വിവാഹം കഴിഞ്ഞയുടൻ നവവധു അഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണവുംകൊണ്ട് കാമുകനൊപ്പം പോയി

wedding

വിവാഹം കഴിഞ്ഞ് പതിനെട്ടു ദിവസങ്ങള്‍ക്ക് ശേഷം നവവധു ഭര്‍ത്താവിനെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി. മധ്യപ്രദേശിലെ ഛതാര്‍പൂര്‍ ജില്ലയിലാണ് സംഭവം.യുവതി കാമുകനൊപ്പം പോയത് വിവാഹം കഴിഞ്ഞ് സ്വന്തം വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ്. വിവാഹത്തിന് ലഭിച്ച ലക്ഷക്കണക്കിന് രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളും പണവുമായാണ് യുവതി പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. യുവതി ഗ്രാമത്തിലെ യുവാവുമായി പ്രണയത്തിലായിരുന്നു.

വീട്ടുകാര്‍ ഇതിന് എതിരായി മറ്റൊരാളുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ജല്വാന്‍ സ്വദേശിയായ രാഹുല്‍ എന്നയാളുമായി ഡിസംബര്‍ ആറിനായിരുന്നു മൂര്‍ത്തി കുമാരിയുടെ(20) വിവാഹം നടന്നത്. വിവാഹശേഷം പെണ്‍കുട്ടി സ്വന്തം വീട്ടില്‍ ചില ചടങ്ങുകള്‍ക്കെത്തിയതായിരുന്നു.

പെണ്‍കുട്ടി ഡിസംബര്‍ 24ന് കാമുകനായ ബജ്ജു യാദവ് എന്നയാളുമായി പോകുകയായിരുന്നു. കാമുകനൊപ്പം നവവധു പോയ വിവരം അറിഞ്ഞയുടനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിക്കും യുവാവിനുമായുള്ള തിരച്ചിലിലാണ് പൊലീസ്. ഭാര്യ മറ്റൊരാള്‍ക്കൊപ്പം പോയതറിഞ്ഞ് എത്തിയ രാഹുല്‍ വീട്ടുകാര്‍ക്കെതിരെ രംഗത്തെത്തി.

Related posts