35 വയസ്സിനു ശേഷമാണ് ഗർഭധാരണമെങ്കിൽ അറിയേണ്ടത് !

ഇന്നത്തെ കാലത്തു സ്ത്രീകളുടെ വിവാഹ പ്രായം ഉയർന്നുകൊണ്ടിരിക്കുകയാണ്. അതിനനുസൃതമായി  ഗർഭധാരണ പ്രായവും കൂടുന്നു. 25 മുതൽ 35 വരെ സേഫ് പ്രായമായി കണക്കാക്കുന്നുണ്ടെങ്കിലും 30 ന് മേൽ പ്രായമുള്ള ഗർഭധാരണം കുറച്ചെങ്കിലും പ്രശ്നങ്ങൾ വരുന്ന ഒന്നാണ്. സ്ത്രീയുടെ ഗര്ഭധാരണ ശേഷി കുറഞ്ഞു വരുന്നതാണ് കാരണമായി പറയുന്നത്. ഇതിന് കാരണം അണ്ഡത്തിന്റെ ഗുണനിലവാരം ആണ്. 35നു മേല്‍ പ്രായമുള്ള സ്ത്രീയുടെ ഗര്‍ഭധാരണത്തില്‍ കുഞ്ഞിന് മാത്രമല്ല, അമ്മയ്ക്കും അപകട സാധ്യതകള്‍ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. എന്നു കരുതി ഈ പ്രായത്തിൽ ഗർഭം ധരിക്കാൻ പാടില്ല എന്നല്ല ഇതിനുള്ള സാധ്യതകളെ കുറിച്ചാണ് പറയുന്നത്.അമേരിക്കൻ സ്ട്രോക്ക് അസോസിയേഷന്റെ ഇന്റർനാഷണൽ സ്ട്രോക്ക് കോൺഫറൻസിലെ ഗവേഷകർ പറയുന്നതനുസരിച്ച്, 40 വയസും അതിൽ കൂടുതലുമുള്ള ഗർഭിണികളായ സ്ത്രീകൾക്ക് ഇസ്കെമിക് സ്ട്രോക്ക്, ഹെമറാജിക് സ്ട്രോക്ക്, ഹൃദയാഘാതം, ഹൃദയ രോഗങ്ങൾ മൂലമുള്ള മരണം എന്നിവയ്ക്ക് സാധ്യത കൂടുതലാണ്.35 ന് മുകളിൽ പ്രായമുള്ളവർക്ക് അനന്തര ഫലങ്ങൾ വർഷങ്ങളോളം നീണ്ടു നിൽക്കുന്ന എന്നും അവർ പറയുന്നു.

Two COVID-19 Clinical Trials Seek to Enroll Pregnant Women | The Scientist  Magazine®

പ്രായമായ സ്ത്രീകൾക്ക് മാസം തികയാതെയുള്ള പ്രസവത്തിന് സാധ്യത കൂടുതലാണെന്ന് ജേണൽ ഓഫ് ഫിസിയോളജിയിൽ പ്രസിദ്ധീകരിച്ച ഒരു ഗവേഷണത്തിൽ പറയുന്നുണ്ട്. രക്തസ്രാവം, പ്രമേഹം, പ്രായമായ ഗർഭിണികളിൽ സാധാരണ കണ്ടുവരുന്ന ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം രക്തസ്രാവം ഒഴികെയുള്ള എല്ലാ അപകടസാധ്യതകളും ഗവേഷകർ കണ്ടെതിയിട്ടുണ്ട്.ഗർഭ കാലത്തു രക്ത സമ്മർദ്ദം കൂടുന്നത് മൂലം വൃക്കയുടെയും കരളിന്റെയും പ്രവർത്തനത്തെ ബാധിക്കുന്നു. ഗർഭാവസ്ഥയുടെ ഇരുപതാം ആഴ്ചയ്ക്കുശേഷം അല്ലെങ്കിൽ ഗർഭധാരണത്തിനു തൊട്ടുപിന്നാലെയാണ് പ്രീം ക്ലാംപ്‌സിയ സംഭവിക്കുന്നത്. കടുത്ത തലവേദനയും കാഴ്ചയിലെ മാറ്റങ്ങളും ആണ് ഇതിന് ലക്ഷണങ്ങൾ. 35 വയസ്സിന് മുകളിലുള്ള വർക്ക് പ്രീ ക്ലാംപ്സിയ സാധ്യത കൂടുതലാണ്. വൈകിയുള്ള ഗർഭധാരണം ഗർഭം അലസുന്നതിനും മാസം തെറ്റിയുള പ്രസവത്തിനു കാരണമാകുന്നു. അണ്ഡത്തിന്റെ ഗുണനിലവാരം കുറയുന്നതാണ് ഇതിന് കാരണമെന്ന് ഗവേഷകർ പറയുന്നു. 40 വയസുള്ള സ്ത്രീകൾക്ക് ഗർഭം അലസാനുള്ള സാധ്യത 74 ശതമാനമാണെന്ന് ബിഎംജെ ഒരു പഠനം പ്രസിദ്ധീകരിചിട്ടുണ്ട്.

Diet for Overweight and Obese Pregnant Women

35 വയസ്സിന് ശേഷം ഗർഭധാരണം ആണെങ്കിൽ സ്റ്റിൽ ബർത്ത് അഥവാ നിങ്ങൾ പ്രസവിക്കുന്നത് ജീവനില്ലാത്ത കുഞ്ഞാവുന്നതിനുള്ള സാധ്യത കൂടുതലാണ്. 40 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആണേൽ സ്റ്റിൽ ബർത്ത് ന് സാധ്യത വളരെ കൂടുതൽ ആണ്. യേൽ യൂണിവേഴ്സിറ്റിയിൽ നടത്തിയ ഒരു ഗവേഷണത്തിലാണ് ഇവ തെളിയിച്ചത്.35 ന് മേൽ പ്രായമുള്ളവർ ഗർഭ ധാരണം നടത്തിയാൽ ഡൗണ് സിൻഡ്രോം പോലെ യുള്ള ജനിതക മാറ്റങ്ങൾക്കും സാധ്യത കൂടുതൽ ആണ്. 25 വയസ്സുള്ളപ്പോൾ ഈ അവസ്ഥയിൽ കുഞ്ഞിന് ജന്മം നൽകാൻ ഉള്ള സാധ്യത 1064 ഇൽ ഒന്നാണ് എന്നാൽ 40 കളുടെ തുടക്കത്തിൽ ആണേൽ 53 ഇൽ ഒന്നായി ഉയരും .45 വയസ്സിന് മുകളിയോ ആണേൽ 19 ഇൽ ഒന്നായി മാറും.നേച്ചർ കമ്മ്യൂണിക്കേഷൻസ് നടത്തിയ പഠന പ്രകാരം പ്രായമേറിയ പ്രസവത്തല്‍ ക്രോമസോം പ്രശ്‌നങ്ങളുള്ള കുഞ്ഞുങ്ങള്‍ ജനിയ്ക്കാനുള്ള സാധ്യത ഏറെയാണ്. ഡൗണ്‍ സിന്‍ഡ്രോം, ഓട്ടിസം എന്നിവയെല്ലാം ഇതില്‍ പെടുന്നു.

Related posts