെ നടക്കാന്‍ കൊണ്ടുപോവുക/ ഒപ്പം സമയം ചെലവഴിക്കുക, ബേക്ക് ചെയ്യുകയോ പാചകം ചെയ്യുകയോ ചെയ്യുക നിങ്ങള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് നന്ദിയുള്ളവരാകുക, അവ എഴുതിയിടുക ഒരു ഫോര്‍വേഡ് മെസേജ് ആണെങ്കില്‍ കൂടി വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ് ഇവയെന്നാണ് ആരാധകരും പറയുന്നത്.