കൊളസ്‌ട്രോൾ കുറയ്ക്കാൻ ബദാമോ !!

ഇന്നത്തെ കാലത്തു ആരെയും പിടിച്ചുലയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോൾ. പ്രായഭേദമന്യേ മിക്ക ആളുകളും കൊളസ്‌ട്രോൾ പ്രശ്നം കൊണ്ട് ബുദ്ധിമുട്ടുന്നവർ ആകും. രക്തത്തിലും ശരീരകലകളിലും കാണുന്ന മെഴുകുപോലെയുള്ള പദാര്‍ഥമാണ് കൊളസ്ട്രോള്‍. രക്തത്തില്‍ ലയിച്ചുചേരാത്ത കൊളസ്ട്രോള്‍ പ്രോട്ടീനുമായി കൂടിച്ചേര്‍ന്ന് ലിപോ പ്രോട്ടീന്‍ കണികയായി രക്തത്തിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തും എത്തിച്ചേരുന്നു. വേണ്ട അളവില്‍ മാത്രം കൊളസ്ട്രോള്‍ ആരോഗ്യപ്രദമായ ശരീരത്തിന് വളരെ ആവശ്യമാണ്. ശരീരത്തിലെ കോശഭിത്തിയുടെ നിര്‍മിതിക്കും കോശങ്ങളുടെ വളര്‍ച്ചയ്ക്കും കൊളസ്ട്രോള്‍ മുഖ്യ ഘടകമാണ്.എന്നാൽ കൊളസ്ട്രോള്‍ ഘടകത്തിന്റെ അളവ് രക്തത്തില്‍ കൂടിയാല്‍ ഇത് രക്തധമനികള്‍ക്കുള്ളില്‍ അടിഞ്ഞുകൂടി അപകടകരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും . രക്ത ദമനിക്കുള്ളിൽ കൊഴുപ്പ് അടിഞ്ഞു കൂടി ഹൃദയത്തിലേക്കുള്ള രക്തപ്രാവഹം തടസ്സപ്പെട്ട് ഹൃദയാരോഗ്യത്തെ തകരാറിലാക്കുന്ന ഒന്നാണിത്.
അതിനാൽ വളരെ ഗൗരവത്തോടെ കാണേണ്ട ഒരു ഗുരുതരമായ അവസ്ഥയാണ് കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത്.ഇന്നത്തെ ജീവിത ശൈലിയും, ഭക്ഷണ രീതിയും, സ്ട്രെസ്സ്, വ്യായാമ കുറവ് എന്നിവ ഇതിന് കാരണമാകുന്നു.

6 Proven Benefits of Soaked Almonds | Organic Facts

എന്നാൽ ഇതിന് പരിഹാരം മാർഗമായി കണക്കാക്കപെടുന്ന ഭക്ഷണങ്ങളുമുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഡ്രൈ നട്ട്‌സ്.ഇതിൽ ബദാമാണ് ഒന്നാമൻ. നട്സിൽ നാം ആരോഗ്യകരമായി കണക്കാക്കുന്ന ഒന്നാണ് ബദാം.ദിവസവും ബദാം കഴിക്കുന്നത് ഒരുപാട് ഗുണങ്ങൾ നൽകും. ദിവസവും വെറും വയറ്റിൽ ബദാം കഴിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണം ആണെങ്കിലും വെറും വയറ്റിൽ കഴിക്കുന്നത് ഗുണകരമാണ്. ഇത് ശരീരത്തിൽ പെട്ടെന്ന് വലിച്ചെടുക്കും എന്നതാണ് പ്രത്യേകത. അതിനാൽ ബദാമിന്റെ എല്ലാ ഗുണങ്ങളും ശരീരത്തിലേക്ക് വലിച്ചെടുക്കാൻ ബദാം വെറും വയറ്റിൽ കഴിക്കുന്നതാകും ഉത്തമം.ഇനി ബദാം എങ്ങനെ കൊളസ്‌ട്രോൾ കുറയ്ക്കുന്നതെന്ന് നോക്കാം .ചീത്ത കൊളസ്‌ട്രോൾ എന്നറിയപ്പെടുന്ന എൽ ടി എൽ കൊളസ്‌ട്രോൾ കുറയ്ക്കാനും നല്ല കൊളസ്‌ട്രോൾ കൂട്ടാനും ഇത് സഹായിക്കും.
ഇതിൽ നല്ല കൊളസ്ട്രോളിനെ സഹായിക്കുന്ന അണ്‍സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയിട്ടുണ്ട് . ബദാമിൽ അടങ്ങിയിട്ടുള്ള വിറ്റാമിന് ഇ കൊഴുപ്പിന്റെ അളവ് കുറയ്ക്കും. അത് പോലെ തന്നെ ലിവർ ഫാറ്റും രക്തത്തിലെ ഷുഗറിന്റെ അളവും ഇത് കുറയ്ക്കും. കൂടാതെ രക്തത്തിലേക്ക് പതുക്കെ മാത്രം ഷുഗർ കടത്തി വിടാനും ഇത് സഹായിക്കും. ഇത് മാത്രമല്ല ശരീരത്തിലെ ഇന്സുലിന് റെസിസ്റ്റൻസിനെ തടയിടാനും , ബദാമിന് കഴിയും. അതിനാൽ ഇത് പ്രമേഹത്തിനും കോളേസ്ട്രോളിനും എതിരെ പ്രവർത്തിക്കാൻ ഉത്തമമാണ്.

Raw almonds vs. Soaked almonds: What's better and why? | The Times of India

ബദാം കഴിക്കുമ്പോൾ ഉപ്പ് ചേർത്തോ വറുത്തോ , ഐസ് ക്രീമിൽ ചേർത്തോ കഴിക്കരുത്. ഇത് ദോഷം ചെയ്യും. ബദാം മാത്രമായി കഴിക്കുന്നതാണ് നല്ലത്.ബദാം ഇൻഫ്ലമേഷൻ കുറയ്ക്കാനും , എല്ലിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിനും ഇത് നല്ലതാണ്. കൂടാതെ ചർമ കോശങ്ങൾക്ക് മുറുക്കം നൽകുന്ന കൊളജിൻ ഉല്പാദനത്തിനും സഹായിക്കുന്നു.ഇതിലെ വിറ്റാമിന് ഇ ചർമത്തിലെ മൃദുത്വവും , തിളക്കവും ചെറുപ്പവും നിലനിർത്താൻ സഹായിക്കുന്നു.രാത്രിയില്‍ വെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് രാവിലെ കഴിയ്ക്കാം. ഇതിലെ ഫൈറ്റിക് ആസിഡ് അലിയിക്കാനാണ് ഇത് കുതിര്‍ത്തുന്നത്. ഫൈറ്റിക് ആസിഡ് ന്യൂട്രലൈസ് ചെയ്തില്ലെങ്കില്‍ ഇത് ശരീരം മറ്റു പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനെ തടയും. ഇത് വെള്ളതിലിടുമ്പോള്‍ ജെര്‍മിനേഷന്‍ എന്ന പ്രക്രിയ നടക്കും. ഇതിനാല്‍ തന്നെ ഫൈറ്റിക് ആസിഡ് ഇല്ലാതാകും.

Related posts