സ്ത്രീയിൽ നിന്ന് പുരുഷന്മാർ ആഗ്രഹിക്കുന്നത് എന്തെല്ലാമെന്നറിയോ ?

ഒരു മനുഷ്യൻ എന്താണ് ചിന്തിക്കുന്നതെന്ന് അറിയുന്നത് അസാധ്യമാണെന്ന് ഒരാൾക്ക് പറയാൻ കഴിയും. അവരുടെ പങ്കാളി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് അവർക്ക് ചില സങ്കൽപ്പങ്ങളും ഇഷ്‌ടങ്ങളും ഉണ്ട്. അത് മനസ്സിലാക്കുന്നതിൽ സ്ത്രീകൾ പരാജയപ്പെടുന്നു. ചിലപ്പോൾ ഒരു സ്ത്രീ എന്തുതന്നെ ചെയ്താലും പുരുഷൻ ഒരിക്കലും തൃപ്തനാവില്ല. അതിനാൽ പുരുഷന്മാരിൽ നിന്നുള്ള ചില സത്യസന്ധമായ കാര്യങ്ങളെ ചോദിച്ചറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഒരു സ്ത്രീയിൽ അവർ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ ഒരു ലിസ്റ്റ് കൊണ്ടുവന്നു. ഭംഗിയും ബുദ്ധിയുമുള്ള സ്ത്രീ. ഒരു സ്ത്രീയിൽ ബുദ്ധിയും ഹൃദയവുമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ചിലർ പ്രസംഗിച്ചാലും വാസ്തവത്തിൽ കാര്യം കുറച്ചു…

Read More

കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ നിങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടോ? എന്നാൽ നിങ്ങളിത് തീർച്ചയായും വായിക്കണം.

ചുണ്ടിന്റെയും, മൂക്കിന്റെയും കവിലുകളുടെയും അതിലുപരി കണ്ണിന്റെയും സൗന്ദര്യത്തിന്റെ ഒരു ആകെ തുകയാണ് മുഖ സൗന്ദര്യം എന്നു പറയുന്നത്. ഇതിൽ ഏതെങ്കിലും ഒന്നിന് അപാകത വന്നാൽ തന്നെ മുഖ സൗന്ദര്യത്തിന് കോട്ടം തട്ടും. മുഖ കുരു പോലെ തന്നെ ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് കണ്ണിന് ചുറ്റും ഉള്ള കറുപ്പ് ആണ് പെണ് ഭേദമില്ലാതെ മിക്ക ആളുകൾക്കും കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകും. ഒരുപാട് കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം. കണ്ണിന് ചുറ്റും വരുന്ന ഈ ഇരുണ്ട വൃത്തം സൗന്ദര്യത്തിനെ നന്നായി…

Read More

തൈറോയ്ഡ് : അറിയേണ്ടതെല്ലാം

ഹോർമോൺ പ്രശ്നങ്ങൾ കാരണം ഉണ്ടാകുന്ന തൈറോയ്ഡ് ഇന്നത്തെ കാലത്ത് ഒരു പ്രശ്നക്കാരൻ ആണ്. ഇതിന്റെ പ്രധാന കാരണം ഹോർമോൺ പ്രശ്നങ്ങൾ ആയതിനാൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിൽ ആണ് തൈറോയ്ഡ് കൂടുതലായി കാണപ്പെടുന്നത്. അതുപോലെ തന്നെ ഹൈപ്പര്‍ തൈറോയ്ഡിനേക്കാള്‍ കൂടുതല്‍ ഹൈപ്പോ തൈറോയ്ഡുമാണ്. തൈറോയ്ഡ് ഗ്രന്ഥികള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിയ്ക്കാതെ വരുന്നതാണ് ഹൈപ്പോ തൈറോയ്ഡ് . തൈ റോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം കൂടുന്നത് ഹൈപ്പർ തൈറോയ്‌ഡും. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ. രണ്ടും നമ്മുടെ ശരീരത്തിന് ദോഷമാണ്. ഇത് പിന്നീട് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും.…

Read More

ഉയർന്ന രക്തസമ്മർദ്ദം അപകടമോ ?

ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ഉയര്‍ന്ന രക്ത സമ്മർദ്ദം എന്നത് ലോകത്ത് ലക്ഷക്കണക്കിന് പേരെ ബാധിച്ചിരിക്കുന്ന ഒരു ആരോഗ്യ പ്രശ്നം ആണ്. തലവേദന, ശ്വാസം മുട്ടല്‍, നെഞ്ചുവേദന, മൂക്കിലൂടെ രക്തമൊഴുക്ക് തുടങ്ങിയ നിരവധി ലക്ഷണങ്ങൾ രക്തസമ്മര്‍ദം അസാധാരണ നിലയിലേക്ക് ഉയരുമ്പോള്‍ കാണപ്പെടും.ഇത് ഹൃദയ ധമനികളെ നശിപ്പിക്കാനും അതുവഴി ഹൃദ്ര്‌രോഗത്തിനും കാരണമാകും. കൃത്യ സമയത്തു ചികിത്സ നേടിയാൽ ഇത് ഒഴിവാക്കാം . യൂറോപ്യന്‍ ജേണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയില്‍ പ്രസിദ്ധീകരിച്ച പുതിയ പഠന പ്രകാരം ഉയര്‍ന്ന രക്തസമ്മര്‍ദം അസാധാരണ ഹൃദയമിടിപ്പിനും കാരണമാകുമെന്ന് ചൂണ്ടി കാട്ടുന്നു. ഈ അസാധാരണ…

Read More

വെളിച്ചെണ്ണ ഉപയോഗിച്ച് കുടവയർ കുറക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?

വെളിച്ചെണ്ണ ശരീരഭാരം കുറയ്ക്കാനും വയറ്റിലെ കൊഴുപ്പകറ്റാനും സഹായിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? തീർച്ചയായും ഇല്ല എന്നായിരിക്കും ഉത്തരം. എന്നാൽ ഇത് സത്യമാണ്. പാചകം ചെയ്യുന്നതിനുള്ള ആരോഗ്യകരമായ എണ്ണകളിലൊന്നായാ വെളിച്ചെണ്ണ പൂരിത ഫാറ്റി ആസിഡുകളുടെ കലവറ കൂടിയാണ്. ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ) അല്ലെങ്കിൽ “നല്ല” കൊളസ്ട്രോളിനെ വർദ്ധിപ്പിച്ച് രക്തത്തിലെ ലിപിഡുകളുടെ ഘടന മെച്ചപ്പെടുത്താൻ ശേഷിയുള്ള ലോറിക് ആസിഡിന്റെ അളവ് വെളിച്ചെണ്ണയിൽ കൂടുതൽ ആണ്. അതുകൊണ്ടു തന്നെ ഇത് ഹൃദ്രോഗ സാധ്യത കുറക്കുകയും ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് വിശപ്പ് നിയന്ത്രിക്കാനും വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു…

Read More

സെലറി ജ്യൂസ് പതിവായി കുടിക്കുന്നതിലൂടെയുണ്ടാകുന്ന 5 ആരോഗ്യ ഗുണങ്ങൾ അറിയാം !

ആരോഗ്യമുള്ളതും പോഷകസമൃദ്ധവുമായ പച്ചക്കറിയാണ് സെലറി അറിയപ്പെടുന്നത്. മുടി ആരോഗ്യകരമായി നിലനിർത്തുന്നത് മുതൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത് വരെ സെലറി ജ്യൂസ് പതിവായി കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ആണ്.അപിയേസി സ്‌പിഷ്യസിൽ പെടുന്ന ഒരു വൈവിധ്യമാർന്ന പച്ചക്കറിയാണ് സെലറി. ഇത് പലപ്പോഴും സലാഡുകളിലും പലതരം വിഭവങ്ങളിൽ ഗാർണിഷിങ്ങിനായി ഉപയോഗിക്കുന്നു. സെലറിയുടെ ജ്യൂസ് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് . കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയ്ക്കൊപ്പം എ, സി, കെ തുടങ്ങിയ വിറ്റാമിനുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. സെലറി ജ്യൂസ് പതിവായി കുടിക്കുന്നത് ശരീരത്തെ ടോക്സിക് കണ്ടെന്റുകളിൽ…

Read More

മുഖക്കുരു ബാക്കി വച്ച കറുത്തപാടുകൾ നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ.ഇതാ നിങ്ങൾക്ക് ഒരു പരിഹാര മാർഗം!

നിങ്ങൾക്ക് ഒരു മുഖക്കുരു ഉണ്ടാകുമ്പോൾ , അത് വേഗത്തിൽ സുഖപ്പെടാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. എന്നാൽ ചിലപ്പോൾ മുഖക്കുരു ഇല്ലാതായതിനുശേഷവും ചർമ്മത്തിൽ കറുത്ത അടയാളം നിലനിൽക്കുന്ന കാഴ്ച പതിവാണ് . ഇത് നിരാശാജനകമാണ്, പക്ഷേ അസാധാരണമല്ല.ചർമ്മത്തിലെ ഈ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് ആദ്യം വേണ്ടത് അവയ്ക്ക് കാരണമാകുന്നതെന്താണെന്ന് മനസിലാക്കുന്നതാണ് ചർമ്മത്തിൽ, പ്രത്യേകിച്ച് മുഖത്തു ഒരു മുഖക്കുരു പ്രത്യക്ഷപ്പെടുമ്പോൾ, അത് സാങ്കേതികമായി ഒരു തരം വീക്കം ആണ്. നിങ്ങളുടെ ചർമ്മം സുഖപ്പെടുത്തുകയും പുതിയ ചർമ്മകോശങ്ങൾ രൂപപ്പെടുകയും ചെയ്യുമ്പോൾ, ചർമ്മത്തിന്റെ മിനുസമാർന്ന ഉപരിതല പുനസ്ഥാപിക്കാൻ സഹായിക്കുന്നതിന് അയച്ച…

Read More

ജലദോഷം മുതൽ മാനസിക പിരിമുറുക്കം വരെ മാറാൻ വീട്ടുമുറ്റത്തെ തുളസിയോ

നമ്മുടെയൊക്കെ വീടുകളിൽ സുലഭമായി കാണപ്പെടുന്ന ഒന്നാണ് തുളസി.പണ്ടുകാലങ്ങളിൽ എല്ലാവീടുകളുടെയും മുറ്റത്ത് ഒരു തുളസിയെങ്കിലും വളർത്തുമായിരുന്നു.ഹൈന്ദവ വിശ്വാസങ്ങളിൽ തുളസിക്ക് ഏറെ പ്രാധാന്യമുണ്ടായിരുന്നതായും കാണാം.എന്നാൽ ആ തുളസിയുടെ ഔഷധ ഗുണങ്ങൾ എന്തൊക്കെ ആണെന്ന് അറിയുമോ. വരൂ നമുക്ക് നോക്കാം. ചെറു ജലദോഷ പനിമുതൽ മനുഷ്യന്റെ മാനസിക ആരോഗ്യത്തിൽ വരെ തുളസിക്ക് സ്ഥാനം ഉണ്ടെന്നു കേട്ടാൽ ഞെട്ടേണ്ടതില്ല. ജലദോഷമോ മൂക്കടപ്പോ ഉണ്ടാകുമ്പോൾ നമ്മുടെ അമ്മമാർ പറമ്പിലേക്ക് ഇറങ്ങി തുളസിയില പൊട്ടിച്ചു വെള്ളത്തിലിട്ടു ആവി പിടിക്കുന്നത് ഓർമയില്ലേ.തുളസിക്ക് ഒരു മനുഷ്യൻറെ രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുവാൻ സാധിക്കും. ഒപ്പം തന്നെ…

Read More

പ്രതിരോധശേഷി വര്‍ധിപ്പിക്കണോ ? മസാല ചായ ഇങ്ങനെ ഉണ്ടാക്കാം!

masala.tea.new..

ആര്‍ക്കെങ്കിലും അറിയമോ മസാല ചായ നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന്. മസാല ചായയില്‍ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനങ്ങളായ ഗ്രാമ്ബൂ, ഏലയ്ക്ക, ഇഞ്ചി എന്നിവ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. മസാല ചായ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ജലദോഷത്തെ തടയുവാന്‍ സഹായിക്കുകയും ചെയ്യുന്നു.മസാല ചായ ദഹനത്തെ മെച്ചപ്പെടുത്തുന്നു, ദഹനം നന്നാവുമ്ബോള്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും.   ഇനി എങ്ങനെയാണ് മസാല ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… വേണ്ട ചേരുവകള്‍… ഗ്രാമ്ബു 3 എണ്ണം ഏലയ്ക്ക പൊടിച്ചത് 4 എണ്ണം ഇഞ്ചി 1 കഷ്ണം തേയില 2 ടീസ്പൂണ്‍ പാല്‍ 2 കപ്പ്…

Read More

ആഴത്തിലുള്ള മുറിവുകള്‍ സുഖപ്പെടുത്തുവാൻ ഇനി സ്റ്റിച്ചിന്റെ ആവിശ്യമില്ല, നൂതന കണ്ടുപിടുത്തവുമായി ഗവേഷകര്‍

hospital

ആഴത്തിലുണ്ടാകുന്ന മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ  ഇനി സ്റ്റിച്ച്‌ ഇടുന്നതിന് പകരം മറ്റൊരു നൂതന സംവിധാനം കണ്ടെത്തിയിരിയ്ക്കുകയാണ് അമേരിക്കയിലെ ഗവേഷകര്‍. അമേരിക്കയിലെയും സിഡ്നിയിലെയും ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് അദ്ഭുത സര്‍ജിക്കല്‍ പശയാണ് വികസിപ്പിച്ചിരിയ്ക്കുന്നത്. മുറിവ് എത്ര ആഴത്തിലായാലും ഇനി ഈ പശ വെച്ച്‌ ഒട്ടിയ്ക്കാമെന്നാണ് അമേരിക്കന്‍ ഗവേഷകരുടെ വാദം. എലികളിലും പന്നികളിലും പശ വിജയകരമായി പരീക്ഷിച്ചു. ഇത് ഉടന്‍ മനുഷ്യ പരീക്ഷണങ്ങളില്‍ ഉപയോഗിക്കും. ആഴത്തിലുള്ള മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടുത്തുന്ന ഒരു പശയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇത് മെഡിക്കല്‍ സയന്‍സിന് വളരെ പ്രധാനപ്പെട്ടതും ഉപയോഗ പ്രദവുമായ ഒരു…

Read More