എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടൻ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ! സുധിയുടെ വിയോഗവാർത്തയിൽ പ്രതികരിച്ച് ലക്ഷ്മി നക്ഷത്ര!

കൊല്ലം സുധിയുടെ വിയോഗ വാർത്തയിൽ ഞെട്ടിയിരിക്കുകയാണ് മലയാളക്കര. വടകരയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുമ്പോൾ തൃശൂർ കൈപ്പമംഗലത്തിന് സമീപം പുലർച്ചെ നാലരയോടെയായിരുന്നു അപകടം. റിപ്പോർട്ടുകൾ പ്രകാരം, അദ്ദേഹത്തിന്റെ കാർ എതിർദിശയിൽ നിന്ന് വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടൻ തന്നെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

അതേസമയം കാറിൽ യാത്ര ചെയ്തിരുന്ന നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. സുധിയുടെ വിയോഗ വാർത്ത ഉൾക്കൊള്ളാനാകുന്നില്ലെന്ന് അവതാരക ലക്ഷ്മി നക്ഷത്ര. സുധിയുടെ മരണ വാർത്ത കേട്ട് നിരവധി പേർ തന്നെ വിളിക്കുന്നുണ്ടെന്നും തനിക്ക് വാക്കുകൾ കിട്ടാത്ത അവസ്ഥയാണെന്നും ലക്ഷ്മി നക്ഷത്ര പറഞ്ഞു.

എത്ര വേദന ഉള്ളിലുണ്ടായാലും സുധിച്ചേട്ടൻ ഞങ്ങളെ എന്നും ചിരിപ്പിച്ചിട്ടേയുള്ളൂ… അദ്ദേഹം ഇപ്പോൾ ഏത് ലോകത്തായാലും ആ ചിരി മാഞ്ഞുപോകാതിരിക്കട്ടെ. ഇത്ര വേഗം കൊണ്ടുപോകേണ്ടതില്ലായിരുന്നു. ലക്ഷ്മി നക്ഷത്ര പറഞ്ഞു. ഹാസ്യരംഗത്ത് ഏറെക്കാലമായി സജീവമായിരുന്ന സുധി സ്വകാര്യ ചാനലിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് കുടുംബ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുന്നത്.

Related posts