മലയാളികൾക്ക് ഏറെസുപരിചിതനായ താരമാണ് ഇടവേള ബാബു. സഹ നടനായും ഹാസ്യകഥാപാത്രമായും നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. താര സംഘടനയായ “അമ്മ”യുടെ സെക്രട്ടറി കൂടിയാണ് താരം. ഇപ്പോഴിതാ തൻറെ അച്ഛനെ കുറിച്ചും അദ്ദേഹത്തിൻറെ സ്വഭാവ മഹിമകളെ കുറിച്ചും പറഞ്ഞിരിക്കുകയാണ് താരം.
എൻറെ അച്ഛൻ മദ്യപിക്കാത്ത ആളായിരുന്നു. പോലീസിൽ ആയിരുന്നു, പക്കാ വെജിറ്റേറിയൻ. കുറെയധികം ക്വാളിറ്റിയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ബസിൽ മാത്രമേ അദ്ദേഹം യാത്ര ചെയ്യുകയുള്ളൂ. അത് എവിടെയൊക്കെയോ എൻറെ മനസിലും കയറിയിട്ടുണ്ട്, അത് ഇപ്പോഴും ഫോളോ ചെയ്യുന്നുവെന്ന് മാത്രം. മദ്യപാനം തെറ്റാണെന്നല്ല. നിൻറെ സ്വന്തം പൈസകൊണ്ട് നിനക്ക് മദ്യപിക്കാം, സിഗരറ്റ് വലിക്കാം എന്നാണ് അച്ഛൻ പറയാറുള്ളത്. പിന്നെ സ്വന്തം പൈസ ആയപ്പോഴും എനിക്ക് മദ്യപിക്കാൻ ഇതുവരെ തോന്നിയിട്ടില്ല.
എൻറെ മിക്ക സുഹൃത്തുക്കളും മദ്യപിക്കുന്നവരാണ്. ഞാൻ അവർക്കൊപ്പം ബാറിലും കയറും. അവിടെ പോയി നല്ല ഭക്ഷണമോ, സോഡയോ ഒക്കെ കഴിക്കും. എന്നെ കുടിപ്പിക്കാൻ വേണ്ടി എൻറെ തലയിലൂടെ മദ്യം ഒഴിച്ചിട്ടുണ്ട് കൂട്ടുകാർ. പക്ഷെ ഞാൻ കുടിച്ചിട്ടില്ലന്ന് ഇടവേള ബാബു പറഞ്ഞു.