നാവിന് കൊതിയൂറും നോര്‍ത്ത് ഇന്ത്യന്‍ വിഭവം ചിക്കന്‍ ടിക്ക മസാല വീട്ടില്‍ തയ്യാറാക്കാം. Lamb, Fish, പനീര്‍ എന്നിവ ഉപയോഗിച്ചും ടിക്കാ മസാല തയ്യാറാക്കാവുന്നതാണ്.
ചേരുവകള്‍
എല്ലില്ലാത്ത ചിക്കന്‍ പീസ്- ഒന്നരക്കിലോ
തൈര്- 6 ടേബിള്‍ സ്പൂണ്‍
ഇഞ്ചി ചതച്ചത്- അര ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത്- നാല് അല്ലി
ജീരകം- ഒരു ടീസ്പൂണ്‍
പാപ്റിക- 1 ടീസ്പൂണ്‍
ഉപ്പ്- ഒന്നേകാല്‍ ടീസ്പൂണ്‍
ടിക്കാ മസാല സോസ് ആവശ്യത്തിന്
ടിക്കാ മസാല തയ്യാറാക്കുന്ന വിധം- കടുകെണ്ണ- 2 ടേബിള്‍ സ്പൂണ്‍
സവോള കഷ്ണങ്ങളാക്കിയത്- ഒന്നരകപ്പ്
ഇഞ്ചി ചതച്ചത്- 2 ടീസ്പൂണ്‍
വെളുത്തുള്ളി ചതച്ചത്- നാലെണ്ണം
പാപ്റിക- 2 ടീസ്പൂണ്‍
ഗരംമസാല- 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
കുരുമുളക് ചതച്ചത്- അര ടീസ്പൂണ്‍
തക്കാളി ചതച്ചത്- 1 കപ്പ്
തൈര്- ആറ് കപ്പ്
ചുവന്ന മുളക്- അര ടീസ്പൂണ്‍
മല്ലിപ്പൊടി- അരടീസ്പൂണ്‍
തയ്യാറാക്കാം-
ബൗളില്‍ ചിക്കന്‍ കഷ്ണങ്ങളാക്കിയത് എടുക്കുക. ഇതിലേക്ക് തൈര്, ഇഞ്ചി, ജീരകം, പാപ്റിക, ഉപ്പ് എന്നിവയിട്ട് നന്നായി മാരിനേറ്റ് ചെയ്യാന്‍ വെക്കുക. നന്നായി മൂടി മുക്കാല്‍മണിക്കൂറോളം ഫ്രിഡ്ജില്‍ വെക്കുക. ശേഷം വലിയ പാത്രത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ കടുകെണ്ണ ഒഴിച്ച് ചൂടാക്കുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങളിട്ട് ആറേഴു മിനിറ്റ് വേവിക്കുക.
വെന്തു വരുമ്പോൾ മറ്റൊരു പാത്രത്തിലേക്ക് നീക്കുക. ഇനി ബാക്കിയുള്ള കടുകെണ്ണയൊഴിച്ച് ഉള്ളി നന്നായി വഴറ്റുക. ഇതിലേക്ക് ചതച്ചുവച്ച ഇഞ്ചി, വെളുത്തുള്ളി, മല്ലിപ്പൊടി, പാപ്റിക, ഗരംമസാല, മഞ്ഞള്‍പ്പൊടി,കുരുമുളക്, ഉപ്പ്, ചുവന്ന മുളക് എന്നിവ ചേര്‍ത്ത് വഴഴറ്റുക. മസാല നന്നായി പിടിച്ചു വരുമ്പോൾ ചതച്ച തക്കാളി ചേര്‍ക്കുക.
നാലുമിനിറ്റോളം ഇളക്കി വേവിക്കുക. ഇതിലേക്ക് തൈര് ചേര്‍ത്ത് യോജിപ്പിക്കുക. ഇനി തീ കുറച്ചുവച്ച് നാലുമിനിറ്റോളം വെക്കുക. ഇതിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക. ഗ്രേവിയുമായി നന്നായി മിക്സ് ചെയ്യുക സ്വാദിഷ്ഠമായ ചിക്കന്‍ ടിക്കാ മസാല തയ്യാര്‍.