സാധാരണ അമ്മമാര്‍ക്ക് ഉണ്ടാവുന്ന കണ്‍ഫ്യൂഷനായിരുന്നു അത്! മനസ്സ് തുറന്ന് സ്വാസിക!

സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്. സ്വാസികയും പ്രേം ജേക്കബും വിവാഹിതരായത് കുറച്ച് ദിവസങ്ങൾക്കു മുൻപാണ്. കഴിഞ്ഞ കുറേ കാലമായി തന്റെ വിവാഹത്തെ കുറിച്ച് സ്വാസിക പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. കല്യാണ സങ്കല്‍പ്പത്തെ കുറിച്ച് സ്വാസിക പറഞ്ഞ കാര്യങ്ങളും വൈറലാവുകയാണ്.

ഞങ്ങളുടെ ബന്ധം വീട്ടില്‍ അവതരിപ്പിച്ചപ്പോള്‍ അമ്മ നോ എന്ന് പറഞ്ഞില്ല. കാരണം എന്റെ കൂടെ ലൊക്കേഷനില്‍ വന്നിട്ട് അമ്മ പ്രേമിനെ കണ്ടിട്ടുണ്ട്. ഇഷ്ടവുമാണ്. എന്നാല്‍ നമ്മള്‍ അങ്ങോട്ട് പോകണ്ട, അവര്‍ വീട്ടില്‍ ആലോചിച്ചിട്ട് ഇഷ്ടമാണെങ്കില്‍ ഇങ്ങോട്ട് വരട്ടെ. കല്യാണം കഴിപ്പിക്കാമെന്ന് മാത്രമാണ് അമ്മ പറഞ്ഞത്. പിന്നെ പ്രേം ക്രിസ്ത്യനിയാണെന്ന ചിന്തയൊന്നും എന്റെ വീട്ടില്‍ ഉണ്ടായിരുന്നില്ല.

പ്രേമിന്റെ അച്ഛനും പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ അമ്മക്ക് തുടക്കത്തിലെ അത് ശരിയാകുമോ എങ്ങനെയായിരക്കും, വളര്‍ന്ന രീതികളൊക്കെ വേറെയല്ല എന്നൊരു കണ്‍സേണ്‍ ഉണ്ടായിരുന്നു. കല്യാണം നടത്താന്‍ സമ്മതിക്കില്ലെന്നല്ല പറഞ്ഞത്. സാധാരണ അമ്മമാര്‍ക്ക് ഉണ്ടാവുന്ന കണ്‍ഫ്യൂഷനായിരുന്നു. പിന്നെ അമ്മയും, ഞാനും പ്രേമിന്റെ വീട്ടുകാരും എല്ലാവരും ഒരുമിച്ചിരുന്ന് സംസാരിച്ചപ്പോള്‍ ഓക്കേ ആയെന്നും സ്വാസിക പറയുന്നു.

Related posts