നിങ്ങളുടെ കുട്ടികള്‍ക്ക് ഭക്ഷണത്തോട് ഇഷ്ട്കുറവും വിശപ്പില്ലായ്മയുംമാണോ ?

chi..food

മിക്ക  കുട്ടികളെയും  ഭക്ഷണം കഴിപ്പിക്കാന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരും. കാരണം ചിലര്‍ക്ക് വിശപ്പില്ലായ്മയാകാം അല്ലെങ്കില്‍ ഭക്ഷണത്തോടുള്ള ഇഷ്ടക്കേടുമാകാം. ഇനി എന്തുകൊണ്ടാണ് ഈ ഇഷ്ടക്കേടും വിശപ്പില്ലായ്മയും എന്നറിയണ്ടേ..

വളരെ ഉയര്‍ന്ന തോതില്‍ കലോറി അടങ്ങിയതും എന്നാല്‍ കുറഞ്ഞ പോഷകമൂല്യം അടങ്ങിയതുമായ ഭക്ഷണമാണ് ജങ്ക് ഫുഡ്. ചിപ്സ്, ചോക്ലേറ്റ് മുതലായ ലഘുഭക്ഷണങ്ങള്‍ കഴിച്ച്‌ വയറ് നിറയ്ക്കുകയാണെങ്കില്‍, പ്രധാന ഭക്ഷണത്തിനുള്ള സമയത്തു വിശപ്പുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

food..
food..

ആരോഗ്യകരമായ പ്രാതല്‍ കുട്ടിയുടെ വിശപ്പ് വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കുട്ടികള്‍ക്ക് പ്രഭാതഭക്ഷണം കൃത്യസമയത്ത് തന്നെ നല്‍കുക. കുട്ടികള്‍ക്ക് ഇടേവളയില്‍ കഴിക്കാന്‍ മിക്‌സ്ചര്‍, ബിസ്‌കറ്റ് തുടങ്ങിയ ബേക്കറി വിഭവങ്ങളാണ് നാം സാധാരണ തിരഞ്ഞെടുക്കാറുള്ളത്. അവ ഒഴിവാക്കി, പകരം പഴവര്‍ഗങ്ങള്‍ നല്‍കുക.

വളര്‍ച്ചയ്ക്ക് ആവശ്യമായ ധാതുവാണ് സിങ്ക്. സിങ്കിന്റെ അഭാവം വിശപ്പില്ലായ്മ, ശരീരഭാരം കുറയല്‍, വയറിളക്കം എന്നിവ ഉണ്ടാക്കുന്നു. ഇത് മാത്രമല്ല, ശരിയായ രീതിയില്‍ ദഹനം നടക്കാത്തത് മലബന്ധം, ഗ്യാസ്, അസിഡിറ്റി, വയറിളക്കം എന്നിവ ഉണ്ടാക്കുകയും അതുവഴി വിശപ്പില്ലായ്മയ്ക്ക് കാരണമാകുകയും ചെയ്യും.

Related posts