മനം കവരുന്ന നൃത്തച്ചുവടുകളുമായി അനു സിത്താര!

അനു സിത്താര മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ്. ഇതിനോടകം താരം യുവനായകന്മാരായ കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയവരോടൊപ്പം അഭിനയിച്ചു കഴിഞ്ഞു. താരം അഭിനയത്തിലേക്ക് കടന്നുവരുന്നത് വിവാഹത്തിന് ശേഷമാണ്. 2015 ലാണ് താരം ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവിനെ പ്രണയിച്ച് വിവാഹം ചെയ്തത്.

താരം ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ എത്തി. അനു സിതാര വെള്ളിത്തിരയിലേക്ക് എത്തിയത് പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ്. താരം അഭിനയത്തോടൊപ്പം നൃത്തവും പാഷനായി കൊണ്ട് നടക്കുകയാണ്. താരജാഡകൾ ഒന്നും കാണിക്കാത്ത താരമെന്നതിനാൽ പ്രേക്ഷകർക്ക് അനുവിനെ വലിയ ഇഷ്ടമാണ്.

താരം സോഷ്യൽ മീഡിയയിൽ സജീവമായുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ താരം പങ്കുവെക്കുന്ന എല്ലാ പോസ്റ്റുകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്. ഇപ്പോൾ താരം തന്റെ ഒരു ഡാൻസ് വീഡിയോയുമായാണ് എത്തിയിരിക്കുന്നത്. പൊന്മുട്ടയിടുന്ന താറാവ് എന്ന ചിത്രത്തിലെ കുന്നിമണി ചെപ്പു തുറന്നെണ്ണി നോക്കും നേരം എന്ന ഗാനത്തിനാണ് അനു സിത്താര രസകരമായി ചുവടുകൾ വെക്കുന്നത്. വളരെ നല്ല പ്രതികരണമാണ് താരത്തിന്റെ പോസ്റ്റിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related posts